1 GBP = 89.80 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീന ഭരണി ആഘോഷങ്ങള്‍ ഈമാസം 30ന് ക്രോയിഡോണില്‍ നടക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: 'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന മീന ഭരണി ഉത്സവം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷവും വിവിധയിനം പരിപാടികളോടെ ലണ്ടനില്‍ ക്രോയിഡോണില്‍ വച്ച് ആഘോഷിക്കുന്നു. ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്‌കോണില്‍ നിന്നുള്ള നഭിനന്ദന്‍ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും ചോദ്യോത്തര സംവാദങ്ങളും ഈ വര്‍ഷത്തെ മീന ഭരണി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ ആയിരിക്കും. ഇതോടൊപ്പം ദീപാരാധനയും തുടര്‍ന്ന് ഒരു ലഘു ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.


ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഭക്തി സാന്ദ്രമായ ഈ സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category