1 GBP = 89.80 INR                       

BREAKING NEWS

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാജീവിന്റെ മൃതദേഹം ഏതാനും ദിവസത്തിനകം നാട്ടിലെത്തും; എബ്രഹാം ചാക്കോയുടെ സംസ്‌കാ രം അടുത്ത ചൊവാഴ്ച ഫാല്‍ക്രിക്കില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഈ മാസം ആദ്യം താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മൃതദേഹം നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടത്തിയതായി സൂചന ലഭിച്ചു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന തോന്നല്‍ ശക്തിപ്പെടുത്തി വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയുള്ള മരണ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ഇന്ന് മൃതദേഹം കുടുംബത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഈസ്റ്റ്ഹാമിലെ പൊതുപ്രവര്‍ത്തകന്‍ ബിജു ഗോപിനാഥിന് കൊറോണര്‍ കൈമാറുകയെന്നു കരുതപ്പെടുന്നു.

ഇതേ തുടര്‍ന്ന് പാത്തോളജി വിഭാഗം നല്‍കുന്ന ഇന്‍ഫെക്ഷന്‍ രഹിത സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാലേ ഇന്ത്യന്‍ എംബസിയില്‍ നിന്നും മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ലഭ്യമാകൂ. എന്നാല്‍ ഇന്ന് ഫ്യൂണറല്‍ ഡയറക്ടര്‍ മൃതദേഹം ഏറ്റെടുക്കും എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ എംബസിയില്‍ നിന്നുള്ള രേഖകള്‍ അതിവേഗം ലഭ്യമാക്കാന്‍ ഉള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എംബസിയില്‍ നിന്നും ഏറെ സഹായകരമായ സമീപനമാണ് ഇക്കാര്യത്തിനായി ലഭിക്കുന്നത്.

രാജീവിന്റെ മൃതദേഹം ഉടന്‍ നാട്ടില്‍ എത്തും എന്ന പ്രതീക്ഷയോടെ കഴിയുന്ന ഭാര്യ ലക്ഷ്മിക്കും മക്കളായ ഗൗരിക്കും ശങ്കരിക്കും ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതോടെ ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചിരുന്ന പോസ്റ്റ്മോര്‍ട്ടം ജീവനക്കാരുടെ അഭാവത്തിലാണ് വൈകിയതെന്നു സൂചനയുണ്ട്. 

തുടര്‍ന്ന് മതാചാര പ്രകാരം ഏറ്റവും വേഗത്തില്‍ സംസ്‌ക്കാരം പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്ന് കാണിച്ചു കൊറോണര്‍ക്കു കത്ത് നല്‍കിയതോടെയാണ് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമായതെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന നോര്‍ക്കയുടെ അഭ്യര്‍ത്ഥന ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ആസ്ഥാനത്തു എത്തിയതോടെ ഹൈ കമ്മീഷന്റെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുക.

പ്രവാസികള്‍ അന്യനാട്ടില്‍ മരണമടഞ്ഞാല്‍ ഒരു കത്ത് നല്‍കുക എന്ന ഔദാര്യത്തില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ ഇല്ലാത്ത നിലയില്‍ കയ്യും കെട്ടി നില്‍ക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാട് രാജീവിന്റെ കാര്യത്തിലും തുടരുകയാണ്. ഒരു ലക്ഷം കോടിയിലേറെ രൂപ പ്രതിവര്‍ഷം കേരളത്തില്‍ എത്തിക്കുന്ന പ്രവാസി സമൂഹത്തില്‍ കുടുംബത്തിന്റെ ആശ്രയമായ ഒരാള്‍ മരണപ്പെട്ടാല്‍ ഇന്നും ആ കുടുംബത്തിന് ആശ്വാസമാകും വിധം ധനസഹായം നല്‍കണമെന്ന ചിന്തയൊന്നും ഭരണാധികാരികള്‍ക്ക് ഉണ്ടായിട്ടില്ല എന്നാണ് അടുത്തകാലത്ത് നടന്ന ലോക് കേരള സഭ പോലും തെളിയിച്ചത്.

സ്വാഭാവികമായും രാജീവിന്റെ കുടുംബത്തെ തേടിയും ഇത്തരം സഹായം ഒന്നും നല്‍കാന്‍ കേരള സര്‍ക്കാരില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല എന്നാണ് കേരളത്തില്‍ നിന്നും ലഭിക്കുന്ന വിവരം. രാജീവിന്റെ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടനിലെ മലയാളികളുടെ ആശ്രയമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇതിനകം അപ്പീല്‍ നല്‍കി 8700 പൗണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യത്തില്‍ കുടുംബത്തിന് ആശ്രയമാകാന്‍ രംഗത്ത് വരുന്ന കേരള ഹിന്ദു വെല്‍ഫെയര്‍ യുകെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും രാജീവിന്റെ കുടുംബത്തെ സഹായിക്കണമെന്ന് വിവിധ ഹിന്ദു സമാജങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അതിനിടെ തിങ്കളാഴ്ച സ്‌കോട്ട്ലന്റിലെ ഫ്ളക്രികില്‍ മരണമടഞ്ഞ റാന്നി സ്വദേശി എബ്രഹാം ചാക്കോയുടെ സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്താന്‍ കുടുംബം തീരുമാനിച്ചു. ഭാര്യയും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം പരേതന്റെ കൂടി ആഗ്രഹം പരിഗണിച്ചാണ് സംസ്‌കാരം യുകെയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. അടുത്ത ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്ക് ദാണ്ടസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് രണ്ടരയോടെ ഫാല്‍ക്രിക് കെമെലോണ്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. മൂന്നു മണിക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്നവര്‍ക്കായി ടോബി ഹാളില്‍ ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
എബ്രഹാം ചാക്കോയുടെ പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Thomas Cuthell & Sons, Bo'Ness Rd, Grangemouth FK3 8AF
സെമിത്തേരിയുടെ വിലാസം
Camelon Cemetery, Falkirk, FK2 7YJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category