1 GBP = 89.80 INR                       

BREAKING NEWS

മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ ഇന്ത്യ രാഷ്ട്രീയം കലര്‍ത്തുന്നു; സൈനിക തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി; ഐസിസിക്ക് പരാതി നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പാക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

Britishmalayali
kz´wteJI³

റാഞ്ചി: ഓസ്ട്രേലിയക്കെതിരേ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ സൈനിക തൊപ്പി അണിഞ്ഞ് കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ പരാതിയുമായി ഐസിസിയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകരായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ സൈനിക തൊപ്പി അണിഞ്ഞത്. മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം സൈനികരുടെ കുടുബങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പട്ടാളത്തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കളിയെ രാഷ്ട്രീയവത്കരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.സംഭവത്തില്‍ ഐ.സി.സി.ക്ക് പരാതി നല്‍കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് വിദേശമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.ഇതേ ആവശ്യവുമായി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category