1 GBP = 89.80 INR                       

BREAKING NEWS

ബോയിങ് ചതിയില്‍ ഏറ്റവുമധികം വെള്ളം കുടിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍ സ്‌പൈസ്‌ജെറ്റ്; തിരിച്ചിറക്കി റദ്ദ് ചെയ്തത് 35 വിമാനങ്ങള്‍; ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ അമേരിക്കന്‍ ചതിയില്‍പ്പെട്ടത് ഇങ്ങനെ; ജെറ്റ് എയര്‍വേസ് രക്ഷപ്പെട്ടത് കാശ് മുടങ്ങിയതിനാല്‍

Britishmalayali
kz´wteJI³

കാശദുരന്തങ്ങള്‍ക്ക് കാരണമായ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറക്കുന്നത് വ്യോമയാന മന്ത്രാലയം നിരോധിച്ചതോടെ പണി കിട്ടിയത് സ്‌പൈസ് ജെറ്റിന്. ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിക്ക് വ്യാഴാഴ്ച ഒറ്റയടിക്ക് നിര്‍ത്തിവെക്കേണ്ടിവന്നത് 35 സര്‍വീസുകളാണ്. ദിവസം 520-ഓളം സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റിന്റെ 35 സര്‍വീസുകള്‍ പിന്‍വലിക്കേണ്ടിവന്നത് സര്‍വീസുകള്‍ പുനക്രമീകരിക്കുന്നതിലും മറ്റും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി.എസ്. ഖരോള പറഞ്ഞു.

737 മാക്‌സ് എട്ട് പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചതും സ്‌പൈസ് ജെറ്റിനാണ്. ബോയിങ് 737 മാക്‌സ് എട്ട് വിഭാഗത്തില്‍പ്പെട്ട 12 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനുള്ളത്. ജെറ്റ് എയര്‍വേസിനും ഈ വിഭാഗത്തില്‍പ്പെട്ട അഞ്ച് വിമാനങ്ങളുണ്ടെങ്കിലും നിരോധനം അവരെ കാര്യമായി ബാധിച്ചില്ല. ബോയിങ്ങിന് പണം കൊടുക്കാനുള്ളതുകൊണ്ട് വിമാനങ്ങള്‍ നിരോധനത്തിന് മുമ്പുതന്നെ അവര്‍ നിലത്തിറക്കിയിരുന്നു.

ഞായറാഴ്ച അഡിസ് അബാബയില്‍നിന്ന് നയ്‌റോബിയിലേക്ക് 157 പേരുമായി പറന്നുയര്‍ന്നയുടന്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതോടെയാണ് ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സംശയങ്ങളുയര്‍ന്നത്. ഒക്ടോബറില്‍ 189 പേരുടെ മരണത്തിനിടയാക്കിയ ഇന്തോനേഷ്യയിലെ ലയണ്‍ എയര്‍ വിമാനദുരന്തവും സമാന വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നായിരുന്നു. ഇതോടെയാണ് ബോയിങ് വിമാനത്തിലെ തകരാറാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് വ്യക്തമായത്.

വിമാനങ്ങള്‍ നിലത്തിറക്കിയതോടെ ആഭ്യന്തര സെക്ടറില്‍ ഇന്ന് വന്‍തോതിലുള്ള പ്രതിസന്ധി ഉടലെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറയുന്നു. മറ്റു വിമാനങ്ങളുപയോഗിച്ചും സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടും ഷെഡ്യൂളുകള്‍ ക്രമീകരിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ, വിമാനയാത്രാക്കൂലിയിലും വലിയ മാറ്റം വന്നതായി സൂചനയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ നിലത്തിറക്കണമെന്നാണ് ഡിജിസിഎ നല്‍കിയ നിര്‍ദേശം. ഉച്ചയ്ക്ക് 2.30-ഓടെ ഇന്ത്യന്‍ ആഭ്യന്തര സെക്ടറില്‍ പറന്നുകൊണ്ടിരുന്ന എല്ലാ ബോയിങ് മാക്‌സ് വിമാനങ്ങളും നിലത്തിറക്കി. 12 വിമാനങ്ങള്‍ നിലത്തിറക്കിയതോടെ സര്‍വീസിലുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category