1 GBP = 89.80 INR                       

BREAKING NEWS

അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് ജീവിതം മുന്നോട്ടു നീക്കിയിരുന്ന 'ഫേസ്ബുക്ക്' സുഹൃത്തിനെ വീട്ടുകാരുടെ വിലക്ക് അവഗണിച്ചും നീതു ജീവിതസഖിയാക്കി; വീട്ടുകാരുടെ പരാതി നീതുവിനെ 'പൊലീസ് വനിതാ സെല്ലില്‍' എത്തിച്ചിട്ടും തീരുമാനം മാറ്റിയില്ല; ശ്രീനാഥിനൊപ്പം കഴിയാനാണ് തന്റെ തീരുമാനമെന്ന് കോടതിയിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു; നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് നീങ്ങിയ നീതു പ്രാണപ്രിയനെ സ്വന്തമാക്കിയതിങ്ങനെ

Britishmalayali
kz´wteJI³

നാദാപുരം (കോഴിക്കോട്): പ്രണയത്തിന് അതിര്‍വരമ്പുകളില്ല. യഥാര്‍ത്ഥ പ്രണയം ഒരു തടസത്തിന്റെയോ കുറവിന്റെയോ പേരില്‍ ഇല്ലാതാകുന്നതുമല്ല. അത് നേടിയെടുക്കാന്‍ വേണ്ടത് നിശ്ചയദാര്‍ഢ്യം മാത്രം. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത സഖിയാക്കിയ നീതു എന്ന പെണ്‍കുട്ടി. മൂന്നിലേറെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് നീതുവും ശ്രീനാഥും പരിചയപ്പെട്ടത്.

ആ ബന്ധം ഇപ്പോള്‍ മിന്നുകെട്ടില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകം ഒറ്റക്കെട്ടായി ഇവര്‍ക്ക് ആശംസ നേരുകയാണ്. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുള്ളപറമ്പത്ത് നാണുവിന്റെ മകന്‍ ശ്രീനാഥുമാണു വിവാഹിതരായത്. ഫേസ്ബുക്കിലൂടെയുള്ള സുഹൃത് ബന്ധം പിന്നീട് പ്രണയമായി വളര്‍ന്നതാണ് നീതു എന്ന പതിനെട്ടുകാരിയെ ശ്രീനാഥിന് ജീവിതം സമ്മാനിച്ചത്. കോളജ് വിദ്യാര്‍ത്ഥിനിയാണു നീതു.

ഫേസ്ബുക് പരിചയം പ്രണയത്തിലെത്തിയതോടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട കാര്യം അറിഞ്ഞു കൊണ്ടും തന്നെയാണ് ബി.എ ഇക്കണോമിക്‌സിനു പഠിക്കുന്ന പത്തനംതിട്ട കൊച്ചോയിക്ക സെയ്യതോട് സ്വദേശിനി നീതു ശ്രീനാഥിന്റെ വീട്ടിലെത്തിയത്.രണ്ടു വര്‍ഷം മുന്‍പ് നടന്ന ബൈക്ക് അപകടത്തിലാണ് ശ്രീനാഥിന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നു പോയത്. ഏറെ ചികിത്സ നടത്തിയിട്ടും കാലുകള്‍ക്ക് ചലനശേഷി തിരികെ കിട്ടിയില്ല.

മകളെ കാണാനില്ലെന്നു കാണിച്ച് നീതുവിന്റെ വീട്ടുകാര്‍ പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം വനിതാ പൊലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത് വനിതാ സെല്ലിലേക്കു മാറ്റി. തുടര്‍ന്നു പത്തനംതിട്ട പൊലീസെത്തി റാന്നി കോടതിയില്‍ ഹാജരാക്കി.

ശ്രീനാഥിനോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോടതിയില്‍ പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ വള്ള്യാട്ട് സുദര്‍ശന മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രീനാഥിന് ഗൃഹപരിചരണം നടത്തുന്ന കക്കട്ടിലെ സ്‌നേഹപാലിയേറ്റിവ് പ്രവര്‍ത്തകരെയും സാക്ഷിയാക്കി ലളിതമായ ചടങ്ങില്‍ വിവാഹം നടത്തി.
വരും ദിവസം നാട്ടുകാര്‍ക്കായി വിവാഹ സല്‍ക്കാരം നടത്താനാണ് ഉദ്ദേശ്യം. പാലിയേറ്റിവ് വളണ്ടിയര്‍മാരായ കരുവങ്കണ്ടി അബ്ദുറഹ്മാന്‍ ഹാജി, പി.കെ റഷീദ്, സി.സൂപ്പി, സി.കെ ഖാസിം, എടക്കലപ്പുറത്ത് അബൂബക്കര്‍ ഹാജി, പി.എം അഷ്‌റഫ്, കെ.പി അഷ്‌റഫ് എന്നിവരും ചടങ്ങിനെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category