1 GBP = 90.50 INR                       

BREAKING NEWS

അവസാന നിമിഷം കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍; ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലഭിച്ച ആനുകൂല്യങ്ങളുമായി ഇന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ അനുമതി തേടി തെരേസ മേ; ബ്രക്‌സിറ്റിന്റെ ഭാവിയില്‍ ഇന്ന് അന്തിമതീരുമാനം ഉണ്ടാകുമോ?

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് സംബന്ധിച്ച് നിര്‍ണായക വോട്ടെടുപ്പിന് ഇന്ന് പ്രതിനിധി സഭയില്‍ പ്രധാനമന്ത്രി തെരേസ മേ എത്തുക വര്‍ധിച്ച ആത്മവിശ്വാസത്തോടെയാകും. ഇന്നലെ സ്‌ട്രോസ്ബര്‍ഗിലെത്തി യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി ഐറിഷ് ബാക്ക് സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ണായകമായ ഇളവുകള്‍ നേടിയെടുത്തു. ഐറിഷ് ബോര്‍ഡര്‍ ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തിലുള്‍പ്പെടെ നിയമപരമായ മാറ്റങ്ങള്‍ നേടിയെടുത്തതായി സ്‌ട്രോസ്ബര്‍ഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെരേസ മേ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പെടാനുള്ള ബ്രിട്ടീഷ് ജനതയുടെ ഹിതത്തെ അംഗീകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കരാറില്‍ വരുത്തിയിരിക്കുന്നതെന്നും അതിനെ എംപിമാര്‍ പിന്തുണയ്ക്കണമെന്നും സ്‌ട്രോസ്ബര്‍ഗില്‍ യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഴാങ് ക്ലോഡ് ജങ്കറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെരേസ മേ പറഞ്ഞു. ഇന്നു രാത്രി ഏഴുമണിക്കാണ് പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് കരാര്‍ ചര്‍ച്ച ചെയ്യുക. മുമ്പൊരുവട്ടം ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനില്‍ പാര്‍ലമെന്റ് തള്ളിയതാണ് തെരേസയുടെ ബ്രക്‌സിറ്റ് കരാര്‍. ഒരുവട്ടം കൂടി പാര്‍ലമെന്റില്‍നിന്ന് തിരിച്ചടി നേരിടുകയാണെങ്കില്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും.

കരാറില്‍ അവസാന നിമിഷം നേടിയെടുത്ത മാറ്റങ്ങള്‍ പരിശോധിച്ചശേഷം ബില്ലിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് അനുകൂല വിമതരുടെയും ഡിയുപി എംപിമാരുടെയും തീരുമാനം. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പൂര്‍ണമായും കരാറില്‍നിന്ന് ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാടുകളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്. പുതിയ കരാറില്‍ അതെത്രത്തോളം പാലിച്ചിട്ടുണ്ടെന്നതാകും പരിശോധിക്കപ്പെടുക. അതനുസരിച്ചാകും പിന്തുണ നല്‍കുകയെന്ന് എംപിമാര്‍ അറിയിച്ചു.

നിയമപരമായി നിലനില്‍ക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് അവസാനവട്ട ചര്‍ച്ചകളില്‍ നേടിയെടുത്തതെന്ന് തെരേസ മേ പറഞ്ഞു. ഇനി വേണ്ടത് ബ്രക്‌സിറ്റിനായി ഒരുമിച്ചുനില്‍ക്കുകയാണ്. പുതുക്കിയ കരാര്‍ അംഗീകരിക്കുക വഴി വേര്‍പിരിയല്‍ എന്ന ബ്രിട്ടീഷ് ജനതയുടെ ആവശ്യം നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും അവര്‍ സ്‌ട്രോസ്ബര്‍ഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുനടക്കുന്ന വോട്ടെടുപ്പില്‍ കരാറിനെ പിന്തുണച്ചില്ലെങ്കില്‍, മൂന്നാമതൊരവസരം ലഭിക്കുമെന്ന് കരുതേണ്ടെന്ന് മേക്കൊപ്പമുണ്ടായിരുന്ന ജങ്കര്‍ പറഞ്ഞു. ഈ ഡീല്‍ അംഗീകരിക്കുക, അല്ലെങ്കില്‍ ബ്രക്‌സിറ്റ് തീരുമാനം ഉപേക്ഷിക്കുക ഇതിലൊന്നേ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബ്രക്‌സിറ്റ് കരാറില്‍ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ഭാഗത്താണ് നിര്‍ണായകമായ ഇളവുകള്‍ തെരേസ മേ നേടിയെടുത്തത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരമുള്ള സംവിധാനം 2020-ഓടെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ചേര്‍ന്നു കണ്ടെത്തണമെന്നതാണ് കരാറില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന്. ബ്രക്‌സിറ്റിനുശേഷമുള്ള യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധത്തെക്കുറിച്ച് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കണമെന്ന വ്യവസ്ഥയും പുതിയതായി ഉള്‍പ്പെടുത്തി. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് കരാറില്‍ ഉള്‍പ്പെടുത്തിയാല്‍, ബ്രക്‌സിറ്റ് ഫലവത്താകില്ലെന്നായിരുന്നു കരാറിനെ എതിര്‍ത്തിരുന്നവര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം.

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് സ്ഥിരം സംവിധാനമായിരിക്കില്ലെന്നും 2020-ഓടെ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ പകരം സംവിധാനം കണ്ടുപിടിക്കണമെന്നുമാണ് കരാറിലെ പുതിയ വ്യവസ്ഥ. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധവും ഭാവിയിലെ വ്യാപാര നയവും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം. ഈ മാറ്റങ്ങള്‍ കരാറില്‍ വരുത്തുന്നതോടെ, കരാറിന് കൂടുതല്‍ നിയമസാധുത കൈവരുമെന്നാണ് ബ്രക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശവും നല്‍കിയിട്ടുണ്ട്.

പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ടോറിയിലെ വിമതവിഭാഗം ബില്ലിനെ അംഗീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. കരാറിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ അവര്‍ നിയമവിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും പാര്‍ലമെന്റില്‍ ഇന്നുനടക്കുന്ന ചര്‍ച്ചയില്‍ നിലപാടെടുക്കുക. മാര്‍ച്ച് 29-ന് ബ്രക്‌സിറ്റ് നടപ്പാക്കണമെന്നിരിക്കെ, പുതിയ മാറ്റങ്ങള്‍ കരാറിനെ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മേ ഇന്ന് ബില്‍ അവതരിപ്പിക്കുകയെന്ന് ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category