1 GBP = 89.80 INR                       

BREAKING NEWS

ലണ്ടന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച പാമേഴ്സ് ഗ്രീനില്‍; ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്ഡോനാള്‍ഡ് ശുശ്രൂഷകള്‍ നയിക്കും

Britishmalayali
തോമസ് കെ. ആന്റണി

വേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന കണ്‍വന്‍ഷന്‍ ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂളില്‍ നടക്കും. സതക്ക് അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്ഡോനാള്‍ഡ് വിശുദ്ധ കുര്‍ബാന ആര്‍ച്ച് ബിഷപ്പ് സന്ദേശം നല്‍കും. അഭിഷേകാഗ്‌നി ഇന്റര്‍നാണല്‍ കോര്‍ഡിനേറ്റര്‍ ഷിബു കുര്യന്‍ ദൈവ വചന സന്ദേശവും ബ്ര. സെയിന്‍സ് സെബാസ്റ്റ്യന്‍ രോഗ ശാന്തി ശുശ്രൂഷയും സോജി ബിജോ കുട്ടികളുടെ ശുശ്രൂഷയും ബ്ര. ടിങ്കു ഗാന ശുശ്രൂഷയും നയിക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 1. 30ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവ സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രായാടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ കിഡ്സ് ഫോര്‍ കിങ്ങ്ഡം നയിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ ഹാളിനടുത്തുള്ള ട്യൂബ് സ്റ്റേഷന്‍: Wood Green
ഓവര്‍ ഗ്രാഡ് സ്റ്റേഷന്‍: പാമേഴ്സ് ഗ്രീന്‍
Bus Numbers: 121, 329, Bus Stop: Broomfield Lane
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് - 07903867625
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം
St. Annes Catholic High School, Oakthorpe Road, Palmers Green, London, N13 5TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category