1 GBP = 89.80 INR                       

BREAKING NEWS

വയനാട് ഇല്ലെങ്കില്‍ മത്സരിക്കുന്നില്ലെന്ന് ഷാനിമോള്‍ നേതൃത്വത്തെ അറിയിച്ചതോടെ കെസി വേണുഗോപാല്‍ വയനാട് മോഹം വേണ്ടെന്ന് വച്ച് ഡ്രൈവിങ് സീറ്റിലേക്ക് മാറി; ഷാനിമോള്‍ വയനാട് ഉറപ്പിച്ചതോടെ കൂടുതല്‍ ജയസാധ്യത കണക്കിലെടുത്ത് അടൂര്‍ പ്രകാശ് ആലപ്പുഴ ഉറപ്പിച്ചു; ആറ്റിങ്ങലില്‍ പ്രചരണം ആരംഭിച്ച പ്രകാശ് മാറിയതോടെ മുസ്ലിം സാധ്യത ചൂണ്ടിക്കാട്ടി ബിആര്‍എം ഷെഫീറും ചിതറ നിയാസും അടങ്ങിയ ചെറുപ്പക്കാര്‍ ഇടി തുടങ്ങി; വിജയസാധ്യത കണക്കിലെടുത്ത് ശബരിനാഥിനെ തന്നെ കളത്തിലിറക്കാന്‍ സമ്മര്‍ദ്ദവുമായി മറ്റൊരു വിഭാഗം

Britishmalayali
kz´wteJI³

തൃശൂര്‍; ലോക്‌സഭാ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലേക്കാണ് അടിയൊഴുക്കുകളിലൂടെ കാര്യങ്ങള്‍ മാറി മറിയുന്നത്. വനിതാ നേതാവായ ഷാനിമോള്‍ ഉസ്മാന് വിജയ സാധ്യതയുള്ള വയനാട് കൊടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഷുവര്‍ സീറ്റില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ കണ്ണുടക്കിയതോടെ ഷാനിമോള്‍ക്ക് പ്രതിസന്ധിയായി. ഷാനിമോളെ ആലപ്പുഴയിലേക്ക് അയക്കാന്‍ കെസി കരുക്കള്‍ നീക്കി. ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഉറച്ച നിലപാടുമായെത്തി. വയനാട് സീറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സീറ്റ് വേണ്ടെന്നായിരുന്നു ഷാനിമോളുടെ നിലപാട്. തൃശൂര്‍ രാമനിലയത്തില്‍ എത്തി രാഹുല്‍ ഗാന്ധിയോട് തന്നെ മനസ്സ് തുറന്നു. ഇതോടെ വയനാട് സീറ്റില്‍ ഷാനിമോളെ തന്നെ മത്സരിപ്പിക്കാന്‍ രാഹുല്‍ സമ്മതിച്ചുവെന്നാണ് സൂചന. ഇതാണ് ആറ്റിങ്ങലിലേയും ആലപ്പുഴയിലേയും സ്ഥാനാര്‍ത്ഥി ചിത്രത്തെ മാറ്റി മറിക്കുന്നത്.

ഷാനിമോളുടെ ഉറച്ച നിലപാട് മനസ്സിലാക്കി കെസി മത്സര രംഗത്ത് നിന്ന് തന്നെ മാറും. ഡല്‍ഹിയില്‍ ഇരുന്ന് രാജ്യത്തെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വയനാട് നിന്ന് കെസി സ്വയം പിന്മാറുമ്പോള്‍ ഷാനിമോള്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും. അങ്ങനെ വരുമ്പോള്‍ ആലപ്പുഴയില്‍ മത്സരിക്കാനാണ് കോന്നി എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശിന് താല്‍പ്പര്യം. ആറ്റിങ്ങലിലാണ് അടൂര്‍ പ്രകാശ് സീറ്റ് ഉറപ്പിച്ചത്. എന്നാല്‍ കൂടുതല്‍ വിജയ സാധ്യത ആലപ്പുഴയിലാണെന്ന് അടൂര്‍ പ്രകാശ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആലപ്പുഴയിലേക്ക് മാറ്റാന്‍ അടൂര്‍ പ്രകാശ് ശ്രമം തുടങ്ങിയത്. ഇതോടെ ആറ്റിങ്ങലില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നീക്കം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിയാസ് ചിതറയും ബിആര്‍എം ഷെഫീറും സീറ്റിന് വേണ്ടി രംഗത്തുണ്ട്. എന്നാല്‍ ആറ്റിങ്ങലില്‍ വിജയ സാധ്യത കൂടുതല്‍ ശബരിനാഥിനാണെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അരുവിക്കര എംഎല്‍എയായ ശബരിനാഥിന് വികസന നായകന്‍ എന്ന പ്രതിച്ഛായ മണ്ഡലത്തില്‍ ഉടനീളമുണ്ട്.

കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, വാമനപുരം, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് അറ്റിങ്ങല്‍ ലോക്‌സഭയിലുള്ളത്. ഇതില്‍ കാട്ടാക്കടയും നെടുമങ്ങാടും വാമനപുരവും അരുവിക്കരയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഈ നാലിടത്തും കോണ്‍ഗ്രസിന് മേല്‍ക്കോയ്മ കിട്ടും. ജി കാര്‍ത്തികേയന്റെ മകനാണ് ശബരിനാഥ്. വര്‍ക്കലയാണ് കാര്‍ത്തികേയന്റെ ജന്മനാട്. ഇവിടേയും മുന്‍ സ്പീക്കറുടെ മകന് തരംഗമുണ്ടാക്കാന്‍ കഴിയും. ഇതിനൊപ്പം മതസമുദായ ഘടങ്ങളും ശബരിനാഥിന് അനുകൂലമാകും. കാട്ടാക്കടയിലും അരുവിക്കരയിലും നെടുമങ്ങാടും വന്‍ ഭൂരിപക്ഷം ശബരിനാഥിന് കിട്ടും. അതുകൊണ്ട് തന്നെ ശബരിനാഥാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തല്‍ സജീവാണ്. മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് പ്രചരണം തുടങ്ങിയിരുന്നു. അടൂര്‍ പ്രകാശിന്റെ കണ്ണ് ആലപ്പുഴയില്‍ എത്തുമ്പോള്‍ ആറ്റിങ്ങലില്‍ ചര്‍ച്ച ശബരിനാഥിലേക്കും എത്തുന്നു.


നെടുമങ്ങാട് വര്‍ക്കല കഹാറും പലോട് രവിയും പരിഗണനയിലാണ്. വര്‍ക്കലയുടെ മുന്‍ എംഎല്‍എയായ കഹാര്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. മുസ്ലീം വോട്ടുകള്‍ ഏകോപിപ്പിക്കാനും കഴിയും. നെടുമങ്ങാട്ടെ മുന്‍ എംഎല്‍എയായ പലോട് രവിക്ക് മണ്ഡലത്തിലുടനീളം ബന്ധുബലമുണ്ട്. അതിനാല്‍ ശബരിനാഥിനൊപ്പം കഹാറിനും പാലോട് രവിക്കും വേണ്ടി വാദിക്കുന്നവരുണ്ട്. എങ്കിലും ശബരിനാഥിനാണ് മുന്‍തൂക്കമെന്നാണ് സൂചന.

എംഎല്‍എ എന്ന നിലയില്‍ അരുവിക്കരയില്‍ ശബരിനാഥ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനൊപ്പം യുവാക്കളേയും കോണ്‍ഗ്രസിനോട് അടുപ്പിക്കാന്‍ ശബരിക്കാകും. ഇതെല്ലാമാണ് ആറ്റിങ്ങലില്‍ ശബരിക്ക് തുണയാകുന്നത്. മൂന്നാം തവണയാണ് എ സമ്പത്ത് ആറ്റിങ്ങലില്‍ സിപിഎമ്മിന് വേണ്ടി മത്സരിക്കാനെത്തുന്നത്. സൗമ്യനായ എംപിയാണ് സമ്പത്ത്. അതുകൊണ്ട് തന്നെ ആറ്റിങ്ങലില്‍ സിപിഎമ്മിന് നേരിയ മുന്‍തൂക്കമുണ്ട്. ഇതിനെ തകര്‍ക്കാന്‍ ശബരിനാഥിന് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മത്സരിക്കാന്‍ ശബരിനാഥും തയ്യാറായേക്കുമെന്നാണ് സൂചന. വിജയ സാധ്യതയില്ലാത്ത ആരേയും മത്സരിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവികാരം. അതുകൊണ്ട് തന്നെ ഷാനിമോള്‍ക്ക് വയനാട് കിട്ടുമ്പോള്‍ ആറ്റിങ്ങലില്‍ ശബരിനാഥിലേക്ക് ചര്‍ച്ച എത്തുന്നു.

ആലപ്പുഴയില്‍ ഈഴവര്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി സിപിഎമ്മിനെ പിന്തുണച്ചാലും ആലപ്പുഴയില്‍ ജയിക്കാമെന്നാണ് അടൂര്‍ പ്രകാശിന്റെ വിലയിരുത്തല്‍. ആറ്റിങ്ങലില്‍ സമ്പത്ത് കരുത്തനാണ്. എന്നാല്‍ എംഎ ആരിഫിനെ തോല്‍പ്പിക്കാന്‍ കഴിയും. ഇത് മനസ്സിലാക്കിയാണ് കെസി വേണുഗോപാലിന്റെ സിറ്റിങ് സീറ്റില്‍ അടൂര്‍ പ്രകാശ് കണ്ണ് വയ്ക്കുന്നത്. ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയിക്കാമെന്നാണ് കണക്ക് കൂട്ടല്‍. വേണുഗോപാലും അടൂര്‍ പ്രകാശിനെ പിന്തുണയ്ക്കും. ഐ ഗ്രൂപ്പിലെ പുതിയ സംഭവ വികാസങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്ക് എതിരാണ് അടൂര്‍ പ്രകാശ്. അതുകൊണ്ട് തന്നെ അടൂര്‍ പ്രകാശിനെ കൂടെ കൂട്ടി തന്റെ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് കെസിയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ കെസിക്കാകും. അടുത്ത മുഖ്യമന്ത്രിയായി മാറാന്‍ ഇതിലൂടെ കഴിയുകയും ചെയ്യും. ഇതിനു വേണ്ടിയാണ് വയനാട്ടിലെ മത്സരവും കെസി വേണ്ടെന്ന് വയ്ക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ കിട്ടിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് കളത്തിലിറക്കാന്‍ കഴിഞ്ഞതാണ് നേട്ടമായത്. വയനാട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവമായി. യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍പോലും കഴിഞ്ഞില്ല. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. മൂന്നിടത്തും പ്രാധന വ്യക്തികളെ സുനീര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സുനീറിന്റെ ആദ്യഘട്ട പ്രചാരണം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും പര്യടനം നടത്തി. ഈ സാഹചര്യത്തിലാണ് ഷാനിമോളെ അതിവേഗം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയുണ്ടാകുന്നത്. വയനാട്ടില്‍ മോഹമുള്ള ടി സിദ്ദിഖിനും എംഎം ഹസനുമെല്ലാം നിരാശ പകരുന്നതാണ് പുതിയ സംഭവങ്ങള്‍. കെ മുരളീധരനും വയനാട്ടില്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

16ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് കെപിസിസി. അറിയിച്ചിരിക്കുന്നത്. വയനാട് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായാണ് വിലയിരുത്തപ്പെടുത്തുന്നതെങ്കിലും ഇക്കുറി അത് തിരുത്തിക്കുറിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് എല്‍.ഡി.എഫ്. പ്രചരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നേറാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും എല്‍.ഡി.എഫിനുണ്ട്. അതേ സമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവില്‍ ഒരുപാട് നേതാക്കളാണുള്ളത്.

കഴിഞ്ഞപ്രാവശ്യം ഐ ഗ്രൂപ്പ് നേതാവ് എം.ഐ. ഷാനവാസിലൂടെ കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കിയ വയനാട് സീറ്റ് ഇപ്രാവശ്യവും ഐ ഗ്രൂപ്പിന് വേണമെന്ന് രമേശ് ചെന്നിത്തല സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ച സ്ഥിതിക്ക് എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സീറ്റ് ഐ ഗ്രൂപ്പിന് നല്‍കി വയനാട് ചോദിച്ചു വാങ്ങാനുള്ള നീക്കം എ ഗ്രൂപ്പ് സജീവമാക്കിയിട്ടുണ്ട്. ഷാനിമോള്‍ക്ക് സീറ്റ് കൊടുക്കാന്‍ എ ഗ്രൂപ്പിനും താല്‍പ്പര്യമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category