1 GBP = 89.80 INR                       

BREAKING NEWS

കാര്‍ബണ്‍ എമിഷന്റെ പേരില്‍ ബ്രിട്ടനില്‍ ടാറ്റയ്ക്ക് മുട്ടന്‍ പണി; 44,000 ലാന്‍ഡ് റോവര്‍-ജാഗ്വാര്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു; സാങ്കേതികപ്രശ്‌നം ടാറ്റയുടെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുമോ?

Britishmalayali
kz´wteJI³

മോട്ടോര്‍വാഹനങ്ങളുടെ കാര്‍ബണ്‍ എമിഷന്‍ വളരെ കര്‍ശനമായി പിന്തുടരുന്ന രാജ്യമാണ് ബ്രിട്ടന്‍. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിന് കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിയമം കര്‍ശനമാക്കിയതോടെ കുടുങ്ങിയത് ടാറ്റയാണ്. ടാറ്റ നിര്‍മിക്കുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 44,000 കാറുകള്‍ തിരിച്ചുവിളിക്കേണ്ട അവസ്ഥയിലാണ് നിര്‍മ്മാതാക്കളിപ്പോള്‍.

നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നതിനെക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വാഹനം പുറംതള്ളുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരായത്. ലാന്‍ഡ് റോവറിന്റെയും ജാഗ്വാറിന്റെയും പത്തുമോഡലുകള്‍ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നുണ്ടെന്നാണ് വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. പിന്‍വലിക്കുന്ന കാറുകളില്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചല്ല ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുന്നതെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതും പ്രശ്‌നം പരിഹരിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതിലെ പോരായ്മയുടെ പേരില്‍ മുഴുവന്‍ കാറുകളും തിരിച്ചുവിളിക്കേണ്ടിവരുന്നത് ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോര്‍ട്ട്, റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്ട്, 2016-നും 2019നും ഇടയില്‍ നിര്‍മിച്ച വെലാര്‍,ഇവോക്ക് എന്നിവയാണ് പിന്‍വലിക്കേണ്ട ലാന്‍ഡ് റോവര്‍ മോഡലുകള്‍. ഇ-പേസ്, എഫ്-പേസ്, എക്‌സ്.ഇ, എക്‌സ്.എഫ് എന്നിവയാണ് ജാഗ്വാര്‍ മോഡലില്‍ പിന്‍വലിക്കേണ്ടത്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ രണ്ടും പിന്‍വലിച്ച് തകരാര്‍ പരിഹരിക്കണമെന്നാണ് നിര്‍മാതാക്കളോട് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.

സോഫ്റ്റ്‌വേറിലെ തകരാര്‍ പരിഹരിക്കുന്നതിനൊപ്പം ചില മെക്കാനിക്ക് ജോലികളും ഇതിനാവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ചില റെയ്ഞ്ച് റോവര്‍ ഇവോക്ക് മോഡലുകള്‍ക്ക് പുതിയ ടയറുകളും ആവശ്യമായി വരും. ഫോക്‌സ്‌വാഗണ്‍ ഡീസല്‍ തട്ടിപ്പ് സംഭവത്തോടെയാണ് കാര്‍ബണ്‍ എമിഷന്‍ ടെസ്റ്റുകള്‍ കനത്ത പരിശോധനയുടെ കീഴിലായത്. എമിഷന്‍ ടെസ്റ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഫോക്‌സ്‌വാഗണ്‍ കാറുകളിലെ സോഫ്റ്റ്‌വേറുകളില്‍ തട്ടിപ്പ് നടത്തിയതായാണ് അന്ന് കണ്ടെത്തിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category