1 GBP = 89.80 INR                       

BREAKING NEWS

എഗ്ളോ 2കെ19 ഈമാസം 16നു മാഞ്ചസ്റ്ററില്‍; പതിനഞ്ചു വയസു മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: വളര്‍ന്നു വരുന്ന തലമുറയുടെ വ്യക്തിത്വ വികസനം എന്ന ഉദ്ദേശത്തോടെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) മാഞ്ചസ്റ്റര്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍, എഗ്ളോ 2കെ19 എന്ന പേരില്‍ ഒരു യൂത്ത് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. പതിനഞ്ചു വയസ്സു മുതല്‍ ഉള്ള കുട്ടികളെ ഉദ്ദേശിച്ചു നടത്തുന്ന സെമിനാറിന് പ്രഗല്‍ഭരായ വൈദികരും, അല്‍മായരുമാണ് നേതൃത്വം കൊടുക്കുന്നത്.

ഈമാസം പതിനാറിനു ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ആരംഭിച്ച് അഞ്ചു മണിക്ക് സമാപിക്കുന്ന രീതിയിലാണ് കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. എസ്എംവൈഎം മാഞ്ചസ്റ്റര്‍ റീജിയണ്‍ സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സിലേക്കു യുവജനങ്ങളെ സ്വാഗതം ചെയ്യുന്നതായി മാഞ്ചസ്റ്റര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ: ജോസ് അഞ്ചാനിക്കലും പ്രസിഡന്റ് ജിജോ അബ്രഹാമും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: ജോസ് അഞ്ചാനിക്കല്‍ - 07534967966, ജിജി എബ്രഹാം - 07884856562, സിബി ജയിംസ് - 07886670128

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category