1 GBP = 89.80 INR                       

BREAKING NEWS

ടെന്‍ഹാം നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച; ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല രാത്രി ആരാധന നയിക്കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍ ടെന്‍ഹാം ദേവാലയത്തില്‍ വച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രൂഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം 7.30ന് ആരംഭിക്കുന്ന രാത്രി ആരാധനയില്‍ കുരിശിന്റെ വഴി, ഗാന ശുശ്രൂഷ, സ്തുതിപ്പും ആരാധനയും, തിരുവചന സന്ദേശം, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സ്വാഗതം ചെയ്യുന്നു. നൈറ്റ് വിജിലില്‍ ബ്ര. ചെറിയാനും, ജൂഡും പ്രെയിസ് ആന്റ് വര്‍ഷിപ്പ്, ഗാന ശുശ്രൂഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069, ഷാജി വാട്ട്ഫോര്‍ഡ് - 07737702264

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category