1 GBP = 90.50 INR                       

BREAKING NEWS

ബസില്‍വെച്ച് ആദ്യം കണ്ടപ്പോഴേ അനുരാഗം തോന്നിയ യുവാവും യുവതിയും തുണിപറിച്ച് മറ്റു യാത്രക്കാരുടെ മുന്നില്‍ ശാരീരികബന്ധം തുടങ്ങി; ഡെവണില്‍ നാഷണല്‍ എക്‌സ്പ്രസ് കോച്ചില്‍ അവിഹിത ബന്ധം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്

Britishmalayali
kz´wteJI³

ടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ മറ്റുയാത്രക്കാരുടെ മുന്നില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററില്‍നിന്ന്‌ന എക്‌സിറ്ററിലേക്ക് പോവുകയായിരുന്ന നാഷണല്‍ എക്‌സ്പ്രസ് കോച്ചിലാണ് കഴിഞ്ഞ തിങ്കളാഴ്ച വിചിത്രമായ ഈ സംഭവമുണ്ടായത്. ആദ്യമായി കണ്ടുമുട്ടിയ യുവാവും യുവതിയുമാണ് പ്രഥമദര്‍ശനത്തില്‍ത്തന്നെ പ്രണയത്തിലായതും പരിസരം മറന്ന് നഗ്നരായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും.

29-കാരനായ യുവാവിനെയും 32-കാരിയായ യുവതിയെയും ഡെവണില്‍ എം5-ല്‍വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുകയും വാഹനം നിര്‍ത്തിയിടുകയുമായിരുന്നു. എക്‌സീറ്ററിലേക്ക 13 മൈല്‍ മാത്രം അകലെ കല്ലംപ്ടണിലെത്തിയപ്പോള്‍ ഡ്രൈവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.

വാഹനത്തിനുള്ളില്‍ അടുത്തടുത്ത സീറ്റിലിരുന്ന യുവാവും യുവതിയും പരിസരം മറന്ന് നഗ്നരാവുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് അരോചകമാകുന്ന തരത്തില്‍ മാന്യതയില്ലാതെ പെരുമാറിയതിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തതെന്ന് ല്ലംപ്ടണ്‍ പോലീസ് പറഞ്ഞു. രാത്രി പത്തേമുക്കാലോടെയാണ് പോലീസ് ബസിലെത്തിയതും ഇരുവരെയും അറസ്റ്റ് ചെയ്തതും.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ ഇരുവര്‍ക്കുമെതിരേ എന്തുനടപടിയെടുക്കണമെന്ന് തീരുമാനിക്കൂവെന്നും പോലീസ് വ്യക്തമാക്കി. ഇത്തരത്തിലൊരു സംഭവമുണ്ടായതിലും മറ്റു യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിലും നാഷണല്‍ എക്‌സ്പ്രസ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category