1 GBP = 92.50 INR                       

BREAKING NEWS

വായനക്കാര്‍ നല്‍കുന്ന പണം മക്കളുടെ പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുമെന്ന് അമ്മയുടെ വാക്ക്; രാജീവ് അപ്പീല്‍ നാളെ സമാപിക്കുമ്പോള്‍ അങ്ങേത്തലയ്ക്കല്‍ കണ്ണീരിന്റെ തേങ്ങല്‍ മാത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച രാജീവ് അപ്പീല്‍ നാളെ അര്‍ദ്ധരാത്രി സമാപിക്കും. അടങ്ങാത്ത തേങ്ങലുമായി ഭര്‍ത്താവിന്റെ നിശ്ചശരീരം ഒരു നോക്കു കാണുവാന്‍ നാട്ടില്‍ കാത്തിരിക്കുകയാണ് ഭാര്യ ലക്ഷ്മിയും രണ്ടു മക്കളും. ഇനിയുള്ള തന്റെ ജീവിതം രണ്ടു മക്കള്‍ക്കു വേണ്ടി ആയിരിക്കുമെന്നും രാജീവിന്റെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഭാര്യ ലക്ഷ്മി വിതുമ്പലോടെ പറയുന്നു.

യുകെ ജീവിതം ആഗ്രഹിച്ചെത്തി വെറും പത്തു മാസത്തിനകം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു സാധാരണക്കാരനായ കുടുംബനാഥനായിരുന്നു കഴിഞ്ഞ ആഴ്ച ഈസ്റ്റ് ഹാമിലെ താമസ സ്ഥലത്തു കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി രാജീവ്. യുകെയില്‍ എത്തിയാല്‍ മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ് എന്നതാണ് ഈ കുടുംബത്തിന്റെ യുകെ യാത്രക്ക് ചുക്കാന്‍ പിടിച്ച പ്രധാന ഏജന്റ് പങ്കു വച്ച പ്രധാന വിവരം. രാജീവിന്റെ ആഗ്രഹം മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. കേരളത്തില്‍ സാധാരണക്കാരനായ തന്നെ പോലെ ഒരാള്‍ക്ക് പഠിക്കാന്‍ മിടുക്കി ആണെങ്കില്‍ പോലും ഫീസ് നല്‍കി മകളെ ഡോക്ടറാകാന്‍ ഒന്നും സാധിക്കില്ലെന്ന് രാജീവിന് അറിയാമായിരുന്നു.

സാധാരണ വിദ്യാഭ്യാസം ഉള്ള രാജീവനും ഭാര്യ ലക്ഷ്മിക്കും മകള്‍ പഠിക്കാന്‍ മിടുക്കു കാട്ടിയപ്പോള്‍ തോന്നിയ ഒരു ആഗ്രഹം മാത്രമാണ് മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത്. ഇതോടെ യുകെയില്‍ സൗജന്യ പഠനം എന്നു കേട്ടപ്പോള്‍ വീടു വിറ്റ പണമാണെങ്കില്‍ കൂടി യുകെ യാത്രക്ക് ഉപയോഗിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. കേരളത്തില്‍ സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ വിദേശ വിസ ലോബി തയ്യാറാക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് രാജീവും കുടുംബവും യുകെയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
രാജീവിന്റെ കുടുംബത്തെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിയ അപ്പീലിന് വായനക്കാര്‍ മനസറിഞ്ഞു പിന്തുണ നല്‍കിയതോടെ രണ്ടു ദിവസം കൊണ്ട് ശേഖരിക്കാനായ തുക ആറായിരം പൗണ്ടോളമായി  ഉയര്‍ന്നു . ഈ ആവശ്യത്തിനായി ഇന്നും പണം നല്‍കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനാവശ്യമായ ചിലവ് എംബസി ഏറ്റെടുത്തതോടെ വായനക്കാര്‍ നല്‍കിയ പണം പൂര്‍ണമായും രാജീവിന്റെ കുടുംബത്തിന് തന്നെ ലഭിക്കും. മറ്റെവിടെ നിന്നും നയാപൈസയുടെ സഹായം രാജീവിന്റെ മരണം മൂലം ലഭിക്കാന്‍ ഇടയില്ലാത്ത ഈ കുടുംബത്തിന് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ പണമാകും മുന്നോട്ടുള്ള ജീവിതത്തിനു തുണയായി മാറുക.

വായനക്കാരുടെ നല്ല മനസിന് എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും മരവിച്ച മനസുമായി നില്‍ക്കുമ്പോള്‍ ബ്രിട്ടനിലെ നല്ലവരായ മലയാളി സമൂഹം കുടുംബത്തിന് താങ്ങായി എത്തുകയാണ് എന്ന വാര്‍ത്ത നല്‍കിയ സമാധാനം ഏതു പ്രാര്‍ത്ഥനയെക്കാളും കരുത്തു പകരുന്നതാണ് എന്നും രാജീവിന്റെ കുടുംബ അംഗങ്ങള്‍ അറിയിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളുടെ മുന്നില്‍ പോലും കൈനീട്ടേണ്ടി വന്നിട്ടില്ല. തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചവരോട് ദൈവം ചോദിക്കട്ടെയെന്നും ഈ കുടുംബം നിസ്സഹായരായി പറയുമ്പോള്‍ അവരുടെ ദയനീയത അതില്‍ വ്യക്തമാണ്. 

യാത്രക്ക് ചുക്കാന്‍ പിടിച്ചവരുടെ നിര്‍ദേശ പ്രകാരം കരുതിയ മൂന്നു ലക്ഷം രൂപയില്‍ നല്ലൊരു പങ്കു ഈസ്റ്റ് ഹാമില്‍ എത്തിയപ്പോള്‍ താമസ സൗകര്യത്തിനും മറ്റുമായി ചിലവാകുകയും ചെയ്തു. ഇതില്‍ ഒരു പങ്കും ചില ആളുകള്‍ കൈക്കലാക്കിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ വീണ്ടും വീണ്ടും യുകെ യാത്രക്ക് വേണ്ടി പണം നഷ്ടപ്പെടുത്തിയ ഇവര്‍ക്ക് സകല പ്രതീക്ഷകളും നഷ്ടമാകുന്ന കാഴ്ചകളാണ് ഈസ്റ്റ് ഹാം ജീവിതത്തില്‍ ബാക്കിയായത്. ഇതോടെ മെയ് 11നു യുകെയില്‍ എത്തിയ ഇവര്‍ കലങ്ങിയ കണ്ണും മരവിച്ച മനസുമായി സെപ്റ്റംബര്‍ മൂന്നിന് തിരികെ തിരുവനന്തപുരത്തു എത്തി. വെറും നാലു മാസത്തെ ഈസ്റ്റ് ഹാം ജീവിതം ദുരിതം നേരിട്ടനുഭവിച്ച നാളുകള്‍ ആയിരുന്നെന്നും ഇവര്‍ പറയുന്നു. ഒന്നിച്ചു തിരികെ മടങ്ങാം എന്നായിരുന്നു തീരുമാനിച്ചതെങ്കിലും മുന്നില്‍ മല പോലെ വളര്‍ന്ന കടവും കിടപ്പാടം നഷ്ടമായ അവസ്ഥയും പിടിച്ചു നില്‍ക്കാന്‍ രാജീവിനെ പ്രേരിപ്പിക്കുക ആയിരുന്നു. 

തുടര്‍ന്ന് സകല വിഷമങ്ങളും രാജീവും പത്‌നി ലക്ഷ്മിയും സ്വയം ആശ്വസിപ്പിക്കുന്ന ഫോണ്‍ വിളികളിലൂടെ പങ്കുവയ്ക്കുക ആയിരുന്നു. കുടുംബത്തില്‍ പോലും തങ്ങളുടെ അവസ്ഥ ആരോടും പറയാന്‍ കഴിയാത്ത സാഹചര്യം. ഇതിനിടയില്‍ യുകെ യാത്രയുടെ പേരില്‍ മക്കളുടെ വിദ്യാഭ്യാസത്തിലും ഇടര്‍ച്ച ഉണ്ടായി. തിരുവനന്തപുരത്തെ ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഗൗരി ക്ളാസിലെ ആദ്യ റാങ്കുകാരില്‍ ഒരാളും കൂടി ആയിരുന്നു. സ്‌കൂളില്‍ ഫീസ് നല്‍കാന്‍ പറ്റാതായതോടെ തിരികെ വന്നപ്പോള്‍ പട്ടം സെന്റ് മേരിസ് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ക്കുക ആയിരുന്നു. നഷ്ടമായ മാസങ്ങളിലെ പഠനം കൂടി ചേര്‍ത്ത് വീണ്ടും മിടുക്കിയാകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ കുരുന്നു മനസ്സില്‍ ഇനിയെന്ത് എന്ന ആകുലത മാത്രം നല്‍കി അച്ഛന്റെ മരണ വിവരം എത്തുന്നത്.

പഠിക്കാന്‍ മാത്രമല്ല, വയലിന്‍, സംഗീതം തുടങ്ങിയ പാഠ്യേതര വിഷയങ്ങളിലും കൈവച്ചിരുന്ന ഗൗരി അച്ഛന്‍ ലണ്ടനില്‍ എത്തി കുടുങ്ങിയതോടെ അതെല്ലാം ഉപേക്ഷിച്ചു.  ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കുന്ന പണം അതേവിധം മക്കളുടെ വിദ്യാഭ്യാസത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പാണ് ഭര്‍ത്താവിന്റെ മരണത്തില്‍ നീറുന്ന' അമ്മ മനസ് പങ്കുവയ്ക്കുന്നത്. സ്വന്തമായി ഒരു കൂര എന്ന സ്വപ്നത്തിനു ഇനി സര്‍ക്കാര്‍ പടിവാതിലില്‍ മുട്ടുക മാത്രമേ ലക്ഷ്മിക്ക് മുന്നില്‍ വഴിയുള്ളൂ. 

ഇതുവരെ സമാഹരിച്ചത് 6577.25 പൗണ്ട്; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥന
രാജീവ് അപ്പീല്‍ ആരംഭിച്ച് രണ്ടു ദിവസം പിന്നിടവേ 6577.25 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 6,192.25 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 385 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് 6577.25 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്.
രാജീവിന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്. വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. 

ബാങ്ക് അക്കൗണ്ട് വഴി നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Rajeev Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category