1 GBP = 94.40 INR                       

BREAKING NEWS

ഓമല്‍ക്കുഞ്ഞി പൂപോലെന്‍ ഹൃദയം... ഓല പമ്പരമായി നിറയും ഹൃദയം..; കണ്ണും കരളും നിറയ്ക്കാന്‍ കാര്‍ഡിഫിലെ ജെയ്ഡന്‍ മോന്റെ വീഡിയോ ഗാനം യൂ ട്യൂബില്‍

Britishmalayali
kz´wteJI³

രിക്കലെങ്കിലും ബാല്യ കാലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ആ കാലത്തെ ഓര്‍മ്മകള്‍ മനസില്‍ എന്നുംമായാതെ നിറഞ്ഞു നില്‍ക്കും. അത്തരത്തിലുള്ള മധുര ഓര്‍മ്മകളുടെ ഒരു മനോഹര ദൃശ്യവിഷ്‌കാരമായ 'മധുരനെല്ലിക്ക' എന്ന വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കാര്‍ഡിഫിലെ ജെയ്ഡന്‍ എന്ന മലയാളി ബാലന്‍ അഭിനയിച്ചിരിക്കുന്ന ഈ ആല്‍ബം റിലീസ് ചെയ്ത് ഒറ്റ ദിവസത്തിനുള്ളില്‍ നാലായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്.

കാര്‍ഡിഫിലെ മലയാളി ബാലനായ ജെയ്ഡനും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരം മീനാക്ഷിയും, ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഒരു അവധിക്കാല കഥയാണ് പറയുന്നത്. വിദേശത്തു വളര്‍ന്ന ഒരു കുട്ടി ആദ്യമായി കേരളത്തിലേക്കു വരുമ്പോള്‍ അവനുണ്ടാകുന്ന കൗതുകങ്ങളും സുഹൃത് ബന്ധങ്ങളും രണ്ടു സംസ്‌കാരങ്ങളെ അടുത്തറിയുന്നതുമാണ് മധുര നെല്ലിക്ക എന്ന ആല്‍ബത്തിലൂടെ മനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ മികച്ച ബാലതാരമായ ബേബി മീനാക്ഷിയ്‌ക്കൊപ്പമാണ് ജെയ്ഡന്‍ അഭിനയിച്ചിരിക്കുന്നത്. കാര്‍ഡിഫിലെ ജോണ്‍സ് പെരുമ്പള്ളിക്കുന്നേല്‍ - നീതു ജോണ്‍സ് ദമ്പതികളുടെ മകനാണ് ജെയ്ഡന്‍. ഇയര്‍ 7ല്‍ പഠിക്കുന്ന ജെയ്ഡന്‍ മനോഹരമായാണ് ഈ വീഡിയോ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ ഭാവാഭിനയങ്ങളെ വളരെ തന്മതയത്വത്തോടു കൂടിയാണ് ജെയ്ഡന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നു. മീനാക്ഷിക്കൊപ്പം ഇത്തരമൊരു വേഷം ചെയ്യുവാന്‍ ലഭിച്ച സന്തോഷത്തിലാണ് ജെയ്ഡന്‍ ഇപ്പോള്‍. മാത്രമല്ല, കൂട്ടുകാര്‍ക്കിടയില്‍ ഒരു ചെറിയ സെലിബ്രറ്റി പദവിയും ഈ മിടുക്കനു ലഭിച്ചു കഴിഞ്ഞു.

കാര്‍ഡിഫ് ആന്റ് വെയില്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ആണ് ജെയ്ഡന്റെ പിതാവ് ജോണ്‍സ് ജോലി ചെയ്യുന്നത്. ജോണ്‍സ് തന്നെയാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ഡിഫില്‍ തന്നെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ജെയ്ഡന്റെ മാതാവ്. ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് ജെയ്ഡന്‍. മൂത്ത സഹോദരന്‍ ലിയന്‍ ജോണ്‍സ് ഇയര്‍ എട്ടിലും ഇളയ സഹോദരന്മാരായ നെയ്തന്‍ ജോണ്‍സ് ഇയര്‍ 5ലും മെഗന്‍ ജോണ്‍സ് നഴ്‌സറിയിലും പഠിക്കുകയാണ്.

2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പാത്തു എന്ന വേഷം മനോഹരമായി കൈകാര്യം ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മീനാക്ഷി. ഇതിനു പിന്നാലെ, മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന സിനിമയില്‍ നന്ദിനി കുട്ടി എന്ന കഥാപാത്രത്തേയും മീനാക്ഷി അവതരിപ്പിച്ചു. കൂടാതെ, ഒട്ടനേകം ടെലിഫിലിമുകളിലും സ്പര്‍ശം എന്ന ടെലിഫിലിമിന് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡും മീനാക്ഷിക്ക് ലഭിച്ചു.

പ്രകൃതി സുന്ദരമായ ഓരോ ഷോട്ടുകളുമാണ് ഈ ആല്‍ബത്തെ ഏറ്റവും മികച്ചതാക്കുന്നത്. മികച്ച ക്യാമറാമാനായ ഷിനു പി ചാക്കോയാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിദേശ മലയാളികളുടെ മനസില്‍ നാടിനെ കുറിച്ചുള്ള മധുരകരമായ ഓര്‍മ്മകള്‍ ഈ ആല്‍ബത്തിലൂടെ ഒഴുകിയെത്തും. മലയാളത്തിന്റെ സ്വന്തം ഭാവ ഗായകനായ പി ജയചന്ദ്രന്‍ ആണ് മധുര നെല്ലിക്ക എന്ന വീഡിയോ ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. കലേഷ് ചന്ദ്രശേഖരന്‍ ആണ് സംഗീതം ചെയ്തിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വ്വഹിച്ചത് സിബി അമ്പലപ്പുറം ആണ്. സ്റ്റെബിന്‍ അഗസ്റ്റിന്‍ ആണ് അസോസിയേറ്റ്് ഡയറക്ടര്‍. ഓര്‍ക്കസ്‌ട്രേഷന്‍ - രാജേഷ് ചേര്‍ത്തല, ഛായാഗ്രാഹണം ഷിനൂബ് ടി ചാക്കോ, എഡിറ്റിംഗ് - വിശാഖ് രാജേന്ദ്രന്‍, കളറിസ്റ്റ് - സുജിത്ത് സദാശിവന്‍, മേക്ക് അപ്പ് - ശ്യാം ശശിധര്‍, ആര്‍ട്ട്-  അരുണ്‍ സുഗതന്‍ & സനീഷ്, കോസ്റ്റിയൂ - ഗാര്‍ഗി ഫാസിനോ ബൂട്ടിക് തൃശൂര്‍, പോസ്റ്റര്‍ ഡിസൈന്‍ - കണ്ണന്‍ മാമൂട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category