1 GBP = 89.80 INR                       

BREAKING NEWS

നോ ഡീല്‍ ബ്രക്സിറ്റ് പാര്‍ലമെന്റ് തള്ളിയത് 278-നെതിരേ 321 വോട്ടുകള്‍ക്ക്; വ്യാപാര കരാര്‍ അംഗീകരിക്കാത്ത എംപിമാര്‍ ഒരു കരാറുമി ല്ലാത്ത ബ്രക്സിറ്റും തള്ളിയതോടെ യൂറോപ്യന്‍ യൂണിയന് പുറത്ത് കടക്കാനാവാതെ ബ്രിട്ടന്‍; ഒരുതവണകൂടി വോട്ടെടുപ്പെന്ന് മേ; ബ്രക്‌സിറ്റ് സാധ്യത അടഞ്ഞതോടെ പൗണ്ട് വില വീണ്ടും കുതിച്ചു

Britishmalayali
kz´wteJI³

മാര്‍ച്ച് 29-ന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയേണ്ട ബ്രിട്ടന് അതെങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ലോകം. യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞദിവസം വലിയ ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും തള്ളിയ പാര്‍ലമെന്റ്, കരാറില്ലാതെ വിടുതല്‍ തേടുന്ന നോ-ഡില്‍ ബ്രക്‌സിറ്റ് സാധ്യതയും വോട്ടിനിട്ട് തള്ളി. ബഹളമയമായ അന്തരീക്ഷത്തില്‍ 278-നെതിരെ 321 വോട്ടുകള്‍ക്കാണ് നോ ഡീല്‍ സാധ്യതയും പാര്‍ലമെന്റ് ഇല്ലാതാക്കിയത്. ഇതോടെ, 2016 ജൂണ്‍ 23-ന് ജനങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ച ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പുതുവഴി തേടേണ്ട അവസ്ഥയിലായി തെരേസ മേ സര്‍ക്കാര്‍.

ഇനി ശേഷിക്കുന്ന രണ്ടാഴ്ചയിലാണ് തെരേസയുടെ നോട്ടം. ഈ ദിവസങ്ങള്‍ക്കിടെ, ഒരുതവണകൂടി തന്റെ ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിടാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. അടുത്തയാഴ്ച തന്നെ കരാറിന്മേല്‍ വോട്ടെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നതെന്ന് തെരേസ പറഞ്ഞു. ആ വോട്ടെടുപ്പും വിജയിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ വിടുതല്‍ ഇനിയും വൈകുമെന്നുറപ്പാണ്. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇതേ സ്ഥിതി തുടരാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞദിവസം 149 വോട്ടുകള്‍ക്കാണ് ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയത്.

സ്‌ട്രോസ്ബര്‍ഗിലെത്തി അവസാന നിമിഷം കരാറില്‍ ചില ഭേദഗതികള്‍ നേടിയെടുത്തശേഷമാണ് കഴിഞ്ഞദിവസം കരാര്‍ തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ കരാറിന് ഈ വര്‍ഷമാദ്യം അവതരിപ്പിച്ച കരാറില്‍നിന്ന് കാര്യമായ മാറ്റമില്ലെന്ന് പുതിയ കരാറിന് വ്യത്യാസമില്ലെന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ കരാര്‍ പോലും അവതരിപ്പിക്കാനാകാത്ത തെരേസ മേ സര്‍ക്കാര്‍ രാജീവെക്കണമെന്ന ആവശ്യവും ശക്തമായി. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തെരേസ മേ വീണ്ടും കരാറുമായി വന്നാല്‍ ചെറുത്തുതോല്‍പിക്കുമെന്ന് ടോറി പക്ഷത്തെ ജേക്കബ് റീസ് മോര്‍ഗ്, സ്റ്റീവ് ബേക്കര്‍, മാര്‍ക്ക് ഫ്രാങ്ക് എന്നിവരടങ്ങിയ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ത്തുടരണമെന്ന് വാദിക്കുന്ന മന്ത്രിസഭാംഗങ്ങള്‍ ഇന്നലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് തെരേസയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടുദിവസം നടന്ന വോട്ടെടുപ്പിലും തന്നെ ചതിച്ച ടോറി അംഗങ്ങളോട് പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാവുകയെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി തെരേസയും നല്‍കിയിട്ടുണ്ട്.

മൂന്നാം തവണയും കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുകയാണെങ്കില്‍, മാര്‍ച്ച് 29-ന് വേര്‍പിരിയല്‍ അനുവദിക്കേണ്ടെന്ന് യൂറോപ്യന്‍ യൂണിയന് തീരുമാനിക്കാനാകുമെന്ന് തെരേസ പറഞ്ഞു. മാത്രമല്ല, ബ്രക്‌സിറ്റ് അനിശ്ചിതമായി നീട്ടിവെച്ച് മേയ് 23-ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനുമാകും. ഇത് ജനഹിതത്തിന് എതിരാകുമെന്നും അത്തരമൊരു സാഹചര്യത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നാല്‍ ടോറികള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നുമാണ് തെരേസയുടെ മുന്നറിയിപ്പിന് പിന്നിലുള്ളത്. മൂന്നാമതും കരാര്‍ പരാജയപ്പെട്ടാല്‍ തെരേസ രാജിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബ്രക്‌സിറ്റ് അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നത് നീട്ടിവെക്കണോ എന്ന വോട്ടെടുപ്പാണ് പാര്‍ലമെന്റില്‍ ശേഷിക്കുന്നത്. അത് ഇന്ന് നടക്കും. വ്യക്തമായ കരാറുണ്ടാക്കി സുഗമമായ രീതിയിലുള്ള വിടുതല്‍ ഉറപ്പാകുന്നതുവരെ ബ്രക്‌സിറ്റ് നീട്ടിവെക്കണമെന്നാണ് പാര്‍ലമെന്റ് ആവശ്യപ്പെടുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനും ശക്തമായ നിലപാടെടുക്കും. മേയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, അതിനുശേഷം ബ്രക്‌സിറ്റിനെക്കുറിച്ച് ആലോചിക്കാമെന്നതാകും യൂറോപ്യന്‍ യൂണിയന്റെ നിലപാടെന്നും സൂചനയുണ്ട്. 

വിപണിക്ക് ആവേശം; പൗണ്ട് വില കുത്തനെ ഉയര്‍ന്നു
ബ്രക്‌സിറ്റ് നീക്കത്തിനേല്‍ക്കുന്ന ഓരോ തിരിച്ചടിയും പ്രതീക്ഷയോടെ കാണുന്ന മേഖല ബ്രിട്ടീഷ് വിപണിയാണ്. വ്യാപാരക്കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പോകാനുള്ള നോ ഡീല്‍ ബ്രക്‌സിറ്റും പാര്‍ലമെന്റ് തള്ളിയതോടെ വിപണിയില്‍ ആവേശം പ്രകടമായി. പൗണ്ട് മികച്ച നിലയിലേക്ക് കുതിക്കുകയും ചെയ്തു. രണ്ടുശതമാനത്തോളമാണ് പൗണ്ട് വിലയില്‍ ഇന്നലെ രാത്രി വ്യത്യാസമുണ്ടായത്. യൂറോയ്‌ക്കെതിരേ 1.18 ആണ് ഇപ്പോള്‍ പൗണ്ട് വില. 1.31 ഡോളറായിരുന്ന വില മണിക്കൂറുകള്‍കൊണ്ട് 1.33 ഡോളറായി ഉയര്‍ന്നു. ഒമ്പത് മാസത്തിനിടെ ഏറ്റവും വലിയ വര്‍ധനയാണ് പൗണ്ടിന്റെ വിലയിലുണ്ടായത്.

വ്യാപാരക്കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുമോ എന്നത് ബ്രിട്ടീഷ് നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്ക ജനിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനികള്‍ക്ക് അത് വലിയ തിരിച്ചടിയുമാകുമായിരുന്നു. എന്നാല്‍, നോ ഡീല്‍ ബ്രക്‌സിറ്റ് പാര്‍ലമെന്റ് തള്ളിയതോടെ, ഇനി ബ്രക്‌സിറ്റ് എന്ന സാധ്യത തന്നെ കുറച്ചുകാലത്തേക്ക് അലട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് വിപണി. അതിന്റെ പ്രകടമായ സൂചനയാണ് പൗണ്ട് വിലയിലുണ്ടായ രണ്ടുശതമാനത്തോളം വര്‍ധനയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category