1 GBP = 90.50 INR                       

BREAKING NEWS

വെള്ളിയാഴ്ച വീട്ടില്‍ വച്ചു കാര്‍ഡിയാക് അറസ്റ്റുണ്ടായപ്പോള്‍ മുതല്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ഒന്‍പതുകാരന്‍ റെയസിന്റെ മരണം വിശ്വസിക്കാനാവാകെ പൂള്‍ മലയാളികള്‍

Britishmalayali
kz´wteJI³

രാഴ്ച നീണ്ടു നിന്ന പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി റെയസ് റോബിന്‍സ് എന്ന ഒന്‍പതു വയസുകാരന്‍ ഇന്നലെയാണ് വിട വാങ്ങിയത്. ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ താമസിക്കുന്ന റോബിന്‍സിന്റെയും സ്മിതയുടെയും മൂത്ത മകനായിരുന്നു റെയസ്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് റെയസിന്റെ മരണം സംഭവിച്ചത്. പൂള്‍ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു റെയസ്. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വച്ചാണ് റെയസിന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത്. ഉടന്‍ തന്നെ സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി ചികിത്സ നല്‍കി വരികയുമായിരുന്നു. തുടര്‍ന്ന് റെയസിന്റെ തിരിച്ചു വരവിനായി എല്ലാവരും പ്രാര്‍ത്ഥനയിലും ആയിരുന്നു.

എന്നാല്‍, പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി റെയസ് മരണത്തിനു കീഴടങ്ങി. പൂളിലെയും ബോണ്‍മൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിന്‍സിന്റെയും സ്മിതയുടെയും തീരാദുഖത്തില്‍ പങ്കുചേര്‍ന്നും ആശ്വസിപ്പിച്ചുകൊണ്ടും മലയാളി സമൂഹം ഇവര്‍ക്കൊപ്പം തന്നെയുണ്ട്. റൊക്‌സാന്‍ (7), റഫാല്‍ (3) എന്നിവര്‍ ആണ് സഹോദരങ്ങള്‍. 

റെയസിന്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസ്‌ക്കാരം ശനിയാഴ്ച യുകെയില്‍ വച്ച് നടക്കുമെന്നാണ് അറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category