1 GBP = 89.80 INR                       

BREAKING NEWS

ഇതാ കണ്ടോളൂ..ഭീകരതാവളത്തിന്റെ നെഞ്ചത്തേക്ക് കൃത്യമായി മിസൈല്‍ കയറിയ ആ ദ്വാരങ്ങള്‍; വിദേശ ഉപഗ്രഹം ചിത്രീകരിച്ച ബാലാകോട്ടെ ഭീകരക്യാമ്പിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; മേല്‍ക്കൂര തുളഞ്ഞിറങ്ങി മൂന്നുമീറ്റര്‍ വ്യാസത്തില്‍ ഓരോ കെട്ടിടത്തിലും പ്രഹരിച്ചത് മിറാഷില്‍ നിന്ന് പറന്ന അഞ്ച് മിസൈലുകള്‍; ലോകത്ത് അഞ്ച് രാഷ്ട്രങ്ങള്‍ക്ക് മാത്രം കൈമാറിയ ഇസ്രയേലിന്റെ അതിസൂക്ഷ്മ മിസൈല്‍ ടെക്നോളജി ഉപയോഗിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്സ് ജയ്ഷെ ഭീകരരെ കത്തിച്ചുകളഞ്ഞത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ പാക് മണ്ണിലേക്ക് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ ചോദിക്കുന്നവര്‍ക്കായി പുതിയ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യന്‍ മിറാഷുകള്‍ പാക് മണ്ണിലേക്ക് ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് പാക് മണ്ണിലേക്ക് പറന്നെത്തി അതിസൂക്ഷ്മമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലുകള്‍ എയ്ത് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിശീലന ക്യാമ്പ് തകര്‍ത്തത്. ഇതിന് തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യ ബോംബുകള്‍ ക്യാമ്പുകള്‍ക്ക് സമീപം ഗ്രാമത്തില്‍ വര്‍ഷിച്ച് തിരിച്ചുപറന്നുവെന്ന തൊടുന്യായമാണ് പാക്കിസ്ഥാന്‍ നിരത്തിയത്.


എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ഇന്ന് പുതിയ ചിത്രങ്ങളും പുറത്തുവന്നു. ഇസ്രയേലിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ മിറാഷ് വിമാങ്ങളില്‍ നിന്ന് സ്പൈസ്-2000 മിസൈലുകള്‍ എയ്ത് ബാലാകോട്ടിലെ ഭീകരകേന്ദ്രത്തിലെ മൂന്ന് കെട്ടിടങ്ങളിലെ തീവ്രവാദികളെയാണ് നശിപ്പിച്ചത്. കെട്ടിടങ്ങള്‍ നശിച്ചില്ലെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ച് പാക് മാധ്യമങ്ങളും മറ്റ് വിദേശ മാധ്യമങ്ങളും ഇന്ത്യന്‍ ആക്രമണം പൊളിഞ്ഞുവെന്ന് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അങ്ങനെ ആയിരുന്നില്ല കാര്യങ്ങളെന്ന് ഓരോ ദിവസങ്ങളിലും കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

ജയ്ഷ് ഭീകരകേന്ദ്രത്തില്‍ പരിശീലനം നടത്തിയിരുന്ന ഭീകരര്‍ താമസിച്ച മദ്രസയെന്ന് തീവ്രവാദികള്‍ വിശേഷിപ്പിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. പുറത്തുവിട്ടത്. ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം പുറത്തുവന്നതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിതെന്നും ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണിതെന്നും വ്യക്തമാക്കിയാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.

ചരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേല്‍ക്കൂരയില്‍ മൂന്നിടത്ത് തുള വീണിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. ഒരു മീറ്റര്‍ വ്യാസമുള്ള മിസൈല്‍ തുളച്ചുകയറിയ ദ്വാരങ്ങളാണു മേല്‍ക്കൂരയില്‍ വീണിട്ടുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള ഇസ്രയേല്‍ ഉപയോഗിക്കുന്ന സ്‌പൈസ് 2000 മിസൈലുകള്‍ ആണ്. കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ലക്ഷ്യംകാണാന്‍ ഇസ്രയേ്ല്‍ വികസിപ്പിച്ച മിസൈലാണിത്. ഇതേ സാങ്കേതിക വിദ്യ അവര്‍ ലോകത്ത് കൈമാറിയത് ഇന്ത്യയുള്‍പ്പെടെ അഞ്ച് രാഷ്ട്രങ്ങള്‍ക്ക് മാത്രമാണ്.

ഇതോടെ ഇന്ത്യന്‍ വ്യോമസേന നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായും ശരിയെന്നു വരുന്നു. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ ഭാഗമാണ് ഈ ചിത്രവും. ബാലാക്കോട്ട് ക്യാംപ് സന്ദര്‍ശിക്കുന്ന വേളയില്‍ ജയ്ഷ് മേധാവി മസൂദ് അസഹ്‌റും സഹോദരന്‍ അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പരിശീലന ക്യാമ്പിലെത്തുന്നവരെ താമസിപ്പിക്കുന്ന ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്.

ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവും ഈ കെട്ടിടത്തിന് ഉണ്ട്. ഇവിടെ ഡോര്‍മിറ്ററിപോലെ ഹാളുകളില്‍ ആണ് ജയ്ഷെ അംഗങ്ങളുടെ അന്തിയുറക്കം. ഈ കെട്ടിടത്തിനകത്തേക്കും ബോംബുകള്‍ തുളച്ചുകയറി. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രത്തിലും കഴിഞ്ഞദിവസം വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഇതോടെ ഇന്നലെ പാക് അധീന കാശ്മീരിലെ പൗരന്‍ വ്യക്തമാക്കിയതുപോലെ ഏതാണ്ട് ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ജയ്ഷെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ലക്ഷ്യത്തിന്റെ മൂന്നു മീറ്ററിനുള്ളില്‍ മാത്രം കൃത്യമായി നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത സ്‌പൈസ് 2000 ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു.
ജയ്ഷ് ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകള്‍ വര്‍ഷിച്ചുവെന്നാണും ആറു ബോംബുകളാണ് ഇന്ത്യന്‍ സേന കരുതിയിരുന്നതെന്നും ഇതില്‍ അഞ്ചെണ്ണമാണ് ഉപയോഗിച്ചതെന്നും എല്ലാം കൃത്യമായി ലക്ഷ്യം ഭേദിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കൃത്യമായ സാധൂകരണങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നതോടെ പാക്കിസ്ഥാന്‍ എന്തുകൊണ്ട് ഇപ്പോഴും മാധ്യമങ്ങളെ ഈ പ്രദേശത്തേക്ക് കടത്തിവിടുന്നില്ലെന്നും ഇന്ത്യന്‍ ആക്രമണം പാളിയെന്ന് വരുത്താന്‍ കൃത്രിമം ചെയ്ത് മുഖംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള വാദം കൂടുതല്‍ ശക്തമാകുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category