1 GBP = 93.75 INR                       

BREAKING NEWS

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ നിന്നും 'സാമൂഹിക പ്രവര്‍ത്തകന്‍' തട്ടിയെടുത്തത് 22 ലക്ഷം രൂപ! കൂടുതല്‍ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ അപ്പീല്‍ നല്‍കാമെന്ന് പറഞ്ഞ് പവര്‍ ഓഫ് അറ്റോര്‍ണി വരെ എഴുതി വാങ്ങി നടത്തിയ തട്ടിപ്പിന്റെ പിന്നാമ്പുറ കഥ പുറത്ത് വന്നത് രണ്ടു വര്‍ഷം കഴിഞ്ഞ്; നഷ്ടപരിഹാരം തട്ടിയെടുക്കുന്ന 'സാമൂഹിക പ്രവര്‍ത്തകര്‍' അറബ് മണ്ണില്‍ വിലസുന്നുണ്ടെന്നും സൂചന

Britishmalayali
kz´wteJI³

ദുബായ്: വിദേശത്ത് അപകടത്തില്‍പെടുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ട പരിഹാരത്തുക തട്ടിയെടുക്കാന്‍ തന്നെ ചില 'സാമൂഹിക പ്രവര്‍ത്തകര്‍' വിലസുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റാസല്‍ഖൈമയില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയില്‍ നിന്നും വലിയൊരു സംഖ്യ റാസ്സല്‍ഖൈമയില്‍ തന്നെയുള്ള അഭിഭാഷകനും മലയാളി സാമൂഹിക പ്രവര്‍ത്തകനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ പരാതിയുയരുന്നത്.


തൊടുപുഴ പൂമാല സ്വദേശി പി.കെ.ജോണ്‍-മേഴ്സി ദമ്പതികളുടെ മകന്‍ ബിബിന്‍ (25) ആണ് 2016 ജനുവരി 6ന് റാസല്‍ഖൈമയില്‍ വെച്ച് വാഹനമിടിച്ച് മരിച്ചത്. കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 1,16,666 ദിര്‍ഹ(22 ലക്ഷത്തിലേറെ രൂപ)ത്തില്‍ നിന്ന് 73,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ)  സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനും ചേര്‍ന്ന് വിദ്ഗധമായി തട്ടിയെടുത്തതെന്ന് സഹോദരന്‍ ബിനു ജോണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വമ്പന്‍ തട്ടിപ്പിന്റെ പിന്നാമ്പുറ കഥ പുറം ലോകമറിയുന്നത്.

ബിബിന്റെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് വേണ്ടി അദ്ദേഹം ജോലി ചെയ്തിരുന്ന റാസല്‍ഖൈമയിലെ റാക് ലാബ് അധികൃതരായിരുന്നു ആദ്യം കോടതിയെ സമീപിച്ചത്. ഇതില്‍ 66,666 ദിര്‍ഹം (12 ലക്ഷത്തിലേറെ രൂപ) ദിയാമണി വിധിച്ചു. കമ്പനിയിലെ ഏതെങ്കിലുമൊരു ജീവനക്കാരന്റെ പാസ്പോര്‍ട് ജാമ്യം വച്ച് ഈ തുക പിന്‍വലിക്കാമെന്ന് അധികൃതര്‍ ബിബിന്‍ ജോണിന്റെ കുടുംബത്തെ അറിയിച്ചു.

ഈ അവസരത്തിലാണ് റാസല്‍ഖൈമയില്‍ സാമൂഹിക പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് വിശ്വപ്പിച്ച് മലയാളിയായ ആള്‍ എത്തുന്നത്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. ബിബിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കയറ്റി അയക്കുന്നതിനായി ഇയാള്‍ ഇടപെടല്‍ നടത്തുകയും ബിബിന്റെ കുടുംബത്തിനായി വിധിച്ച നഷ്ടപരിഹാര തുക കുറവാണെന്നും അപ്പീല്‍ നല്‍കിയാല്‍ അധിക തുക ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കേണ്ട ആവശ്യത്തിനായി ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാനും ആവശ്യപ്പെട്ടു.

നാളുകള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോള്‍ 2016 ഓഗസ്റ്റ് 20ന് ഇയാളുടെ കൊല്ലത്തെ വീട്ടില്‍ പോയി പവര്‍ ഓഫ് അറ്റോര്‍ണിയും കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകളും നേരിട്ട് കൈമാറി. അപ്പീല്‍ നല്‍കാന്‍ വേണ്ടി നഷ്ടപരിഹാര തുക കോടതിയില്‍ നിന്ന് പിന്‍വലിക്കരുതെന്നു അയാള്‍ ബിബിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. പക്ഷേ, പിന്നീട് പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ഇയാള്‍ തന്നെ തുക പിന്‍വലിക്കുകയും അതില്‍ നിന്ന് 43,000 ദിര്‍ഹം മണി എക്സ്ചേഞ്ച് വഴി ബിബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയക്കുകയും ചെയ്തു.

ബിബിന്റെ സഹോദരന്‍ ബിനു മാധ്യമങ്ങളെ കണ്ടപ്പോള്‍
തുക കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് അഭിഭാഷക ഫീസും മറ്റുമായി 23,000 ദിര്‍ഹം (നാല് ലക്ഷത്തിലേറെ രൂപ) ചെലവായി എന്നായിരുന്നു സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ യുഎഇയില്‍ തിരിച്ചെത്തിയ ഇയാള്‍ അപ്പീലിന് പോകുന്ന കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥത കാണിച്ചില്ലെന്നാണ് വിവരം. കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോഴെല്ലാം ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ബിനു ജോണ്‍ ആരോപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 2018 നവംബറില്‍ അപ്പീല്‍ നല്‍കിയതിന്റെ വിധി വന്നുവെന്നും ഇതില്‍ 66,666 ദിര്‍ഹം വീണ്ടും ലഭിച്ചെന്ന് പറഞ്ഞെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് ഇതു തെറ്റാണെന്നും 50,000 ദിര്‍ഹം മാത്രമാണ് വിധിച്ചതെന്നും വിധി മാറിപ്പോയതാണെന്നും അറിയിച്ചു.

സംഭാഷണത്തിന് പിന്നാലെ സംശയം കടുത്തതോടെ  കേസ് കൈകാര്യം ചെയ്ത അഭിഭാഷകനുമായി സംസാരിച്ചപ്പോള്‍, വളരെ പരുഷമായ വാക്കുകളില്‍ യുഎഇയിലെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയും സാമൂഹിക പ്രവര്‍ത്തകനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തുവെന്ന് ബിനു ആരോപിച്ചു. ആദ്യം വിധിച്ച നഷ്ടപരിഹാര തുക പിന്‍വലിക്കാനായി ചെലവായ 23,000 ദിര്‍ഹത്തിന്റെ ഒരു ബില്ലും അയച്ചുതന്നു. യഥാര്‍ഥത്തില്‍ രണ്ട് കേസുകളിലായി 1,16,666 ദിര്‍ഹമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതില്‍ നിന്ന് 43,000 ദിര്‍ഹം(എട്ട് ലക്ഷം രൂപ) മാത്രമാണ് ബിബിന്‍ ജോണിന്റെ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്.

യുഎഇയില്‍ വാഹനാപകടത്തിലോ മറ്റു അപകടങ്ങളിലോ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാര തുകകള്‍ സാമൂഹിക പ്രവര്‍ത്തകരെന്ന് പറയുന്നവരും മലയാളിയായ അഭിഭാഷകരും ചേര്‍ന്ന് തട്ടിയെടുക്കുന്ന സംഭവങ്ങള്‍ യുഎഇയില്‍ പതിവാണ്. ഇവിടെ ബന്ധുക്കളോ മറ്റോ ഇല്ലാത്തവരുടെ നാട്ടിലെ കുടുംബങ്ങളില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി നേടിയെടുത്ത് ഇവര്‍ക്ക് എളുപ്പത്തില്‍ പണം കൈക്കലാക്കാനും സാധിക്കുന്നു. ഇങ്ങനെ വന്‍ പണം സമ്പാദിച്ച് ഇവിടെയും നാട്ടിലും ആഡംബരമായി ജീവിക്കുന്ന ഒട്ടേറെ മലയാളികളുണ്ട്.
ബംഗ്ലാദേശ് സ്വദേശികളുടെ കേസുകളില്‍ മാത്രം ശ്രദ്ധയൂന്നിയ ഒരു മലയാളി ഇടനിലക്കാരനും യുഎഇയില്‍ വന്‍തുക സമ്പാദിക്കുന്നുണ്ട്. വിദേശി അഭിഭാഷകര്‍ക്ക് യുഎഇയില്‍ നേരിട്ട് ഹാജരാകാന്‍ നിയമം അനുവദിക്കുന്നില്ല. ഇവര്‍ കേസുകള്‍ കാന്‍വാസ് ചെയ്ത് സ്വദേശി അഭിഭാഷകരെ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതിനിടയില്‍ നടക്കുന്ന കള്ളക്കളികള്‍ സ്വദേശി അഭിഭാഷകര്‍ അറിയാതെ പോവുകയും ചെയ്യുന്നു.

ബിബിന്‍ ജോണിന്റെ കാര്യത്തില്‍ നാട്ടില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തിയ സഹോദരന്‍ ബിനു ജോണ്‍ ഇടപെട്ടതുകൊണ്ടാണ് കാര്യം പുറം ലോകമറിയുന്നത്. സാമൂഹിക പ്രവര്‍ത്തകരും മലയാളി അഭിഭാഷകരും ചേര്‍ന്നുള്ള തട്ടിപ്പിന് അറുതി വരുത്തേണ്ടത് തങ്ങളെപോലെ യുഎഇയിലെ നിയമ വ്യവസ്ഥയെക്കുറിച്ച് അജ്ഞരായവര്‍ക്ക് ഏറെ സഹായകമാകുമെന്ന് നാട്ടില്‍ അദ്ധ്യാപകനായ ബിനു ജോണ്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category