1 GBP = 91.50 INR                       

BREAKING NEWS

പ്രിയ വായനക്കാര്‍ നല്‍കിയ 8700 പൗണ്ട് ആശ്വാസമായി; രാജീവിന്റെ മൃതദേഹത്തിനായുള്ള ഭാര്യയുടെയും മക്കളുടെയും കാത്തിരിപ്പിനു വിരാമം

Britishmalayali
kz´wteJI³

നാലു ദിവസം നീണ്ടു നിന്ന രാജീവ് അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപനമായി. 8700 പൗണ്ടാണ് യുകെ മലയാളികള്‍ നല്‍കിയത്. രാജീവിന്റെ മരണത്തോടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓര്‍ത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കള്‍ക്കും ആശ്വാസമായാണ് പ്രിയ വായനക്കാരുടെ ഈ സഹായം എത്തുന്നത്. ഇരുന്നൂറോളം പേരാണ് നാലു ദിവസം കൊണ്ട് സഹായം നല്‍കിയത്.

വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബാങ്ക് അക്കൗണ്ടു വഴിയുമാണ് ധനസമാഹരണം നടന്നത്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ് എയ്ഡ് കൂടാതെ 6981 പൗണ്ടാണ് ലഭിച്ചത്. ഇതില്‍ നിന്നും 3.5 ശതമാനായ വിര്‍ജിന്‍ മണി കമ്മീഷന്‍ കഴിച്ച് ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 8279.75 പൗണ്ടാണ് വിര്‍ജിന്‍ മണി വഴി ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വഴി 615 പൗണ്ടാണ് ലഭിച്ചത്. ഇതു രണ്ടു കൂടി ചേര്‍ക്കുകയും ജനറല്‍ ഫണ്ടില്‍ നിന്നു 51.35 പൗണ്ടു കൂടി എടുക്കുകയും ചെയ്ത് 8700 പൗണ്ടാണ് രാജീവിന്റെ കുടുംബത്തിന് നല്‍കുക.

ചെറുതും വലുതുമായി നിരവധി മനുഷ്യസ്നേഹികള്‍ കാരുണ്യം ചൊരിഞ്ഞപ്പോള്‍ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പുവാന്‍ മലയാളികള്‍ കൈകോര്‍ത്ത മറ്റൊരു ചരിത്രം കൂടിയാണ് രചിക്കപ്പെട്ടത്. രാജീവ് അപ്പീലിലേക്ക് രണ്ടു പേരാണ് ആയിരത്തിലധികം പൗണ്ട് നല്‍കിയത്. സ്ലിന എന്ന വ്യക്തി ഗിഫ്റ്റ് എയ്ഡ് അടക്കം 1562.5 പൗണ്ടും അപ്പാപ്പ എന്ന വ്യക്തി 1111 പൗണ്ടുമാണ് നല്‍കിയത്. കൂടാതെ, ഇ ജോസഫ് എന്ന വ്യക്തി ഗിഫ്റ്റ് എയ്ഡ് അടക്കം 250 പൗണ്ടും ആര്‍ കെ മാത്യു, എം കാക്കശ്ശേരി, നിരവധി പേര് വെളിപ്പെടുത്താത്ത വ്യക്തികള്‍ എന്നിവര്‍ 100 പൗണ്ടു വീതവും നല്‍കി.

യുകെയില്‍ ഒരു നല്ല ജീവിതം ആഗ്രഹിച്ചെത്തി വെറും പത്തു മാസത്തിനകം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു സാധാരണക്കാരനായ കുടുംബനാഥനായിരുന്നു മാര്‍ച്ച് രണ്ടിന് ഈസ്റ്റ് ഹാമിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി രാജീവ്. യുകെയില്‍ എത്തിയാല്‍ ജീവിതം പച്ച പിടിപ്പിക്കുന്നതിനൊപ്പം തന്നെ മക്കളുടെ വിദ്യാഭ്യാസം സൗജന്യവുമാണ് എന്ന ട്രാവല്‍ ഏജന്‍സി ഏജന്റിന്റെ വാക്കു വിശ്വസിച്ചാണ് രാജീവും കുടുംബവും യുകെയില്‍ എത്തിയത്.

പഠിക്കാന്‍ മിടുക്കരായ രണ്ടു പെണ്‍മക്കളുടെ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന രാജീവിന്റെ മനസ് മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. കേരളത്തില്‍ സാധാരണക്കാരനായ തന്നെ പോലെ ഒരാള്‍ക്ക് പഠിക്കാന്‍ മിടുക്കി ആണെങ്കില്‍ പോലും ഫീസ് നല്‍കി മകളെ ഡോക്ടറാകാന്‍ ഒന്നും സാധിക്കില്ലെന്ന് രാജീവിന് അറിയാമായിരുന്നു.

സാധാരണ വിദ്യാഭ്യാസം ഉള്ള രാജീവനും ഭാര്യ ലക്ഷ്മിക്കും മകള്‍ പഠിക്കാന്‍ മിടുക്കു കാട്ടിയപ്പോള്‍ തോന്നിയ ഒരു ആഗ്രഹം മാത്രമാണ് മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത്. ഇതോടെ യുകെയില്‍ സൗജന്യ പഠനം എന്നു കേട്ടപ്പോള്‍ വീടു വിറ്റ പണമാണെങ്കില്‍ കൂടി യുകെ യാത്രക്ക് ഉപയോഗിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. യുകെയില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് മനസിലായപ്പോള്‍ ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചു പോയി. രാജീവ് ജീവിത മാര്‍ഗം തേടി ഇവിടെ തന്നെ തുടരുകയായിരുന്നു. എന്നാല്‍, മറ്റു പോംവഴികളൊന്നും ഇല്ലാതായതാണ് രാജീവിനെ മരണത്തിലേക്ക് വഴി തിരിച്ചു വിട്ടതെന്നാണ് വ്യക്തമാകുന്നത്.
വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category