1 GBP = 89.80 INR                       

BREAKING NEWS

എംഎം ഹസനേയും കെവി തോമസിനെയും പിജെ കുര്യനെയുമൊക്കെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎമ്മിന്റെ യമണ്ടന്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? എകെ ആന്റണിയെ രംഗത്തിറക്കിയും ആലപ്പുഴ പിടിക്കാന്‍ എന്താണ് വൈകുന്നത്? ഉമ്മന്‍ ചാണ്ടിക്ക് പത്തനംതിട്ട നല്‍കി ആന്റോ ആന്റണിയെ ഇടുക്കിയില്‍ നിര്‍ത്താന്‍ ധൈര്യമുണ്ടോ? ഇടതുപക്ഷം ബഹുദൂരം പിന്നിട്ടിട്ടും തുടങ്ങാന്‍ കാത്തു നില്‍ക്കുന്ന കോണ്‍ഗ്രസുകാരോട് - ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
ഷാജന്‍ സ്‌കറിയ

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും അവരുടെ തെരഞ്ഞെടു്പപ് കണ്‍വെന്‍ഷനുകള്‍ ആരംഭിക്കുകയും ചെയ്ത് ബഹുദൂരം മുന്നോട്ട് പോവുകയാണ് സിപിഎമ്മും എല്‍ഡിഎഫും. എന്നാല്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികള നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രാധമിക ചര്‍ച്ചകളുമായി ഡല്‍ഹിയില്‍ കറങ്ങുകയാണ്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പോലും അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ സിറ്റിങ് എംപിമാരില്‍ തന്നെ രണ്ട് മൂന്ന് പേര്‍ക്ക് അവരായിരിക്കുമോ സ്ഥാനാര്‍ത്ഥി എന്ന് തീരുമാനിക്കാന്‍ പോലും കഴിഞ്ഞില്ല.

മോദി വിരുദ്ധ സഖ്യം കെട്ടിപ്പടുക്കുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പൊതുസമ്മതര്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് പുതിയ ഒരു നിരയ്ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് ഈ താമസമെങ്കില്‍ അംഗീകരിക്കാമായിരുന്നു. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ ശരിവെക്കുന്നത് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ അവര്‍ക്ക് വേണ്ട ഗ്രൂപ്പ് പ്രതിനിധികളെ കുത്തി ഞെരുക്കുന്നതിന് വേണ്ടി മാത്രമ്മ് ഈ വൈകിക്കല്‍ എന്നത് തന്നെയാണ്. ഇതിന് മുന്‍പ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത കൃത്യതയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയും ഞെട്ടിക്കുന്ന സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ജയം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രം സിപിഎം മെനയുമ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓരോ ദിവസവും തള്ളി നീക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്.

രാഷ്ട്രീയമായി കാലഹരണപ്പെടുകയും മണ്ടയൊടിഞ്ഞ് ചീഞ്ഞ് നാറുന്ന കെവി തോമസ്, എംഎം ഹസ്സന്‍, പിജെ കുര്യന്‍ തുടങ്ങിയ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നേതാക്കളുടെ പേരുമായി കോണ്‍ഗ്രസിന്റെ പട്ടിക ഇപ്പോഴും കറങ്ങുന്നത് കാണുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ജനാധിപത്യ വിശ്വാസികള്‍ക്ക് ധാര്‍മ്മിക രോഷം ഉണ്ടായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. വയലാര്‍ രവിയുടേയും ആര്യാടന്‍ മുഹമ്മദിന്റേയും വക്കം പുരുഷോത്തമന്റേയും പേര് കേട്ടില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് ബാക്കിയുള്ളത്. ശബരിമല വിഷയവും മോദി വിരുദ്ധ വികാരവും ഉള്ളത്കൊണ്ട് കണ്ണുമടച്ച് 18 സീറ്റും നേടും എന്ന് ഏതൊ ഒരു മണ്ടന്‍ പറയുകയും അതിനെ ശരിവെച്ച് കൊണ്ട് കേരളത്തില്‍ പോലും വരാതെ ചില ദേശീയ ചാനലുകള്‍ സര്‍വ്വേ നടത്തുകയും ചെയ്തു എന്നത്കൊണ്ട് എങ്ങനെയെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ കയറിക്കൂടി വിജയിക്കാം എന്ന് കരുതുന്നവര്‍ മണ്ടശിരോമണികളായ കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഈ സംസ്ഥാനത്തെ യാഥാര്‍ഥ്യം കണ്ണ് തുറന്ന് കാണട്ടെ.

ഒട്ടേറെ വിഷയങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ധീരമായ നിലപാടുകളോട് യോജിപ്പുള്ളവരാണ് കേരളത്തിലെ നിക്ഷപക്ഷ സമൂഹം എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ആലസ്യവും അലസതയും കോണ്‍ഗ്രസ് അവസാനിപ്പിക്കുകയുള്ളു. മൂന്നോ നാലോ സീറ്റുകളുടെ കാര്യം മാത്രം പരിശോധിക്കുക. ആലപ്പുഴ എന്ന കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ കെസി വേണുഗോപാല്‍ മത്സരിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. അവിടെ സിപിഎം ആകട്ടെ അരൂര്‍ എംഎല്‍എ ആരിഫിനെ ഇറക്കി രാഷ്ട്രീയമായ അടിത്തറ പാകാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ട് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോള്‍ അവിടെ ഗ്രൂപ്പ് ഒരിക്കലും വരാന്‍ പാടില്ല. അവിടെ വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് സാക്ഷാല്‍ എ.കെ ആന്റണിയെ തന്നെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കേണ്ടത്. സമാനമായി തന്നെയാണ് എല്ലാക്കാലത്തും യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റാണ് പത്തനംതിട്ട. ഇത്തരത്തില്‍ സാധ്യതയുള്ള ഒരുപാട് സീറ്റുകളാണ് കോണ്‍ഗ്രസ് വൈകിപ്പിച്ച് ഇല്ലാതാക്കുന്നത്.ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category