1 GBP = 89.80 INR                       

BREAKING NEWS

കൊച്ചിയില്‍ നിന്നും തൃശൂരിലെത്തിയ രാഹുല്‍ രാമനിലയത്തില്‍ ചര്‍ച്ച ചെയ്തത് മുഴുവന്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; രാവിലെ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുത്ത ശേഷം ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക്; കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് ഷുഹൈബിന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തും; അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കാനുറച്ച് കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

തൃശൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കേരളത്തില്‍. ഇന്നലെ തൃശൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദമായി തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉറപ്പാക്കും. എല്ലാ സാധ്യതകളും രാഹുല്‍ തേടുന്നുണ്ട്. കേരളത്തിലെ യാത്രകള്‍ക്കിടയിലും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് രാഹുല്‍ ശ്രമിക്കുക.

രാഹുല്‍ ഗാന്ധി രാത്രി 9 മണിയോടെയാണ് രാമനിലയത്തില്‍ എത്തി. വൈകിട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ രാഹുലിനെ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. റോഡ് മാര്‍ഗമാണു തൃശൂരിലേക്കു തിരിച്ചത്. വ്യാഴാഴ്ച രാവിലെ 9ന് തൃപ്രയാറിലേക്കു പോകും. ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. 12.15ന് ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാത്രിയോടെ രാമനിലയത്തില്‍ എത്തി. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രാഹുലിനെ കാണാന്‍ രാമനിലയത്തിലെത്തി. സ്വകാര്യ സന്ദര്‍ശനം മാത്രമെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഉച്ചയോടെ തൃപ്രയാറില്‍നിന്നു ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ വിഐപി ലോഞ്ചില്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. തൃശ്ശൂരില്‍ നിന്നു അരമണിക്കൂറിനകം കണ്ണൂരില്‍ ഇറങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീളും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയിലേക്കു പോകും.

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ തിരികെ വീണ്ടും കണ്ണൂരിലെത്തും. ഒരു മണിക്കൂറാണ് അദ്ദേഹം കാസര്‍കോട് ചെലവഴിക്കുക. നാലുമണിയോടെ കണ്ണൂരില്‍നിന്നു തിരികെ പോകുന്ന തരത്തിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചര്‍ച്ചയാക്കാനാണ് ഈ സന്ദര്‍ശനങ്ങള്‍. ബിജെപിയേയും സിപിഎമ്മിനേയും കടന്നാക്രമിക്കുന്ന നിലപാടാകും രാഹുല്‍ എടുക്കുക.

ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ 12.45 വരെ അവിടെ ചെലവഴിക്കും. ഷുഹൈബിന്റെ കുടുംബാംഗങ്ങളെ വിമാനത്താവളത്തില്‍ കാണാനാണ് ഇത്. ഇതിനായി ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരുമുള്‍പ്പെടെ വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ എത്തും. ഷുഹൈബ് കൊല്ലപ്പെട്ട അക്രമത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക് തുടങ്ങിയവരും ഒപ്പമുണ്ടാകും.

വൈകിട്ട് കണ്ണൂരില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കാണു രാഹുല്‍ പോകുന്നത്. ഇതിനായി ചെറുവിമാനം കൊച്ചിയില്‍നിന്ന് കണ്ണൂരില്‍ എത്തിക്കും. എസ്പിജിക്കു പുറമെ സിഐഎസ്എഫിനും സംസ്ഥാന പൊലീസിനും സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. പ്രത്യേക ഹെലികോപ്റ്ററില്‍ എസ്പിജി സംഘം രാഹുലിനെ കാസര്‍കോട്ടേക്കും തിരിച്ചുമുള്ള യാത്രയില്‍ അനുഗമിക്കും. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വച്ചാണ് പരിപാടി.

കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ ഇ.ടി മുഹമ്മദ് ബഷീറും വോട്ട് തേടി രാഹുലിനൊപ്പം വേദിയിലുണ്ടാകും. എന്‍.കെ പ്രേമചന്ദ്രനും തോമസ് ചാഴികാടനും എത്തുന്നില്ല. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രചരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category