1 GBP = 87.20 INR                       

BREAKING NEWS

അനാഥരെന്നു കരുതിയെങ്കിലും അവരെ സനാഥരാക്കി മാറ്റി യുകെ മലയാളികള്‍; ഗൗരിക്കും ശങ്കരിക്കും യുകെ മലയാളികള്‍ ഇതുവരെ നല്‍കിയത് 7533 പൗണ്ട്; ഇന്ന് അര്‍ദ്ധരാത്രിക്കു മുമ്പ് നിങ്ങളുടെ സഹായം ഉറപ്പാക്കുക

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച രാജീവ് അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രി സമാപിക്കും. രാജീവിന്റെ മരണത്തോടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓര്‍ത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കള്‍ക്കും ആശ്വാസമായാണ് യുകെ മലയാളികള്‍ എത്തിയത്. മക്കളെ ഹൃദയത്തോടു ചേര്‍ത്ത് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒഴുക്കുന്ന സഹായം 7533 പൗണ്ടില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് നിങ്ങള്‍ക്കു സഹായം നല്‍കുവാന്‍ അവസരം ഉണ്ടായിരിക്കുക.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന രാജീവിന്റെ അപ്പീലിന്റെ അവസാന ദിനമായ ഇന്ന് ഇതുവരെ 7533 പൗണ്ടാണ് സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7,148.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 385 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് 7533.50 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. സഹായങ്ങല്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഇന്നു തന്നെ സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
യുകെ ജീവിതം ആഗ്രഹിച്ചെത്തി വെറും പത്തു മാസത്തിനകം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു സാധാരണക്കാരനായ കുടുംബനാഥനായിരുന്നു കഴിഞ്ഞ ആഴ്ച ഈസ്റ്റ് ഹാമിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി രാജീവ്. യുകെയില്‍ എത്തിയാല്‍ മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ് എന്നതാണ് ഈ കുടുംബത്തിന്റെ യുകെ യാത്രക്ക് ചുക്കാന്‍ പിടിച്ച പ്രധാന ഏജന്റ് പങ്കു വച്ച പ്രധാന വിവരം. രാജീവിന്റെ ആഗ്രഹം മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. കേരളത്തില്‍ സാധാരണക്കാരനായ തന്നെ പോലെ ഒരാള്‍ക്ക് പഠിക്കാന്‍ മിടുക്കി ആണെങ്കില്‍ പോലും ഫീസ് നല്‍കി മകളെ ഡോക്ടറാകാന്‍ ഒന്നും സാധിക്കില്ലെന്ന് രാജീവിന് അറിയാമായിരുന്നു.

സാധാരണ വിദ്യാഭ്യാസം ഉള്ള രാജീവനും ഭാര്യ ലക്ഷ്മിക്കും മകള്‍ പഠിക്കാന്‍ മിടുക്കു കാട്ടിയപ്പോള്‍ തോന്നിയ ഒരു ആഗ്രഹം മാത്രമാണ് മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത്. ഇതോടെ യുകെയില്‍ സൗജന്യ പഠനം എന്നു കേട്ടപ്പോള്‍ വീടു വിറ്റ പണമാണെങ്കില്‍ കൂടി യുകെ യാത്രക്ക് ഉപയോഗിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. കേരളത്തില്‍ സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ വിദേശ വിസ ലോബി തയ്യാറാക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് രാജീവും കുടുംബവും യുകെയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
രാജീവിന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കാരണം, അങ്ങനെ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്. വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക.
ബാങ്ക് അക്കൗണ്ട് വഴി നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Rajeev Appeal
IBAN Number: GB70MIDL40470872314320

ബ്രിട്ലിങ്ടണിലെ ചാക്കോച്ചന്റെ കുടുംബത്തിന് 11200 പൗണ്ടിന്റെ ചെക്ക് കൈമാറി
വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രിട്ലിങ്ടണില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ ചാക്കോച്ചന്റെ കുടുംബത്തിനായി സമാഹരിച്ച അപ്പീല്‍ തുകയുടെ ബാക്കി കൈമാറി. 11200 പൗണ്ടിന്റെ ചെക്ക് ഇന്നലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി ജോര്‍ജ്ജ് എടത്വായാണ് ചാക്കോച്ചന്റെ ഭാര്യ ദീപയ്ക്ക് കൈമാറിയത്. ഏറ്റവും അധികം പ്രതിസന്ധിയിലൂടെ കടന്നു പോയ ദിവസങ്ങളില്‍ ആശ്വാസമേകിയ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് മുഴുവന്‍ നന്ദി പറയുന്നുവെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് ദീപ പറഞ്ഞു. കൂടാതെ, യുകെ മലയാളികള്‍ നല്‍കിയ സഹായത്തില്‍ നിന്നും 5000 പൗണ്ട് ചാക്കോച്ചന്റെ മാതാവിനു നല്‍കുമെന്നും അതിനുള്ള ചെക്ക് ദീപ ഒപ്പിട്ടു കഴിയുകയും ചെയ്തു.

20475.25 പൗണ്ടാണ് ചാക്കോച്ചന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വായനക്കാരില്‍ നിന്നും സമാഹരിച്ചത്. ഇതില്‍ നിന്നും ചാക്കോച്ചന്റെ പൊതു ദര്‍ശനം നടന്ന ഫെബ്രുവരി 13നു 8760 പൗണ്ടിന്റെ ചെക്ക് ചാക്കോച്ചന്റെ മകള്‍ നേഹയ്ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൈമാറിയിരുന്നു. ബാക്കി തുകയായ 112000 പൗണ്ടിന്റെ ചെക്കാണ് ഇന്നലെ കൈമാറിയത്. ഈ തുക ചാക്കോച്ചന്റെ രണ്ടു പെണ്‍മക്കളുടെ പഠനത്തിനായാണ് ഉപയോഗിക്കുക.
ഫെബ്രുവരി ഏഴിനാണ് ഹള്ളിനു സമീപത്തെ ബ്രിട്‌ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category