1 GBP = 97.50 INR                       

BREAKING NEWS

ബ്രിട്ടീഷ് സര്‍ക്കാരിനെക്കൊണ്ട് ആര്‍ത്തവവിപ്ലവം പ്രഖ്യാപിപ്പിച്ച് യുകെയിലെ മലയാളി വിദ്യാര്‍ഥിനി; അമിക ജോര്‍ജിന്റെ രണ്ടുവര്‍ഷം നീണ്ട ആര്‍ത്തവ പ്രചാരണത്തിനൊടുവില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി; നോര്‍ത്ത് ലണ്ടനിലെ കൗമാരക്കാരി നടത്തിയ ആര്‍ത്തവ വിപ്ലവം ലോകത്തിന്റെ കൈയടി നേടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവകാലത്ത് ഉപയോഗിക്കാനുള്ള നാപ്കിനുകളടക്കമുള്ളവ സൗജ്യന്യമായി വിതരണം ചെയ്യുക. അമിക ജോര്‍ജ് എന്ന മലയാളിപ്പെണ്‍കുട്ടിയുടെ ശ്രമം അതിനുവേണ്ടിയായിരുന്നു. #ഫ്രീപിരീഡ്‌സ് എന്ന ഹാഷ് ടാഗോടെ അമിക നടത്തിയ രണ്ടുവര്‍ഷത്തെ പ്രചാരണം ഒടുവില്‍ ഫലം കണ്ടു. ആര്‍ത്തവകാലത്ത് വിദ്യാര്‍ഥിനികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാനിറ്ററി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് തന്റെ സമ്മര്‍ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ അമിക, 2017-ലാണ് ഇതിനുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. സാനിറ്ററി ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍, ബ്രിട്ടനില്‍ ഒട്ടേറെ വിദ്യാര്‍ഥിനികളുടെ പഠനം തടസ്സപ്പെടുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ഫ്രീപിരീഡ്‌സ് എന്ന കാമ്പെയ്‌ന് അവര്‍ തുടക്കമിട്ടത്. അമിക മുന്നോട്ടുവെച്ച നിവേദനത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേരാണ് ഒപ്പുവെച്ചത്. ഇതോടെ, ഈ കാമ്പെയിനെ കാണാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നില്ല.

ആര്‍ത്തവകാലത്തെ ദാരിദ്ര്യം ഇനിയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അമിക തന്റെ ട്വിറ്ററിലൂടെ പറഞ്ഞു. എല്ലാ സെക്കന്‍ഡറി സകൂളുകളിലും സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അമിക ട്വീറ്റ് ചെയ്തു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ക്ക് സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയും ചെയ്തു.

നോര്‍ത്ത് ലണ്ടനില്‍ താമസിക്കുന്ന ഈ എ ലെവല്‍ വിദ്യാര്‍ത്ഥിനി കൂടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ സ്ഥിതി മനസിലാക്കിയാണ് അതിനെതിരെ പോരാടാന്‍ രംഗത്തിറങ്ങിയത്. സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പോലും പണമില്ലാതെ ആര്‍ത്തവ സമയത്ത് മറ്റ് വഴികള്‍ തേടുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫ്രീ ടാംപന്‍ കാംപയിനിംഗുമായി അവള്‍ രംഗത്തിറങ്ങുകയായിരുന്നു.

അമികയുടെ പോരാട്ടം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധയില്‍ എത്തിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഇന്‍സ്പിരേഷണല്‍ എന്ന് പറഞ്ഞ് പാര്‍ട്ടി നയമായി തന്നെ ഗ്രീന്‍ പാര്‍ട്ടി അമികയുടെ നിര്‍ദേശം ഉള്‍പ്പെടുത്തി. ഒട്ടേറെ എംപിമാരും ഐടിവി പോലെയുള്ള ദേശീയ ചാനലുകളും വിഷയം ഏറ്റെടുത്തു.

സാനിട്ടറി ഉല്‍പന്നങ്ങളുടെ വില താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ അവയ്ക്ക് പകരം സോക്‌സുകളും ടിഷ്യൂകളും അപകടകരമായ മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നുവെന്നും അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് അമിക ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടിയത്. പിങ്ക് പ്രോജക്ടുമായി ചേര്‍ന്നാണ് തന്റെ ' ഫ്രീ പിരിയഡ്‌സ് കാംപയിന്‍' പ്രചരിപ്പിക്കുന്നതിനും അത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുന്നതിനും അമിക ശ്രമം നടത്തിയത്.

അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സാനിട്ടറി ഉല്‍പന്നങ്ങള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കണമെന്നാണ് അമിക തന്റെ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഫിലിപ്പ് ഹാമണ്ടിന്റെ പ്രഖ്യാപനത്തിലൂടെ അത് നടപ്പിലാവുകയും ചെയ്തു. 2017 ഏപ്രിലില്‍ ആരംഭിച്ച ഈ പെറ്റീഷന് പൊടുന്നനെ വ്യാപകമായ പ്രചാരണം നേടാനായി.

സാനിട്ടറി ഉല്‍പന്നങ്ങള്‍ അപ്രാപ്യമായവര്‍ അതിന് പകരം അപകടകരമായ മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ തന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നും അതിനെ തുടര്‍ന്നാണ് ഇതിനു വേണ്ടിയുള്ള സജീവമായ കാംപയിന്‍ ആരംഭിച്ചതെന്നും അമിക പറയുന്നു. ഇത്തരം ഉല്‍പന്നങ്ങള്‍ ആര്‍ത്തവ കാലത്ത് ഉപയോഗിക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് അവരുടെ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെടുന്നു. അത്തരം പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് മാസം തോറും സ്‌കൂളില്‍ വരാതിരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുവെന്ന് അമിക കണ്ടെത്തി.

ചാരിറ്റി 'ഫ്രീഡം4ഗേള്‍സ്' പ്രസിദ്ധീകരിച്ച ലേഖനമാണ് അമികയെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത്. ടാംപനുകളും സാനിട്ടറി ടവലുകളും വാങ്ങാന്‍ സാധിക്കാത്തതിനാല്‍ ലീഡ്‌സിലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം തോറും ആര്‍ത്തവ സമയത്ത് സ്‌കൂളുകളില്‍ വരാന്‍ സാധിക്കാതിരിക്കുന്നുണ്ടെന്നായിരുന്നു ആ ലേഖനത്തിനെ വെളിപ്പെടുത്തല്‍. ഇത്തരം പെണ്‍കുട്ടികള്‍ക്കായി യുകെയിലെ എല്ലാ സ്‌കൂളുകളിലും സൗജന്യമായി സാനിട്ടറി ഉല്‍പന്നങ്ങള്‍ നല്‍കണമെന്ന ആശയം ഇതിലൂടെയാണ് അമിക കണ്ടെത്തിയത്.

അമികയുടെ നീക്കത്തിന് വിവിധ പാര്‍ട്ടിക്കാരായ എംപിമാര്‍ക്ക് പുറമെ നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചിരുന്നു. ചാനല്‍ 4 ന്യൂസിലെ കാത്തി ന്യൂമാന്‍ ഇതിന് പിന്തുണയേകി രംഗത്തുവന്നു. നിരവധി യൂണിവേഴ്‌സിറ്റികളും വനിതാ പ്രസ്ഥാനങ്ങളും അമികയെ പിന്തുണച്ചു മുന്നോട്ടു വന്നു. സമൂഹത്തിലെ വലിയൊരു വിഭാഗം നേരിടുന്ന യാതനയ്‌ക്കെതിരേ നടത്തിയ പോരാട്ടമാണ് അമികയെ ബ്രിട്ടനിലെ മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറ്റിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category