1 GBP = 89.80 INR                       

BREAKING NEWS

കൊച്ചുമകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേദിയില്‍വച്ച് എച്ച്.ഡി ദേവഗൗഡ വികാരാധീനനായപ്പോള്‍ കണ്ണീരടക്കാനാവാതെ മകന്‍ രേവണ്ണയും കൊച്ചുമകന്‍ പ്രജ്വലും; കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തെറ്റുകാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ദേവഗൗഡ; പൊഴിച്ചത് മുതലക്കണ്ണീരാണെന്നും നടക്കുന്നത് കരച്ചില്‍ നാടകമെന്നും പരിഹസിച്ച് ബിജെപി

Britishmalayali
kz´wteJI³

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് കര്‍ണാടകാ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കുന്ന വേളയിലാണ് ഹാസനില്‍ തന്റെ പേരക്കുട്ടിയെ ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ ഗൗഡ വികാരാധീനനായി കരഞ്ഞതും ഇപ്പോള്‍ കന്നഡ രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയാവുകയാണ്. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിനെതിരെ ഏതിര്‍പ്പ് ശക്തമാകുന്ന അവസരത്തിലാണ് ഗൗഡ പൊതു വേദിയില്‍ വികാരാധീനനായത്.

ഈ സമയം വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി രേവണ്ണയും ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയും കരഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേവഗൗഡ വിജയിച്ചു പോന്ന മണ്ഡലമാണ് ഹൈസന്‍. തന്റെ ചെറുമകനായ പ്രജ്വലിന് വേണ്ടി താന്‍ ഒഴിയുകയാണെന്ന് ഏതാനും നാള്‍ മുന്‍പാണ് ഗൗഡ പ്രഖ്യാപനം നടത്തിയത്. വികാരാധീനനായി ഗൗഡ വേദിയില്‍ വച്ച് പറഞ്ഞ വാക്കുകളിങ്ങനെ : 'ഞാന്‍ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല''.

എന്നാല്‍ ദേവഗൗഡയുടെ കരച്ചില്‍ നാടകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിലെ ആദ്യ നാടകമാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രതിസന്ധിവരുമ്പോള്‍ കരച്ചില്‍ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബിജെപി. കുറ്റപ്പെടുത്തി. 'ദേവഗൗഡയുടേത് മുതലക്കണ്ണീരാണ്. ജനങ്ങളുടെ സഹതാപം നേടാനാണ് ദേവഗൗഡ ശ്രമിക്കുന്നത്. എന്നാല്‍, ഇത് വിജയിക്കില്ലെ'ന്ന് ബിജെപി. നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ ദേവഗൗഡ എന്തുകൊണ്ട് കരഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തില്‍ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള മുറുമുറുപ്പും ജനതാദള്‍ -എസ് കുടുംബപ്പാര്‍ട്ടിയാണെന്ന ആരോപണവും ശക്തമായി. ഇതാണ് ദേവഗൗഡയുടെ കരച്ചിലിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്. അതേസമയം, മൈസൂരുവിലോ ബെംഗളൂരു നോര്‍ത്തിലോ മത്സരിക്കുമെന്ന് ദേവഗൗഡ അറിയിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാര്‍ത്ഥി. ദേവഗഗൗഡയുടെ മൂന്നാം തലമുറയും ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

'നിഖിലിനെ മാണ്ഡ്യയില്‍ മത്സരിപ്പിക്കുന്നത് ജെ.ഡി.എസ് നേതാക്കളുടെ തീരുമാന പ്രകാരമാണ്. എന്നാല്‍ നിഖിനിനെതിരെയുള്ള വിവാദം വേദനയുണ്ടാക്കുന്നതാണ്. മാണ്ഡ്യയില്‍ പോയപ്പോള്‍ അവര്‍ പറയുന്നു നിഖില്‍ തിരിച്ചു പോകണമെന്ന്. കഴിഞ്ഞ 60 വര്‍ഷമായി ആര്‍ക്കു വേണ്ടിയാണോ ഞാന്‍ പോരാടിയത് അവരാണ് ഈ പറയുന്നത്'- ദേവഗൗഡ പറഞ്ഞു. ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചക്കെതിരെ 'നിഖില്‍ പിന്മാറുക' എന്ന സോഷ്യല്‍ മീഡിയ കാംപയ്ന്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category