1 GBP = 89.80 INR                       

BREAKING NEWS

ഐഎഎസ് വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന യുവരക്തത്തിന്റെ പാത പിന്തുടരാന്‍ വിദ്യാര്‍ത്ഥികളും; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിന്റെ പാര്‍ട്ടിയായ 'ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിലേക്ക്' ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ് ഷോറയും; പുത്തന്‍ ചുവട് വയ്പിന് ലോകത്തിന്റെ ശ്രദ്ധ ലഭിച്ചത് കഷ്ടപ്പെട്ട് നേടിയ ഐഎഎസ് പദവി തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഉപേക്ഷിച്ചപ്പോള്‍

Britishmalayali
kz´wteJI³

ശ്രീനഗര്‍: ഐഎഎസ് പദവി വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവരെ രാജ്യം മുന്‍പും കണ്ടിട്ടുണ്ടെങ്കിലും നാം ഏറെ കൗതുകത്തോടെ അറിഞ്ഞ വാര്‍ത്തയായിരുന്നു യുവാവായിരിക്കേ തന്നെ ഐഎഎസ് എന്ന തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന ഷാ ഫൈസലിനെ കുറിച്ച്. ജമ്മു കശ്മീരില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയായിരുന്നു ഷാ. എന്നാലിപ്പോള്‍ ഷായുടെ പാത പിന്തുടരാന്‍ യുവത്വങ്ങള്‍ അദ്ദേഹത്തിന് പിന്നാലെ ഊര്‍ജ്ജസ്വലരായി അണിനിരക്കുകയാണ് എന്നതാണ് ആദ്യത്തെ കൗതുകത്തിന് മേമ്പൊടിയായി ലഭിക്കുന്ന വാര്‍ത്ത.

ജമ്മു കശ്മീരില്‍ ജോലിയിരിലിക്കേ ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്തേക്ക് ചുവട് വയ്ക്കുന്ന ഷാ രൂപീകരിക്കുന്ന പാര്‍ട്ടിയിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ് ഷോറയും അംഗമാകുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതോടെ ഷായുടെ പുതിയ പാര്‍ട്ടിയായ 'ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിലേക്ക്' യുവത്വങ്ങളുടെ ഒഴുക്കാവും നടക്കുക.

ഈ മാസം 17ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ശ്രീനഗര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ഷെഹ്ല. അതിനാല്‍ തന്നെ ഷെഹ്ലയ്ക്ക് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിലെ മുഖ്യ ചുമതല തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. 2016 ഫെബ്രുവരിയില്‍ ജെഎന്‍യുവിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമാണു ഷെഹ്ലയും ദേശീയ ശ്രദ്ധ നേടുന്നത്.

ഐഎഎസ് വിട്ട് രാഷ്ട്രീയത്തലേക്കുള്ള ചുവടു വയ്പ്
മ്മു കശ്മീരില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടി തന്റെ സ്വപ്ന ജോലിയിലേക്ക് പ്രവേശിച്ച ഷാ ഫൈസല്‍ ഐഎഎസ് രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്ത ആളുകളില്‍ ആദ്യം ഞെട്ടലും പിന്നീട് കൗതുകവുമാണ് നിറച്ചത്. രാഷ്ട്രീയത്തില്‍ ഇറങ്ങി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് നീക്കമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.


കശ്മീരികളോട് ആത്മാര്‍ഥമായി ഇടപഴകാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നും അവരെ നിരന്തരം കൊലപ്പെടുത്തുന്നുവെന്നും ഷാ ഫൈസല്‍ ഫേസ്ബുക്കിലൂടെ ആരോപിക്കുകയുണ്ടായി. രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലിം സമുദായത്തെ ഹിന്ദുത്വ ശക്തികള്‍ രണ്ടാംകിട പൗരന്മാരായി കാണുന്നുവെന്നും 35 കാരനായ അദ്ദേഹം പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

കശ്മിരിന്റെ പ്രത്യേക പദവിയോടുള്ള ആക്രമണം, രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷം, തീവ്രദേശീയത എന്നിവയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായികൂടിയാണ് രാജിവെക്കുന്നതെന്നും ഷാ ഫൈസല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന പരാമര്‍ശങ്ങളാണ് ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുംണ്ടായിരുന്നത്.

ഷാ ഫൈസല്‍ കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഷാ ഫൈസല്‍ അടുത്തിടെ ട്വീറ്റ് ചെയ്ത പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയെ റേപിസ്താന്‍ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കേന്ദ്ര പഴ്സണല്‍ മന്ത്രാലയം അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. മാത്രമല്ല ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ എന്നത് കശ്മീരും ഇന്ത്യയും തമ്മിലുള്ള വിവാഹ കരാര്‍ ആണെന്നും കരാര്‍ അവസാനിപ്പിച്ചാല്‍ വിവാഹവും അസാധുവാകുമെന്നും ഷാ ഫൈസല്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

ഈ വിവാദമെല്ലാം നിലനില്‍ക്കെയാണ് രാജിവെക്കാന്‍ ഷാ ഫൈസല്‍ തീരുമാനിച്ചത്.  2010ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കാശ്മീരിയാണ് ഷാ. ജമ്മു കാശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നും ഈഴടുത്താണ് ഷാ ഫൈസല്‍ തിരിച്ചെത്തിയത്. ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നത്.

ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും:
''കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകള്‍ക്കെതിരെയും,

ഇരുന്നൂറു മില്യണ്‍ ഇന്ത്യന്‍ മുസ്ലിംകളെ ഹിന്ദുത്വ ശക്തികള്‍ നിരന്തരം അപരവല്‍ക്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാര്‍ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ,
ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ,
അതിദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചു,
ഞാന്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.''

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category