1 GBP = 87.50 INR                       

BREAKING NEWS

വാട്സാപ്പില്‍ വരുന്ന ചിത്രങ്ങള്‍ ഇനി വ്യാജമാണോ എന്ന് എല്ലാവര്‍ക്കും പരിശോധിക്കാം; ഇമേജുകള്‍ സെര്‍ച്ച് ചെയ്ത് ഉറപ്പ് വരുത്തുന്ന ഫീച്ചറുമായി കമ്പനി; ഫേസ്ബുക്കും മെസഞ്ചറും പണി മുടക്കിയതിന്റെ നാണക്കേട് 'ഭാഗിക'മായെങ്കിലും മാറിയത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഏറ്റവുമധികം പരാതി ഉയരുന്ന ഒന്നാണ് വ്യാജ ചിത്രങ്ങളുടെ പ്രചരണം എന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനായി ഇപ്പോള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്. ഇമേജ് സെര്‍ച്ച് ഓപ്ഷന്‍ വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ തടയാന്‍ കമ്പനി ഒരുങ്ങുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്തെന്ന് ഒറ്റ ക്ലിക്കിലൂടെ അറിയാം. ഗൂഗിളാണ് ഇതിന് സഹായിക്കുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും വികസിപ്പിക്കുമെന്നുമാണ് വിവരം ലഭിക്കുന്നത്.

ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സേര്‍ച്ചാണു വാട്സാപ്പുമായി ബന്ധിപ്പിക്കുന്നത്. ഉപയോക്താവിന്റെ കയ്യിലുള്ള ചിത്രം അപ്ലോഡ് ചെയ്താല്‍ സമാനമായ ചിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന സൗകര്യമാണിത്. സേവനം എന്നു മുതല്‍ ലഭ്യമാകുമെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വേര്‍ഷന്‍ 2.19.73 ആപ്പിലകും ഇവ ആദ്യം എത്തുന്നതെന്നും സൂചനകളുണ്ട്. ഫീച്ചറില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചിത്രത്തിന്റെ യാഥാര്‍ഥ്യമെന്തെന്ന് വെബ് പൂളില്‍ ഗൂഗിള്‍ തന്നെ സെര്‍ച്ച് ചെയ്ത് കണ്ടെത്തും. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ വേര്‍ഷനിലും ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി റദ്ദാക്കി വരികയായിരുന്നു. ഇതിനോടകം പ്രതിമാസം രണ്ടു മില്യണ്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് വാട്സാപ്പ് സന്ദേശങ്ങള്‍ അഞ്ചു പേരില്‍ കൂടുതലുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കമ്പനി നിയമം പുതുക്കിയത്. ഇതിന് മുന്‍പ് ഒരേ സമയം 20 പേര്‍ക്ക് വരെ സന്ദേശം അയയ്ക്കാന്‍ സാധിക്കുമായിരുന്നു. ഇത് വ്യാജ സന്ദേശം തടയുന്നതില്‍ ഏറെ സഹായമാവുകയായിരുന്നെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.

വ്യാജ സന്ദേശം പ്രചരിക്കുന്നത് തടയാനായി ഇന്ത്യയിലാണ് വാട്സാപ്പ് ആദ്യമായി ഈ സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പ്രവര്‍ത്തനം മരവിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയോടെയാണ് ഇതിന്റെ പ്രശ്നങ്ങള്‍ ഭാഗികമായെങ്കിലും പരിഹരിക്കപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category