1 GBP = 89.80 INR                       

BREAKING NEWS

യാത്രയായത് മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിച്ച കോണ്‍ഗ്രസിന്റെ ധീരവനിത; മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ ലോകം; 1982ല്‍ ഇടുക്കിയില്‍ നിന്നും നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ വിജയം; കെപിസിസിയിലും മഹിളാ കോണ്‍ഗ്രസിലും മികച്ച നേതൃത്വം നല്‍കിയ റോസമ്മ ഇനി സ്മരണ

Britishmalayali
kz´wteJI³

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന വനിതയും രാഷ്ട്രീയ ചരിത്രത്തില്‍ വിജയത്തിന്റെ നാഴിക കല്ലുകളും സൃഷ്ടിച്ച റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ ആറിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മയുടെ അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂര്‍ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ എത്തിയിരുന്നു. 1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 1987ല്‍ ചാലക്കുടിയില്‍ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തി.

കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ്സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ കോണ്‍ഗ്രസ് നേതാക്കളിലെ ധീര വനിത കൂടിയായിരുന്നു റോസമ്മ. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് നീങ്ങാന്‍ പ്രവര്‍ത്തകര്‍ക്കും എന്നും ഊര്‍ജ്ജം പകര്‍ന്നിരുന്ന നേതാവ് കൂടിയായരുന്നു അവര്‍. റോസമ്മ അവിവാഹിതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category