1 GBP = 90.50 INR                       

BREAKING NEWS

മൂന്നുവര്‍ഷം പ്രണയിച്ചശേഷം വിവാഹം കഴിച്ചിട്ട് വെറും മൂന്നുമാസം; വിമാനത്തില്‍ കയറിയുടന്‍ ഭര്‍ത്താവിന് എസ്.എം.എസ്. അയച്ചു; മറുപടിക്ക് മുമ്പ് മരണത്തിന്റെ ആഴത്തിലേക്ക് വീണുപോയി; നയ്‌റോബിയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യു.എന്‍ ഉദ്യോഗസ്ഥ ശിഖയുടെ ജീവിതകഥ സങ്കടത്തോടെ ഏറ്റുപാടി ലോകമാധ്യമങ്ങള്‍

Britishmalayali
kz´wteJI³

ത്യോപ്യയില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിനൊപ്പം കത്തിയമര്‍ന്നത് ഒട്ടേറെപ്പേരുടെ സ്വപ്‌നങ്ങള്‍കൂടിയാണ്. അക്കൂട്ടത്തില്‍ യു.എന്നില്‍ ഉദ്യോഗസ്ഥയായ ശിഖ ഗാര്‍ഗുമുണ്ടായിരുന്നു. മൂന്നുവര്‍ഷത്തോളം പ്രണയിച്ചശേഷം മൂന്നുമാസം മുമ്പ് വിവാഹം കഴിച്ച ശിഖ, വിമാനത്തില്‍ക്കയറിയശേഷം ആദ്യം ചെയ്തത് ഭര്‍ത്താവ് സൗമ്യ ഭട്ടാചാര്യക്ക് മെസ്സേജ് അയക്കുകയായിരുന്നു. വിമാനമിറങ്ങിയിട്ട് വിളിക്കാമെന്ന ശിഖയുടെ സന്ദേശത്തിന് മറുപടി അയക്കാന്‍ സൗമ്യക്ക് സാധിക്കുന്നതിന് മുന്നെ, വിമാനവും അവരുടെ സ്വപ്‌നങ്ങളും കത്തിയമര്‍ന്നു.

കെനിയയിലെ നയ്‌റോബിയില്‍ യു.എന്‍. യോഗത്തിനു പോകുന്നതിനു വേണ്ടിയാണ് ശിഖ ദുരന്തത്തില്‍പ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തത്. സൗമ്യയും ശിഖയ്‌ക്കൊപ്പം നയ്‌റോബിയിലേക്ക് പോകാനിരുന്നതായിരുന്നു. അവസാന നിമിഷം യാത്രാപദ്ധതികള്‍ മാറ്റിവെച്ചതോടെ, സൗമ്യ ന്യൂഡല്‍ഹിയില്‍ത്തന്നെ തങ്ങി. മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.

'ഞാന്‍ വിമാനത്തില്‍ക്കയറി, ലാന്‍ഡ് ചെയ്തശേഷം വിളിക്കാം'- എന്നായിരുന്നു ശിഖയുടെ സന്ദേശം. അതിന് മറുപടി അയക്കാന്‍ സാധിക്കുന്നതിന് മുന്നെ, വിമാനദുരന്തത്തിന്റെ വാര്‍ത്ത സൗമ്യയുടെ ഫോണിലെത്തി. ശിഖ നയ്‌റോബിയില്‍നിന്ന് തിരിച്ചെത്തിയശേഷം മധുവിധു ആഘോഷിക്കാന്‍ പോകാനിരിക്കുകയായിരുന്നു ഇരുവരും. യു.എന്നിന്റെ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ശിഖ നയ്‌റോബിയിലേക്ക് പോയത്.

ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റായ ശിഖ 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയ്ക്കായുള്ള ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. കരിയറിന്റെ ഔന്നത്യത്തില്‍നില്‍ക്കെയാണ് ശിഖയെ വിമാനദുരന്തത്തിന്റെ രൂപത്തില്‍ മരണം കൂട്ടിക്കൊണ്ടുപോയത്. ശിഖയുടെ കുടുംബാംഗങ്ങളെ വിളിച്ച് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

എത്യോപ്യയിലെ അഡിസ് അബാബയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ച പറന്നുയര്‍ന്നയുടനെയാണ് ബോയിങ് 737 മാക്‌സ് എട്ട് വിമാനം ദുരന്തത്തില്‍പ്പെട്ടത്. 35 രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നു. ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചും ഈ അപകടം ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ ഇന്‍ഡോനേഷ്യയില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനവും ബോയിങ് 737 മാക്‌സ് എട്ട് വിഭാഗത്തില്‍പ്പെട്ടതായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category