1 GBP = 89.80 INR                       

BREAKING NEWS

ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ഒരുമിച്ച് നിന്നു ശ്രമിച്ചിട്ടും ചൈനയുടെ ഉടക്കില്‍ മസൂദ് അസ്ഹര്‍ ഹീറോയായി വിലസും; ഇന്ത്യയുടെ കാലനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തിന് തടയിട്ടത് ചൈനയുടെ സാങ്കേതിക ഉടക്ക്; ഒന്‍പത് മാസം പ്രമേയം മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഐക്യരാഷ്ട്ര സഭ; ഒന്‍പതാം മാസം വീറ്റോ പ്രയോഗത്തിലൂടെ പ്രമേയം റദ്ദ് ചെയ്യുമ്പോള്‍ പാക്കിസ്ഥാന് ചൈന രക്ഷ ഒരുക്കുന്നത് തുടര്‍ച്ചയായി നാലാം തവണ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. പാക്കിസ്ഥാന്റെ സമ്മര്‍ദ്ദമായിരുന്നു ഇതിന് കാരണം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാം തവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ 'സാങ്കേതിക' കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടസ്സം നിന്നത്. ഒന്‍പത് മാസം വരെ ഈ പ്രമേയം വീണ്ടും പരിഗണിക്കാതിരിക്കാനുള്ള സാധ്യതയാണ് കൊണ്ടു വന്നത്. അതിന് ശേഷം വീണ്ടും പ്രമേയം പാസാക്കും. തെളിവ് വേണമെന്ന ന്യായമാണ് ചൈന പറയുന്നത്. എല്ലാ തെളിവും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിനൊപ്പം പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ജെയ്ഷ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മസൂദിനെതിരെ തെളിവില്ലെന്ന ചൈനയുടെ നിലപാട് പരിഹാസമാണ്. മസൂദിനെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയാണ് ചൈന തുടരുന്നത്. ചൈനയുടെ സൗഹൃദ പട്ടികയിലുള്ള ഭീകര നേതാവാണ് മസൂദ് അസ്ഹര്‍.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിര്‍ത്തത്. പാക്കിസ്ഥാന് വേണ്ടിയായിരുന്നു ഇതെല്ലാം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവായ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്താന്‍ പാക്കിസ്ഥാനു താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്. ഇതാണ് ചൈന തടയുന്നത്.

നേരത്തേ മൂന്നു തവണ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോള്‍ അസ്ഹര്‍ മരിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവിട്ടാണു പാക്കിസ്ഥാന്‍ പ്രതിരോധിച്ചു. ഇതും പൊളിഞ്ഞു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവല്‍പിണ്ടിയിലെ സേനാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം 'സുഖമില്ല' എന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. മസൂദിനെ യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം അവതരിപ്പിച്ചതിനെ മറികടക്കാനുള്ള പാക്ക് തന്ത്രമാണു മരിച്ചെന്ന പ്രചാരണമെന്നു വിലയിരുത്തലുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category