1 GBP = 89.80 INR                       

BREAKING NEWS

ഒരേയൊരു സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടിങ് 99.99 ശതമാനം; പ്രവാസികളും കപ്പലിലെ ജോലിക്കാരും വോട്ടു ചെയ്തിരുന്നെങ്കില്‍ ഉത്തര കൊറിയയിലെ പോളിങ് 100 ശതമാനം എത്തിയേനെയെന്ന് കിം; ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

പ്യോങ്യാങ്: മത്സരിച്ചത് ഒരേ ഒരു സ്ഥാനാര്‍ത്ഥി, പോളിങ്ങാണെങ്കില്‍ 99.99 ശതമാനവും. കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിലാണ് ഇത് സംഭവിച്ചത് എന്നുകൂടി കേട്ടാല്‍ വല്യ അത്ഭുതമൊന്നും ആര്‍ക്കും തോന്നില്ല. രാജ്യത്തെ ഏവരും സമ്മതി ദാനാവകാശം വിനിയോഗിച്ചെങ്കിലും പ്രവാസികളായിട്ടുള്ളവര്‍ക്കും കപ്പലില്‍ ജോലി ചെയ്യുന്നതുമായ ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാഞ്ഞതാണ് പോളിങ് 100 ശതമാനത്തില്‍ എത്താതിരുന്നത്.


കിമ്മാണ് എല്ലാം തീരുമാനിക്കുന്നത്. രാജ്യത്ത് സുപ്രീം പീപ്പിള്‍സ് അസംബ്ലി എന്ന പേരില്‍ നിയമ നിര്‍മ്മാണ സഭയുണ്ടെങ്കിലും കിമ്മിന്റെ നിയന്ത്രണത്തിലാണ് ഇതും പ്രവര്‍ത്തിക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ്. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ച ഏക സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുക മാത്രമാണു ജനങ്ങളുടെ അവകാശം.

പ്രാദേശിക തലത്തില്‍ നൂറു ശതമാനം വോട്ട് നേടിയാണ് മിക്ക സ്ഥാനാര്‍ത്ഥികളും വിജയിച്ചതെന്നും കിമ്മിന്റെ ഇളയ സഹോദരിയായ കിം യോ ജോങ് വിജയിച്ചുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.

അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തര കൊറിയ
അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ നേരത്തെ അറിയിച്ചിരുന്നു. ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവും ആവുമെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തര കൊറിയന്‍ അംബാസിഡര്‍ ഹാന്‍ടെയിയാണ് ജനുവരിയില്‍ ഐക്യരാഷ്ട്രസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവനിരായുധീകരണ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവുമാവുന്ന കാര്യങ്ങളാണെങ്കില്‍ ബന്ധം വളരെ മികച്ചതാക്കുമെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉത്തര കൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായതെന്നും അംബാസിഡര്‍ ഹാന്‍ടെയി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം ഉറപ്പിക്കാനുള്ള തീരുമാനങ്ങളാണ് അന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category