1 GBP = 89.80 INR                       

BREAKING NEWS

എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും പാര്‍ട്ടിക്കും സര്‍ക്കാരിനും ഇടയിലെ സൗഹൃദ പാലമാകാന്‍; കണ്ണൂര്‍ സെക്രട്ടറിയായി സഖാവ് മടങ്ങുമ്പോള്‍ ഇരു ചെവി അറിയാതെ മുന്‍ ഇന്‍കംടാക്‌സ് കമ്മിഷണറുടെ നിയമനം; പാര്‍ട്ടിക്കാരനല്ലാത്ത ആര്‍ മോഹനന്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെന്നതിന് കോടിയേരിക്കും ഉത്തരമില്ല; പൊലീസിലെ അഴിച്ചു പണിയേയും ഹാരിസണിനേയും എതിര്‍ത്ത നളിനി നെറ്റോയെ പുറത്താക്കാന്‍ നടന്നത് ആസൂത്രിത നീക്കങ്ങള്‍; പിണറായിയുടെ ഓഫീസിലെ പുതിയ നിയമനം വിവാദത്തില്‍

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. ലോക്‌സഭാ തെരെഞ്ഞടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതു പോലും ഏകാധിപത്യ പരമായാണ് എന്ന വിമര്‍ശനം കമ്മിററികളില്‍ ഉന്നയിക്കാതെ നേതാക്കള്‍ അടക്കം പറയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ അമര്‍ഷം പുകയുന്നത്. സി പി എം സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ പിണറായി കൊണ്ടു വന്നു ചര്‍ച്ചകള്‍ക്ക് ഇടം കൊടുക്കാതെ നടപ്പിലാക്കിയതു കൊണ്ട് തന്നെ വിജയ പ്രതീക്ഷയുണ്ടായിരുന്ന പലരും പട്ടികയില്‍ ഇടം പിടിക്കാതെ പോയത് പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം തല പൊക്കിയിരിക്കുന്നത്. മുന്‍ ഇന്‍കംടാക്‌സ് കമ്മിഷണര്‍ ആയ ആര്‍.മോഹനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല.

മാത്രമല്ല മുതിര്‍ന്ന നേതാക്കാളുമായും കൂടിയാലോചന പോലും നടത്തിയിട്ടില്ലന്ന് ഒരു ഉന്നത നേതാവ് പ്രതികരിച്ചു. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളെ നിശ്ചയിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം എടുത്താണ്. ആര്‍ മോഹനന്റെ കാര്യത്തില്‍ ഇതും ലംഘിക്കപ്പെട്ടു. പാര്‍ട്ടി സെന്ററില്‍ ഉള്ളവര്‍ പോലും നിയമനം അറിഞ്ഞത് ചാനലുകളില്‍ ഫ്ളാഷ് ന്യൂസ് വന്നപ്പോഴാണ്. അതു കൊണ്ട് തന്നെ പ്രമുഖ നേതാക്കളില്‍ പലരും അതൃപ്തരുമാണ്. തെരെഞ്ഞടുപ്പായതിനാല്‍ അതൃപ്തി പുറത്തു കാട്ടി ചര്‍ച്ചക്കിടകൊടുത്താല്‍ അത് ദോഷമാകുമെന്ന വിലയരുത്തലും ചില നേതാക്കള്‍ വെച്ചു പുലര്‍ത്തുന്നു. അതിനാല്‍ പാര്‍ട്ടിക്ക് പുറത്ത് ഇത് ഒരു ചര്‍ച്ചയായി വരാന്‍ നേതാക്കള്‍ക്കാര്‍ക്കും താല്പര്യവും ഇല്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും എന്തിന് വേണ്ടിയാണ് ആര്‍ മോഹനനെ നിയമിച്ചതെന്ന് അറിയില്ല.

സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോള്‍ നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തര്‍ക്കമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹനന്‍ എത്തിയാല്‍ നളിനി നെറ്റോ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഹനനെ ഓഫീസില്‍ നിയമിച്ചത്. കോയമ്പത്തൂരില്‍ ഇന്‍കം ടാക്സ് കമിഷണറായിരിക്കെ സ്വയം വിരമിച്ചു വ്യക്തിയാണ് മോഹനന്‍. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ സീനിയര്‍ കണ്‍സള്‍ടന്റും സിഡി.എസില്‍ വിസിറ്റിങ് ഫെലോയുമാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്ന് എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളുടെ മുഴുവന്‍ നിയമനവും നടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു. അന്ന് പാര്‍ട്ടിക്ക് വിധേയനാകാത്ത വി എസിനെ വിമര്‍ശിച്ച് വരുതിയിലാക്കിയ പിണറായിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് ഏകാധിപതിയെ പോലെ പെരുമാറുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സമ്മര്‍ദ്ദത്തിലാക്കി രാജിവെയ്പ്പിക്കുകയായിരുന്നു വെന്നാണ്വിവരം. അടുത്ത കാലത്തായി പ്രധാന ഫയലുകളൊന്നും നളിനി നെറ്റോക്ക് നല്കാതിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണന്നാണ് സൂചന. അതില്‍ മനം മടുത്തിരുന്ന നളിനി നെറ്റോയെ പുറത്തു ചാടിക്കാനാണ് ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി ആക്കിയതെന്നാണ് വിവരം.

മോഹനനും നളിനി നെറ്റോയും സഹോദരങ്ങളാണെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ളവര്‍ ഒരുമിച്ചു ജോലി ചെയ്താല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ നെറ്റോയെ ധരിപ്പിച്ചിരുന്നു. എം വി ജയരാജന് പകരം ഒരു പാര്‍ട്ടി നേതാവ് ചുമതലയേല്‍ക്കേണ്ട പോസ്റ്റില്‍ ആര്‍ മോഹനനെ കൊണ്ടു വന്നത് തന്നെ നളിനി നെറ്റോ സ്വയം ഒഴിയാനാണന്നാണ് സൂചന. ചില വിവാദ ഫയലുകളില്‍ മുഖ്യമന്ത്രിയുടെ താല്പര്യത്തിന് വിരുദ്ധമായി നളിനിനെറ്റോ നോട്ട് എഴുതിയതാണ് മുഖ്യമന്ത്രിയുടെയും വിശ്വസ്തരുടെയും നീരസത്തിന് വഴി വെച്ചത് എന്നു കരുതുന്നു. പൊലീസിലെ നിയമനവും മറ്റും തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് നളിനി നെറ്റോ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനൊപ്പം ഹാരിസണുമായുള്ള പ്രശ്നങ്ങളും ചര്‍ച്ചയാക്കി.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിടും മുന്‍പ് തന്നെ മുഖ്യമന്ത്രി ഓഫീസിനെയും ചില മന്ത്രിമാരുടെ ഓഫീസിനെയും പറ്റി പാര്‍ട്ടി കമ്മിറ്റികളില്‍ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി സഖാക്കള്‍ പൊതു ആവിശ്യങ്ങളുമായി സമീപിക്കുമ്പോള്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മോശമായി പെരുമാറുന്നു വേണ്ട പരിഗണന നല്കുന്നില്ല ഇങ്ങനെയൊക്കെയായിരുന്നു വിമര്‍ശനം. പരാതി മിക്കവാറുമുള്ള ജില്ലാ കമ്മിറ്റികളില്‍ നിന്നും വന്നപ്പോള്‍ പിണറായി വിജയന്‍ തന്നെ അദ്ധ്യക്ഷനായി ഇരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി സി പി എം സംസ്ഥാന കമ്മിറ്റി അംഗത്തെയും സഹകരണം, ആരോഗ്യം വ്യവസായം തുടങ്ങിയ വകുപ്പ് മന്ത്രി മാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി കുറഞ്ഞത് പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗമെങ്കിലും വേണം എന്നു തീരുമാനം എടുത്തു. അതിന്റെ ഭാഗമായാണ് എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്.

ജയരാജന് ഒപ്പം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഓഫീസില്‍ കല്ലറ മധുവും മന്ത്രി കെ കെ ഷൈലജയുടെ ഓഫീസില്‍ അഡ്വ. സന്തോഷും മന്ത്രി ഇ പി ജയരാജന്റെ ഓഫീസില്‍ പ്രകാശന്‍ മാസ്റ്ററും നിയമിതനാവുന്നത്. ഇവരുടെയൊക്കെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വലിയ മതിപ്പ് ഉണ്ടായരിക്കെയാണ് എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയി പോകുന്നത്. പകരം ഒരു പാര്‍ട്ടിക്കാരന്‍ തന്നെ പിണറായിയുടെ സെക്രട്ടറിയാവുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. അതാണ് തെറ്റിയത്. നളിനി നെറ്റോയെ പുകച്ചു പുറത്തു ചാടിക്കാനാണ് മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയോഗിച്ചതെന്ന അടക്കം പറച്ചില്‍ സെക്രട്ടറിയേറ്റിലെ തന്നെ ഭരണ പക്ഷ യൂണിയന്‍കാര്‍ക്കിടയിലുണ്ട്

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട അധികാര കേന്ദ്രമായിരുന്നു സര്‍വീസില്‍ നിന്നും വിരമിച്ച നളിനി നെറ്റോ. നേരത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ഇവര്‍. വിരമിച്ച ഉടനെ തന്നെ മിടുക്കിയായ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ അവരെ നിയമിക്കുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. ആദ്യംകാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടി അയഞ്ഞു തുടങ്ങിയിരുന്നു.ചില ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. ഇതോടെ ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി.

ഇങ്ങനെ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തര്‍ക്കങ്ങള്‍ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. എന്നാല്‍, ജയരാജന്‍ ഇപ്പോള്‍ രാജിവെച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തതും കണ്ണൂരിലേക്ക് പോയതും നളിനി നെറ്റോയുടെ തീരുമാനം വേഗത്തിലാക്കിയെന്ന അഭിപ്രായവും സെക്രട്ടറിയേറ്റില്‍ പറഞ്ഞു കേള്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category