1 GBP = 89.80 INR                       

BREAKING NEWS

ഇന്ത്യക്കാരടക്കം 346 ജീവനുകളുടെയും ഉത്തരവാദി അമേരിക്കന്‍ കമ്പനി തന്നെ; ബോയിങ് 737 മാക്‌സിന്റെ നിര്‍മ്മാണത്തിലെ വൈകല്യം തന്നെ അപകടകാരണമെന്ന് സ്ഥിരീകരിച്ചതോടെ മടിച്ചുനിന്ന ട്രംപും വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഉത്തരവിട്ടു; സുരക്ഷ പാളിയ ബോയിങ് പൂട്ടിക്കെട്ടുമോ?

Britishmalayali
kz´wteJI³

ഞ്ചുമാസംമുമ്പ് ഇന്തോനേഷ്യയിലും കഴിഞ്ഞദിവസം കെനിയയിലും തകര്‍ന്നുവീണ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ നിലത്തിറക്കാന്‍ അമേരിക്കയും തയ്യാറാകുന്നു. മാക്‌സ് 8, മാക്‌സ് 9 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നിലവില്‍ സര്‍വീസിലുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ പിന്നീടവ ഉപയോഗിക്കാന്‍ അനുവദിക്കില്ല.

ആകാശദുരന്തങ്ങള്‍ക്കുകാരണം ബോയിങ്ങിലെ നിര്‍മാണപ്പിഴവാണെന്ന് സമ്മതിക്കല്‍കൂടിയാണ് അമേരിക്ക വിമാനങ്ങള്‍ നിലത്തിറക്കാന്‍ പ്രഖ്യാപിച്ചതിലൂടെയെന്ന് വ്യോമയാനരംഗത്തുള്ളവര്‍ പറയുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി എലെയ്ന്‍ ഖയോ, ബോയിങ് സി.ഇ.ഒ. ഡെന്നിസ് മ്യൂലന്‍ബര്‍ഗ്, എഫ്.എ.എ. അഡ്മിനിസ്‌ട്രേറ്റര്‍ ഡാന്‍ എല്‍വെല്‍ എന്നിവരുമായി ആലോചിച്ചശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ട്രംപ് പറഞ്ഞു.

മാക്‌സ് എട്ട്, ഒനമ്പത് വിമാനങ്ങള്‍ നിലത്തിറക്കാമെന്ന തീരുമാനത്തോട് എല്ലാവര്‍ക്കും യോജിപ്പാണെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അഡിസ് അബാബയില്‍നിന്ന് നയ്‌റോബിയിലേക്ക് പറന്നുയര്‍ന്നയുടനെ തകര്‍ന്നൂവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് ബോയിങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ ലോകത്തെമ്പാടും ശക്തമാക്കിയത്. 157 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ നടന്ന ദുരന്തത്തില്‍ 189 പേരും മരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ലോകമെമ്പാടും മാക്‌സ് എട്ട് വിമാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി. ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ ഇതിനകം വിമാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. വിമാനത്തിന്റെ തകരാറ് കണ്ടുപിടിച്ച് പരിഹരിക്കുന്നതുവരെ ഇവ ഉപയോഗിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ബോയിങ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ ദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നുവെന്ന് ബോയിങ് സി.ഇ.ഒ. മ്യൂലന്‍ബര്‍ഗ് പറഞ്ഞു. വിമാനങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം യാത്രക്കാരുടെ സുരക്ഷയ്ക്ക് ബോയിങ് പ്രഥമ പരിഗണന നല്‍കുന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അപകടത്തിനിടയാക്കിയ തകരാറ് എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബോയിങ് മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ ട്രംപ് നിര്‍ദേശിക്കുമ്പോള്‍ അമേരിക്കന്‍ ആകാശത്ത് ഇത്തരം 33 വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളൊക്കെ വ്യാപകമായി ഉപയോഗിക്കുന്നത് ബോയിങ് മാക്‌സ് വിമാനങ്ങളാണ്. നേരത്തെ കാനഡയും ബോയിങ് മാക്‌സ് വിമാനങ്ങള്‍ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക വിമാനങ്ങള്‍ നിലത്തിറക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category