1 GBP = 89.80 INR                       

BREAKING NEWS

ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാളും ഊട്ടുനേര്‍ച്ചയും ഈ മാസം 31ന് നടക്കും

Britishmalayali
ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ ഉത്തമകുടുംബ പാലകനായ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാള്‍ ഈ മാസം 31ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ  ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളാകുന്നു എന്ന പ്രത്യേകതയും ജോസഫ് നാമധാരിയായ ഫാ: ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന പ്രത്യേകതയും ഉണ്ട് ഈ തിരുനാളിന്. തിരുകര്‍മ്മങ്ങള്‍ 2.45നു കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടും. ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വി. ജോസഫിന്റെ മാധ്യസ്ഥത്തില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category