1 GBP = 89.80 INR                       

BREAKING NEWS

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി; കെയ്റോയിലെ ഫ്ളാറ്റില്‍ നടന്ന സംഭവത്തിന് പിന്നാലെ മെട്രോ ഡ്രൈവറും രണ്ടു ഭാര്യമാരും പൊലീസ് കസ്റ്റഡിയില്‍; കുഞ്ഞുങ്ങളുടെ അമ്മയെകൊണ്ട് തന്നെ ബലമായി ബക്കറ്റില്‍ വെള്ളം നിറച്ച് ഭര്‍ത്താവിനൊപ്പം കൊലപാതകം നടത്തിയതിന്റെ കാരണം കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി

Britishmalayali
kz´wteJI³

കെയ്‌റോ: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി. ഈജിപ്റ്റിലെ കെയ്റോയിലെ നടുക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. രണ്ടാം ഭാര്യയെക്കൊണ്ട് തന്നെ ബക്കറ്റില്‍ ബലമായി വെള്ളം നിറച്ച ശേഷം കുഞ്ഞുങ്ങളെ ഇതിലേക്കിട്ട് മുക്കിക്കൊല്ലുകയായിരുന്നു. ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ പുറത്തായതോടെ മെട്രോ ഡ്രൈവറായ അഹമ്മദിനേയും രണ്ടു ഭാര്യമാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങള്‍ അഹമ്മദ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. രണ്ടാം ഭാര്യ സംഭവം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം. രണ്ടാം ഭാര്യയെ അഹമ്മദ് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഇതിനിടെ ഇവര്‍ക്ക് കാഴ്ച്ച നഷ്ടമായെന്നും സൂചനയുണ്ട്. കൃത്യം നടന്നതിന് പിന്നാലെ ഇതിനെ ചൊല്ലി അഹമ്മദും രണ്ടാം ഭാര്യയും വഴക്കും പതിവായിരുന്നു.

സംഭവം നടന്ന ഫ്‌ളാറ്റില്‍ 2017 ഒക്ടോബര്‍ മുതലാണ് അഹമ്മദ് രണ്ടു ഭാര്യമാരോടൊപ്പം താമസം ആരംഭിക്കുന്നത്. 2017ല്‍ കാണുമ്പോള്‍ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് ഫ്‌ളാറ്റ് ഉടമ ഹലാ പറയുന്നു. വാടക വാങ്ങാനല്ലാതെ ഹലാ ഫ്‌ളാറ്റ് സന്ദര്‍ശിക്കാറില്ലായിരുന്നു. അപ്പോഴൊന്നും ഫ്‌ളാറ്റില്‍ കുട്ടികള്‍ ഉള്ളതിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നും ഹലാ പറയുന്നു.

നവംബറില്‍ ഫ്‌ളാറ്റിലേക്ക് വാടക വാങ്ങാനെത്തിയപ്പോള്‍ യാദൃശ്ചികമായി മുറിക്കകത്ത് നില്‍ക്കുന്ന രണ്ടാം ഭാര്യയെ കണ്ടു. ഇവരുടെ തല മൊട്ടയടിച്ചിരുന്നു. കൈകളില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടതായി ഹലായ്ക്ക് മനസിലായി. ഫെബ്രുവരിയില്‍ രണ്ടാം ഭാര്യ തനിയെ കോണിപ്പടികളില്‍ ഇരിക്കുന്നത് കണ്ടാണ് ഹലാ അവിടെ എത്തിയത്. ഈ സമയം അഹമ്മദും ആദ്യ ഭാര്യയും ഫ്‌ളാറ്റില്‍ നിന്നും താമസം മാറിയിരുന്നു.

ഹലാ കുട്ടികളെ പറ്റി ചോദിച്ചപ്പോള്‍ രണ്ടാം ഭാര്യ കുട്ടികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി. ആദ്യ ഭാര്യയ്ക്ക് കുട്ടികളില്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇവര്‍ക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയ ആയിരുന്നു. ഒരു മിനിബസും ഫ്‌ളാറ്റും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ബാങ്ക് അക്കൗണ്ടിലേക്ക് വലിയൊരു തുക നല്‍കാമെന്നും പറഞ്ഞാണ് ഇവര്‍ അഹമ്മദിനെ കൊണ്ട് കുട്ടികളെ കൊല്ലിക്കുന്നത്. സമ്പന്നയായ തന്റെ കാലശേഷം സ്വത്തുക്കള്‍ രണ്ടാം ഭാര്യയിലേക്കും മക്കളിലേക്കും പോകരുതെന്നും ഇവര്‍ വാശിപിടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category