1 GBP = 89.80 INR                       

BREAKING NEWS

ഉമ്മന്‍ ചാണ്ടിയില്ലെങ്കില്‍ ആന്റോ ആന്റണിക്ക് മാറ്റമില്ലെന്ന് ഉറപ്പായി; കെവി തോമസും ഹൈബി ഈഡനും ഒരേ സാധ്യത; വടകരയില്‍ മുന്‍തൂക്കം കെകെ രമയ്ക്ക് പിന്തുണ നല്‍കുന്നതിനോ രാജ്മോഹന്‍ ഉണ്ണിത്താനെ ഇറക്കുന്നതിനോ; ബെന്നി ബെഹന്നാനും ജോസഫ് വാഴക്കനും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചാലക്കുടിയും ഇടുക്കിയും വീതംവയ്ക്കുന്നതില്‍ അസ്വസ്ഥനായി പിസി ചാക്കോ; എല്‍എഡിഎഫ് കണ്‍വെന്‍ഷനുകള്‍ തീര്‍ന്നിട്ടും കോണ്‍ഗ്രസിന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ വെള്ളം കുടിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരുടെ പിടിവാശി മൂലം

Britishmalayali
kz´wteJI³

കൊച്ചി: പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ചാലക്കുടി, വയനാട്, ഇടുക്കി എന്നീ ലോക്സഭാ സീറ്റുകള്‍ യുഡിഎഫിന്റെ കോട്ടകളായിരുന്നു എന്നും. ഇതില്‍ തൃശൂരും ചാലക്കുടിയും ഇടുക്കിയും കൈമോശം വന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഗ്രൂപ്പ് അതിപ്രസരം കാരണമായിരുന്നു. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാകാത്തതും പ്രശ്നമായി. ഇത്തവണയും ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകുന്നില്ല. വിജയ സാധ്യതയ്ക്ക് മുന്‍തൂക്കമെന്ന് പറയുമ്പോഴും ഗ്രൂപ്പ് പരിഗണനകള്‍ എത്തുന്നതാണ് പ്രശ്നത്തിന് കാരണം. ഇതുകൊണ്ട് തന്നെ ഇത്തവണ സിറ്റിങ് സീറ്റായ പത്തനംതിട്ടയിലും എറണാകുളത്തും പോലും മത്സര ചിത്രം വ്യക്തമല്ല. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ കെവി തോമസിന് പോലും സീറ്റ് ഉറപ്പിക്കാനാവാത്ത അവസ്ഥ. പ്രചരണത്തില്‍ ഇടതുപക്ഷം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ചര്‍ച്ചകളുമായി ഇഴഞ്ഞു നീങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിക്കൊണ്ടു പോകുന്നത്.

തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്നതില്‍ വ്യക്തത വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കാസര്‍ഗോട്ട് സുബ്ബറായും കോഴിക്കോട് എംകെ രാഘവനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും പ്രചരണം തുടങ്ങി. ഇതില്‍ പാലക്കാട് വികെ ശ്രീകണ്ഠന്‍ സീറ്റുറപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇടത് കോട്ടയായ പാലക്കാട് സീറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ശ്രീകണ്ഠനും വോട്ട് ചോദിക്കാന്‍ കഴിയുന്നില്ല. അതായത് ഭൂരിഭാഗം മണ്ഡലത്തിലും കോണ്‍ഗ്രസ് പ്രചരണം അവതാളത്തിലാണ്. 16 സീറ്റിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ശശി തരൂര്‍ ഗ്രൂപ്പുകളുടെ പ്രതിനിധിയല്ല. ബാക്കി സീറ്റുകളില്‍ തുല്യത ഉറപ്പാക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ ശ്രമം. ഇതിലൂടെ മാത്രമേ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് നേതാക്കള്‍ എത്തൂവെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതുകൊണ്ട് തന്നെ ജയസാധ്യതയും മറ്റ് ഘടകവുമൊന്നും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്നമാകുന്നില്ല.

കണ്ണൂരും മാവേലിക്കരയും പാലക്കാടും ആറ്റിങ്ങലും ആലപ്പുഴയും തൃശൂരും ഇടുക്കിയും വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതില്‍ കണ്ണൂരും മാവേലിക്കരയും ഉറപ്പിച്ചു കഴിഞ്ഞു. ആറ്റിങ്ങലിലും ആലപ്പുഴയിലും തൃശൂരും ഇടുക്കിയും പിടിക്കാനാണ് നീക്കം. ഇതിനൊപ്പം എറണാകുളവും രമേശ് ചെന്നിത്തലയ്ക്ക് നോട്ടമുണ്ട്. ഇതോടെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് എട്ടായി മാറും. ശശി തരൂരിനേയും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരനാക്കി ബാക്കി എല്ലാ സീറ്റും എയ്ക്ക് നല്‍കാനാണ് നീക്കം. എന്നാല്‍ വടകരയില്‍ ആരു മത്സരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. രാജ്മോഹന്‍ ഉണ്ണിത്തനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ എ ഗ്രൂപ്പിലെ ടി സിദ്ദിഖും അഭിജിത്തും വടകരയില്‍ നോട്ടമിടുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ ബാധിച്ചേക്കും. സീറ്റ് മോഹിക്കുന്ന എംഎം ഹസനെ പോലുള്ളവരെ ഒരു ഗ്രൂപ്പും പിന്തുണയ്ക്കുന്നില്ല. വയനാടിന് വേണ്ടി നിലകൊണ്ട കെ മുരളീധരനേയും ആരും ഗൗനിച്ചില്ല. എറണാകുളത്തിന് വേണ്ടി വലിയ തര്‍ക്കമാണ് നടക്കുന്നതും.


കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു കെവി തോമസ്. എന്നാല്‍ കെവി തോമസിന് രമേശ് ചെന്നിത്തലയുമായി അടുപ്പമില്ല. തോമസിന്റെ വിജയസാധ്യതയിലും സംശയമുണ്ട്. അതുകൊണ്ട് തന്നെ ഹൈബി ഈഡനെ ഇവിടെ മത്സരിപ്പിക്കാനാണ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യം. രാഹുല്‍ ഗാന്ധിയും ഹൈബിക്ക് അനുകൂലമാണ്. അരുവിക്കര എംഎല്‍എയായ ശബരിനാഥിനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. ആറ്റിങ്ങലില്‍ മോഹവുമായി എത്തിയ അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് മാറും. ഷാനിമോള്‍ ഉസ്മാന്‍ വയനാട് നേടിയേക്കും. അങ്ങനെ വരുമ്പോള്‍ കാസര്‍ഗോട്ട് ടി സിദ്ദിഖനും സാധ്യത ഏറും. ഇതിനിടെയാണ് പിസി ചാക്കോയെ പോലുള്ളവര്‍ക്ക് സാധ്യത അടയുന്നത്. കെ ധനപാലനും സീറ്റില്ല. ഗ്രൂപ്പുകളിലെ പ്രധാന നേതാക്കള്‍ സീറ്റ് മോഹവുമായി എത്തിയതാണ് ഇതിന് കാരണം. വി എം സുധീരന്‍ മത്സര രംഗത്ത് നിന്ന് മാറിയതും ഗ്രൂപ്പ് മാനജര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചാലക്കുടി മണ്ഡലത്തിലേക്കു പരിഗണിക്കുന്ന എഐസിസി ഭാരവാഹി പി.സി.ചാക്കോയെ പോലും ഗ്രൂപ്പ് മാനേജര്‍മാര്‍ തഴയുന്നുവെന്നത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ബെന്നി ബെഹാന്നാന് വേണ്ടി എ ഗ്രൂപ്പ് ഉറച്ച നിലപാട് എടുക്കുന്നു. ചാലക്കുടി ബെന്നിക്ക് നല്‍കിയില്‍ ഇടുക്കി വേണമെന്ന് ഐ ഗ്രൂപ്പും. ഇതിലേക്ക് ജോസഫ് വാഴക്കന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, തൃക്കാക്കര മൂവാറ്റുപുഴ മണ്ഡലങ്ങളിലേതിനു സമാനമായ ധാരണയാണ് ഇക്കുറി ചാലക്കുടി ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ ചേര്‍ന്നുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ചാലക്കുടിയില്‍ എ ഗ്രൂപ്പിലെ പ്രബലനായ ബെന്നി ബഹനാനും ഇടുക്കിയില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ജോസഫ് വാഴയ്ക്കനും മല്‍സരിക്കട്ടെയെന്നാണു ഗ്രൂപ്പുധാരണ. തിരഞ്ഞെടുപ്പു സമിതിയില്‍ പി.സി.ചാക്കോ തന്നെ നേരിട്ടു മല്‍സര സന്നദ്ധത അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗ്രൂപ്പ് കളി എത്തുന്നത്. ഇതില്‍ ചാക്കോ തീര്‍ത്തും നിരാശനാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് ഈയാഴ്ചതന്നെ അന്തിമരൂപം നല്‍കാന്‍ ഊര്‍ജിതനീക്കമാണ് നടക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനുമുമ്പായി ഇപ്പോഴുള്ള തര്‍ക്കങ്ങളിലും പേരുകളിലും സംസ്ഥാനതലത്തില്‍ തന്നെ തീര്‍പ്പുണ്ടാക്കി സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി.ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ ഗ്രൂപ്പ് മാനജര്‍മാര്‍ അടിയന്തര ചര്‍ച്ചകളിലാണ്. ഗ്രൂപ്പുകള്‍ക്ക് പോറല്‍ ഏല്‍പ്പിക്കാതെ കാര്യങ്ങള്‍ നീക്കാനാണ് ശ്രമം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തിലും സംസ്ഥാനത്ത് തീര്‍പ്പുണ്ടാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് പേരും മത്സരിക്കില്ലെന്ന നിലപാടിലാണ്. വേണുഗോപാല്‍ വയനാട് സീറ്റിനുള്ള അവകാശ വാദം ഉപേക്ഷിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ വീണ്ടുമെത്തും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേയും പരിഗണിക്കുന്നുണ്ട്.

വെള്ളിയാഴ്ച സ്‌ക്രീനിങ് കമ്മിറ്റിയും ശനിയാഴ്ച തിരഞ്ഞെടുപ്പുസമിതിയും വിളിച്ചുചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ത്തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയാല്‍ ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പുസമിതിയില്‍ തീരുമാനമുണ്ടാവും. മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാവണമെന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടണ്ട്. വടകരയില്‍ പി. ജയരാജന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളിതന്നെ വീണ്ടുമിറങ്ങണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുല്ലപ്പള്ളിക്ക് തീരെ താല്‍പ്പര്യമില്ല. ഇതോടെ വടകരയില്‍ വലിയ പ്രതിസന്ധിയാകുന്നു. വടകരയില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളിക്ക് താല്‍പ്പര്യം. മറുവിഭാഗം കെകെ രമയ്ക്ക് പിന്തുണ നല്‍കണമെന്നും പറയുന്നു. ഈ രണ്ട് വാദങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലാണ് ഇപ്പോള്‍ വടകരയില്‍ നടക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീട്ടിക്കൊണ്ടു പോകരുതെന്നു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയ ശേഷം ഡല്‍ഹിയിലെത്താന്‍ സംസ്ഥാന നേതാക്കളോടു ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കു രൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിനിടയില്‍ ധാരണ അനിവാര്യമാണെന്നു ദേശീയ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നു ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി. ഇവര്‍ക്കു മേല്‍ ദേശീയ നേതൃത്വം സമ്മര്‍ദം ചെലുത്തില്ല. എല്ലാം ഗ്രൂപ്പ് മാനേജര്‍മാര്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ വരുന്നത്.

വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ഉചിത തീരുമാനം സ്വീകരിക്കണമെന്നുമാണു ഹൈക്കമാന്‍ഡ് നിലപാട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത മണ്ഡലങ്ങളില്‍ 2 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനെത്താനാണു നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 16നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. യോഗത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും പങ്കെടുക്കും. ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കോണ്‍ഗ്രസ് പട്ടിക വൈകുന്നതില്‍ സിറ്റിങ് എംപിമാരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category