1 GBP = 89.80 INR                       

BREAKING NEWS

ബ്രക്‌സിറ്റ് റദ്ദാക്കാനാവു മോ? എത്രകാലം നീട്ടിവെക്കാം; മാര്‍ച്ച് 29ന് എന്തുസംഭവിക്കും? വീണ്ടും റഫറണ്ടത്തിന് സാധ്യതയുണ്ടോ? ഈ വൈകല്‍ ബ്രിട്ടനെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാറും ഇന്നലെ അവതരിപ്പിച്ച നോ ഡീല്‍ കരാറും പാര്‍ലമെന്റ് തള്ളിയതോടെ ബ്രിട്ടീഷ് മനസ്സുകളിലേക്ക് ഉയര്‍ന്നുവന്നത് ഒ്‌ട്ടേറെ ചോദ്യങ്ങളാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നതിനെ ആശങ്കയോടെ കണ്ടിരുന്ന ജനങ്ങള്‍ക്ക്, ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ കൂടുതല്‍ സംശയങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരുവട്ടം കൂടി താന്‍ കരാര്‍ പാര്‍ലമെന്റിനുമുന്നില്‍വെക്കുമെന്നും അന്നും പരാജയപ്പെടുകയാണെങ്കില്‍ ബ്രക്‌സിറ്റ് വര്‍ഷങ്ങളോളം വൈകിയേക്കുമെന്നും പ്രധാനമന്ത്രി തെരേസ മേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 21-ന് യൂററോപ്യന്‍ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ, ബ്രക്‌സിറ്റ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടാനാകും തെരേസയുടെ അടുത്ത ശ്രമമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്നാംവട്ടം തെരേസ ബില്ലുമായി എത്തുമ്പോള്‍, പാര്‍ലമെന്റ് അത് പാസ്സാക്കുകയാണെങ്കില്‍, ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ജൂണ്‍ 30 വരെ നീട്ടിവെക്കാന്‍ തെരേസയ്ക്ക് ആവശ്യപ്പെടാനാകും. ബ്രക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ അംഗീകരിക്കുന്നതിനും അത് നിയമമായി വരുന്നതിനുമുള്ള കാലയളവാണിത്. കരാര്‍ പരാജയപ്പെടുകയാണെങ്കില്‍, ബ്രക്‌സിറ്റ് നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിവെക്കുകയല്ലാതെ തെരേസയ്ക്ക് മുന്നില്‍ പോംവഴികളില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍തന്നെ നടപടികള്‍ വൈകിപ്പിക്കാനുള്ള സ്വാതന്ത്ര്യം യൂറോപ്യന്‍ യൂണിയന് കിട്ടുകയും ചെയ്യും.

ബ്രക്‌സിറ്റ് റദ്ദാക്കാനാകുമോ?
ഇതൊരു സാധ്യതയായി ശേഷിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ വേര്‍പിരിയല്‍ ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നത് നീട്ടിവെക്കുകയോ കരാര്‍ അംഗീകരിക്കുകയോ ചെയ്തില്ലെങ്കില്‍ മാര്‍ച്ച് 29-ന് ബ്രിട്ടന്‍ സ്വാഭാവികമായും യൂറോപ്യന്‍ യൂണിയന് പുറത്താകും. കരാര്‍ മൂന്നാം വട്ടവും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രക്‌സിറ്റ് നീട്ടിവെക്കാന്‍ തെരേസ മേയ്ക്ക് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടാം. അത്തരമൊരു സാഹചര്യത്തില്‍ നടപടികള്‍ നീളാം. ഇതിനിടെ ബ്രിട്ടനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും അത് ബ്രക്‌സിറ്റിനെ എതിര്‍ക്കുന്ന ജെറമി കോര്‍ബിന്റെയോ മറ്റോ നേതൃത്വത്തിലാണെങ്കില്‍ ബ്രക്‌സിറ്റ് റദ്ദാക്കുന്ന കാര്യവും ആലോചിച്ചേക്കാം.

മൂന്നാംവട്ട വോട്ടെടുപ്പില്‍ എന്തുസംഭവിക്കും?
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുമുമ്പുള്ള അവസാനത്തെ യൂറോപ്യന്‍ ഉച്ചകോടിയാണ് മാര്‍ച്ച് 21-ന് നടക്കുന്നത്. ഇതിന് മുമ്പ് കരാര്‍ ഒരിക്കല്‍ക്കൂടി വോട്ടിനിടുമെന്നാണ് തെരേസ മേ പറഞ്ഞിട്ടുള്ളത്. ഈ കരാര്‍ പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ മാര്‍ച്ച് 29-ന് മുന്‍നിശ്ചയപ്രകാരം ബ്രെക്‌സിറ്റ് നടപ്പാകും. ഇനി മറ്റൊരു കരാറിനെക്കുറിച്ച് ചര്‍ച്ചയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് നടപ്പിലാക്കുകയെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ എംപിമാര്‍ കരാറിനെ അനുകൂലിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെ വന്നാല്‍, വോട്ടെടുപ്പില്‍ തെരേസ വിജയിക്കാനും സാധ്യതയുണ്ട്.

രണ്ടാമതൊരു റഫറണ്ടം സാധ്യമോ?
തെരേസയുടെ കരാറിനെ മൂന്നാം വട്ടവും പാര്‍ലമെന്റ് തള്ളുകയും ബ്രക്‌സിറ്റ് അസാധ്യമായ തലത്തിലേക്ക് കാര്യങ്ങള്‍ പോവുകയും ചെയ്താല്‍ ബ്രക്‌സിറ്റ് നടപ്പാക്കുന്നതില്‍ കൂടുതല്‍ കാലതാമസം ബ്രിട്ടന് ആവശ്യപ്പെടേണ്ടിവരും. ചിലപ്പോള്‍ തെരേസ മേ രാജിവെച്ച് പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോയെന്നും വരും. പുതിയതായി അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ റിമെയ്ന്‍ പക്ഷത്താണെങ്കില്‍ അവര്‍ക്ക് രണ്ടാമതൊരു റഫറണ്ടത്തിലേക്ക് പോകാനാകും. എന്നാല്‍, റിമെയിന്‍ വാദികള്‍ക്കിടയിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളുള്ളതിനാല്‍ ഇനിയൊരു ഹിതപരിശോധനയ്ക്ക് ആരും തയ്യാറാകില്ലെന്നാണ് സൂചന. 

യൂറോപ്യന്‍ യൂണിയന്‍ എന്തുനിലപാടെടുക്കും?
ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമിടയിലെ ഭിന്നിപ്പിന്റെ പേരില്‍ കൂടുതല്‍ സമയം പാഴാക്കാനില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രക്‌സിറ്റ് നീട്ടിവെക്കണമെന്ന ആവശ്യവുമായി ബ്രിട്ടനെത്തുമ്പോള്‍ തീരുമാനമെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുമെന്നുറപ്പാണ്. എന്തുകൊണ്ടാണ് ബ്രെക്‌സിറ്റ് നീട്ടിവെക്കേണ്ടിവന്നതെന്ന കാര്യം വിശദീകരിക്കാനാകും അവര്‍ ആവശ്യപ്പെടുക. രാഷ്ട്രീയപരമായ ഭിന്നതയല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍, ചെറിയൊരു കാലയളവിലേക്കുള്ള സാവകാശം കൂടിയാകും ബ്രിട്ടന് ലഭിച്ചേക്കുക.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category