1 GBP = 89.80 INR                       

BREAKING NEWS

ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഇതാ മനുഷ്യസ്നേഹിയായ ഒരു മുതലാളി; 53,000 കോടി രൂപ കൂടി സമൂഹസേവനത്തിനായി മാറ്റിവെച്ച് വിപ്രോ ഉടമയായ അസീം പ്രേംജി; ബില്‍ഗേറ്റ്സിന് പിന്നില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യസ്നേഹിയായി ശതകോടീശ്വരനായ ഇന്ത്യന്‍ പൗരന്‍ മാറും

Britishmalayali
kz´wteJI³

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സംഭാവന നല്‍കുകയെന്നത് ലോകത്തെ പല ശതകോടീശ്വരന്മാരുടെയും പ്രത്യേകതയാണ്. പണം കുമിഞ്ഞുകൂടി, സമ്പത്തിന്റെ അര്‍ഥശൂന്യത ശരിക്കും മനസ്സിലാക്കിയവരാണവര്‍. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സാണ് താന്‍ ആര്‍ജിച്ച സമ്പത്ത് മനുഷ്യനന്മയ്ക്കായി വിനിയോഗിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ബില്‍ ഗേറ്റ്‌സിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജിയും ഇപ്പോള്‍.

തന്റെ സമ്പത്തില്‍നിന്ന് 52,750 കോടി കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് കഴിഞ്ഞദിവസം പ്രേംജി പ്രഖ്യാപിച്ചു. ഇതോടെ, അദ്ദേഹത്തിന്റെ ആകെ സംഭാവന 1,45,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തേക്കാണ് അസീം പ്രേംജി ഫൗണ്ടേഷന്‍ മുന്നേറിയത്. ബില്‍  ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് രണ്ടേമുക്കാല്‍ ല്ക്ഷം കോടി രൂപയുടെ സംഭാവനയുമായി ഒന്നാം സ്ഥാനത്തുള്ളത്.

84,000 കോടി രൂപ സംഭാവന ചെയ്ത ഫോര്‍ഡ് ഫൗണ്ടേഷനെ പിന്തള്ളിയാണ് അസീം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. പണം വാരിക്കൂട്ടാന്‍ മാത്രം മത്സരിക്കുന്ന ഇന്ത്യയിലെ ധനാഢ്യര്‍ക്കിടയില്‍ വ്യത്യസ്തനാണ് അസീം പ്രേംജി. അദ്ദേഹത്തിന്റെ നടപടികള്‍ കൂടുതല്‍ സമ്പന്നരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലോകത്തേക്ക് നയിച്ചിട്ടുണ്ടെന്ന് 2019-ലെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബില്‍ ഗേറ്റ്‌സും വാറന്‍ ബുഫെയും ചേര്‍ന്ന് രൂപംകൊടുത്ത ദ ഗിവിങ് പ്ലെഡ്ജ് എന്ന സംരംഭത്തിലൊപ്പുവെച്ച ആദ്യ ഇന്ത്യക്കാരനുമാണ് അസീം പ്രേംജി. തങ്ങളുടെ സമ്പത്തിന്റെ 50 ശതമാനമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനചെയ്യുമെന്ന സമ്മത പത്രമാണ് ഗിവിങ് പ്ലെഡ്ജ്. വിപ്രോയില്‍ തന്റെ പേരിലുള്ള 34 ശതമാനം ഷെയറുകളില്‍നിന്ന് സമ്പാദിച്ച പണമാണ് അസീം പ്രേംജി ഇപ്പോള്‍ സംഭാവന ചെയ്തിരിക്കുന്നത്.

വിപ്രോയിലാകെ 74.3 ശതമാനം ഓഹരിയാണ് പ്രേംജി കുടുംബത്തിനുള്ളത്. അതുകൊണ്ടുതന്നെ വോട്ടിങ്ങുള്‍പ്പെടെയുള്ള അവകാശങ്ങള്‍ അവര്‍ക്കുണ്ടാകും. പ്രേംജിയുടെ മക്കളായ റിഷാദ്, താരീഖ് എന്നിവര്‍ക്ക് ഏഴുശതമാനം ഓഹരിയില്‍നിന്നുള്ള വരുമാനമേ ലഭിക്കൂവെന്നതാണ് പ്രത്യേകത. കുടുംബത്തില്‍ പണം കുന്നുകൂടാതെ, സ്ഥാപനത്തിനും അതുവഴി സമൂഹത്തിനും പ്രയോജനം ചെയ്യുന്ന തരത്തിലാണ് വിപ്രോയുടെ ഷെയറുകളിലുള്ള അവകാശം പ്രേംജി നിക്ഷിപ്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്കാണ് അസീം പ്രംജി ഫൗണ്ടേഷന്‍ സഹായമെത്തിക്കുന്നത്. പ്രേംജി സ്വന്തമാക്കുന്ന ഓരോ ഡോളറിന്റെയും 67 ശതമാനവും ഫൗണ്ടേഷനിലെത്തും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കുക, ഉനന്ത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഉന്നതപഠനം സാധ്യമാക്കുന്ന അസീം പ്രേംജി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.

രാജ്യത്ത് വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 150-ഓളം സന്നദ്ധ സംഘടനകള്‍ക്കും ഫൗണ്ടേഷന്‍ പിന്തുണ നല്‍കുന്നുണ്ട്. കര്‍ണാടക, ഛത്തീസ്ഗഢ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില സ്‌കൂളുകള്‍ക്കാണ് ഫൗണ്ട്ഷന്‍ സഹായം നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category