1 GBP = 89.80 INR                       

BREAKING NEWS

വാദ്രയെ കുറിച്ച് പറഞ്ഞോളൂ; പക്ഷേ മോദിയെ വിടരുത്; സര്‍ എന്ന് വേണ്ട രാഹുല്‍ എന്ന വിളി മതി; അച്ഛനെ കൊന്നവരോട് ഒരു വിരോധവുമില്ല; അന്ന് കെട്ടിപിടിച്ചത് സ്‌നേഹം കിട്ടാത്ത ഒരാള്‍ക്ക് അല്‍പ്പം സ്‌നേഹം കൊടുക്കാന്‍ വേണ്ടി; ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; ചെന്നൈ കാമ്പസില്‍ സാധാരണക്കാരനെ പോലെ തിളങ്ങിയ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ചത് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: രാജ്യത്തിന്റെ കാവല്‍ക്കാരനെന്നു സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 സമ്പന്ന സുഹൃത്തുക്കള്‍ക്കായി 3.5 ലക്ഷം കോടി രൂപയാണു നല്‍കിയത്. സത്യം ജയിക്കുമെന്ന തിരുവള്ളുവര്‍ കവിത സത്യമാകും; മോദി ജയിലിലാകും-തമിഴ്നാട്ടിലെ പ്രചരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തികയറി. ചെന്നൈയില്‍ സ്റ്റല്ല മാരിസ് കോളജിന്റെ കുട്ടികളെ കൈയിലെടുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വന്നു, സംവദിച്ചു, ഹൃദയം കീഴടക്കി. അപ്രിയ ചോദ്യങ്ങള്‍ക്കു സൗമ്യത വിടാതെ മറുപടി പറഞ്ഞും ഉന്നത വിദ്യാഭ്യാസം മുതല്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ നിലപാടു വ്യക്തമാക്കിയും രാഹുല്‍ കോളേജില്‍ താരമായി. വ്യക്തിപരമായി കുട്ടികള്‍ ചോദിച്ച ചോദ്യത്തിന് സരസമായ ഉത്തരങ്ങള്‍. കൈയടിയോടെ രാഹുലിന്റെ മറുപടികളെ കുട്ടികള്‍ ഏറ്റെടുത്തു. വിദ്യാര്‍ത്ഥികളുമായി ഒരു മണിക്കൂര്‍ നീണ്ട സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിക്കാനും മടിച്ചില്ല.

'സര്‍' എന്നുവിളിച്ച വിദ്യാര്‍ത്ഥിനിയോട് തന്നെ 'രാഹുല്‍ എന്നു വിളിച്ചാല്‍ മതി' എന്നു പറഞ്ഞായിരുന്നു തുടക്കം. പിന്നീട് എല്ലാവരും സ്വാതന്ത്ര്യത്തോടെ പേരു വിളിക്കുകയും ചെയ്തു. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മിടുക്കരാണെന്നതുള്‍പ്പെടെയുള്ള രാഹുലിന്റെ വാക്കുകള്‍ കുട്ടികളെ ആവേശത്തിലാക്കി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രം കോളജിന്റെ ഉപഹാരമായി അദ്ദേഹത്തിനു നല്‍കി. ഇന്ത്യ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുക താരതമ്യേന കുറവാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ജിഡിപിയുടെ 6 ശതമാനമാക്കി ഉയര്‍ത്തും. സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മാതൃകയാക്കുന്ന സ്ഥിതിയുണ്ടാകണം. സ്ത്രീ സുരക്ഷയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. ഇതില്‍ തന്നെ തമിഴ്നാട് ഏറെ മെച്ചം. ഇനിയും മെച്ചപ്പെടാനുണ്ട്.

നോട്ട് നിരോധനം നല്ലതാണെന്നു നിങ്ങള്‍ കരുതുന്നോയെന്നു രാഹുല്‍ സദസ്സിനോട്. ഇല്ലായെന്ന് ഉച്ചത്തിലുള്ള മറുപടി. ആ തീരുമാനമെടുക്കുന്നതിനു മുന്‍പു പ്രധാനമന്ത്രിക്കു നിങ്ങളോടെങ്കിലും ചോദിക്കാമായിരുന്നു. അത് ചെറുകിട വ്യവസായത്തെയും ഇടത്തരക്കാരെയും തകര്‍ത്തു. നിങ്ങള്‍ നല്‍കിയ പണം നീരവ് മോദി, അനില്‍ അംബാനി, വിജയ് മല്യ എന്നിവര്‍ക്കു നല്‍കി. അതിനു പകരം യുവ സംരംഭകര്‍ക്കു രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നെങ്കില്‍ അവര്‍ നീരവ് മോദിയെക്കാള്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമായിരുന്നു. (നീരവ് മോദിയെന്നതില്‍ നാവ് പിഴച്ച രാഹുല്‍, നരേന്ദ്ര മോദിയെന്നു പറയുകയും പെട്ടെന്നു നീരവ് എന്നു തിരുത്തിയപ്പോള്‍ സദസ്സില്‍ വന്‍ കരഘോഷം). തൊഴില്‍ ഉല്‍പാദനത്തിലുള്‍പ്പെടെ ചൈനയുമായാണു ഇന്ത്യയ്ക്കു മത്സരിക്കാനുള്ളത്. ആ മത്സരം നയിക്കുന്നതിനുള്ള സാഹചര്യം നമ്മുടെ യുവാക്കള്‍ക്ക് ഒരുക്കണം. രാജ്യത്തു വിവേചനത്തിന്റെ സാഹചര്യം നിലനില്‍ക്കെ സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ജിഎസ്ടി പുനഃക്രമീകരിച്ചു കൂടുതല്‍ ലളിതമാക്കും.-രാഹുല്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി


വാദ്രയെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും എല്ലാം അന്വേഷിക്കണം
അമ്മയില്‍ നിന്നു പഠിച്ച നല്ല ഗുണങ്ങള്‍ ഏതെന്ന ചോദ്യത്തിന് ഇത്തരത്തിലായിരുന്നു ഉത്തരം. വിനയം. ഇടപെടുന്ന ആളുകളോട്, അവര്‍ ഏതു പശ്ചാത്തലത്തില്‍ നിന്നു വരുന്നവരായാലും, ശക്തനോ ദുര്‍ബലനോ ആണെങ്കിലും ബഹുമാനത്തോടെ പെരുമാറാന്‍ പഠിച്ചു. അമ്മയെന്ന നിലയില്‍ തീര്‍ച്ചയായും സ്നേഹത്തെക്കുറിച്ചു പഠിച്ചു. റോബര്‍ട്ട് വാദ്രയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നു പറയുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കും. പക്ഷേ, അന്വേഷണം വിവേചനപരമാകരുത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നു. വാദ്രയെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും എല്ലാം അന്വേഷിക്കണമെന്നാണു ഞാന്‍ പറയുന്നത്.

ഇപ്പോഴത്തേ സര്‍ക്കാര്‍ ഉത്തരേന്ത്യന്‍ കേന്ദ്രീകൃതമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സമമാണ്. എല്ലാ മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായത്തിനും ഒരേ പ്രധാന്യം ലഭിക്കണം. സമ്പത്തിന്റെ സിംഹഭാഗവും കുറച്ച് അതിസമ്പന്നരുടെ കയ്യില്‍ ഇരിക്കുന്ന മുതലാളിത്ത മൈത്രി. പുതിയ ലോക ക്രമത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ ആത്മവിശ്വാസം ആര്‍ജിക്കണം. നാം ഇടതോ വലതോ ചലിക്കേണ്ടതില്ല, നേരെയാണു മുന്നേറേണ്ടത്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. രാജ്യത്തെ ഓരോ പൗരനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യാനുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം.

പല തലത്തിലാണു യുപിഎ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തിയത്. പാക്കിസ്ഥാനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തുകയായിരുന്നു അതിലൊന്ന്. അതു വന്‍ വിജയമായിരുന്നു. കശ്മീരികളുമായി നിരന്തരം സംവദിക്കുകയായിരുന്നു മറ്റൊരു മാര്‍ഗം. കശ്മീരി യുവാക്കള്‍ക്കു ജോലി നല്‍കി, സ്ത്രീകളെ ബാങ്കുകളുമായി ബന്ധിപ്പിച്ചു, പഞ്ചായത്തീ രാജ് സംവിധാനം ഫലപ്രദമാക്കി. അതുവഴി തീവ്രവാദം കുറച്ചുകൊണ്ടു വന്നു.

മോദി അധികാരത്തിലെത്തിയതിനു പിന്നാലെ, ബിജെപി, പിഡിപിയുമായി അധികാരം മാത്രം ലക്ഷ്യമിട്ടു നടത്തിയ കൂട്ടുകെട്ട് വലിയ പിഴവായി. മോദിയുടെ കശ്മീര്‍ നയം പാക്കിസ്ഥാന് അവിടെ തീവ്രവാദ പ്രവര്‍ത്തനം എളുപ്പമാക്കി. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു ശേഷം എന്തെങ്കിലുമെന്നു ചെയ്യുമെന്നു പറയുന്നതല്ല ശരി. എന്തുകൊണ്ടു നമ്മുടെ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാനായില്ല? കയ്യടി ലഭിക്കാന്‍ വേണ്ടി ചെയ്യുന്നതും തന്ത്രപര നടപടികളും തമ്മില്‍ വ്യത്യാസമുണ്ട്.

എന്തിന് മോദിയെ കെട്ടിപ്പിടിച്ചു?
'ശരിക്കും എനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണ്' നിറഞ്ഞ ചിരിയോടെ രാഹുല്‍ ഗാന്ധി വഖ്യൂറ്യൂഴ. കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ആ സ്നേഹം പ്രകടിപ്പിക്കാനാണെന്നും സ്റ്റെല്ലാ മാരിസ് കോളജില്‍ 3000 വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.

'സ്നേഹമാണ് എല്ലാ മതങ്ങളുടെയും അന്തഃസത്ത. പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി കോപാകുലനായിരുന്നു. എന്നെയും എന്റെ പാര്‍ട്ടിയെയും എന്റെ അച്ഛനമ്മമാരെയും മുത്തശ്ശിയെയുമെല്ലാം രൂക്ഷമായ വാക്കുകളില്‍ വിമര്‍ശിച്ചു. പക്ഷേ, എനിക്ക് അപ്പോള്‍ ഉള്ളില്‍ അദ്ദേഹത്തോടു സ്നേഹമാണു തോന്നിയത്. എല്ലാവരോടും രോഷം പ്രകടിപ്പിക്കുന്ന ഒരാള്‍ വേണ്ടത്ര സ്നേഹം കിട്ടാതെ അസ്വസ്ഥനായിരിക്കും. ഈ ലോകത്തിന്റെ സൗന്ദര്യം അദ്ദേഹം കാണാതെ പോകും. എന്തെല്ലാമോ കാരണങ്ങളാല്‍ മോദിജിക്കു സ്നേഹം കിട്ടാത്തതു കൊണ്ടാണ് അദ്ദേഹം ഇത്ര രോഷാകുലനാകുന്നത് എന്ന് എനിക്കു തോന്നി. അതു കൊണ്ടാണ് ആലിംഗനം ചെയ്തത്,'' നിറഞ്ഞ കയ്യടികള്‍ക്കിടെ രാഹുല്‍ പറഞ്ഞു.

2014ല്‍ തിരഞ്ഞെടുപ്പു തോറ്റതാണ് എന്റെ ജീവിതത്തിലുണ്ടായ എന്റെ ഏറ്റവും വലിയ പാഠം. എങ്ങനെ വിനയത്തോടെയും സൗമ്യമായും കാര്യങ്ങളെ സമീപിക്കണമെന്നു ഞാന്‍ പഠിച്ചു. എന്നെ അതു പഠിപ്പിച്ചതു മോദിജിയാണ്. അദ്ദേഹം എനിക്കെതിരെ നടത്തിയ എല്ലാ ആക്രമണങ്ങളും എന്നെ കൂടുതല്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ പഠിപ്പിച്ചു. നിങ്ങളെ പഠിപ്പിക്കുന്ന ഒരാളോടു നിങ്ങള്‍ക്കു വെറുപ്പുണ്ടാകുമോ? വെറുപ്പോടെ പെരുമാറുന്ന ഒരാളോട് അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും പഠിക്കാനാവില്ല. നിങ്ങളും അയാളും തമ്മില്‍ വ്യത്യാസമുണ്ടാകില്ല. അതു കൊണ്ട് പക്വതയോടെയും സ്നേഹത്തോടെയും പെരുമാറാന്‍ മോദിജിയുടെ പെരുമാറ്റം എന്നെ സഹായിച്ചു.

സ്ത്രീ സംവരണം ഉറപ്പ്
അധികാരത്തിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 33 % സ്ത്രീസംവരണം നടപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും; ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്കു 33 % സംവരണം കൊണ്ടുവരുംരാഹുല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ച ചെയ്ത സാര്‍വത്രിക വരുമാനപദ്ധതിയെക്കുറിച്ചും നാഗര്‍കോവിലില്‍ പരാമര്‍ശിച്ചു. കുടുംബങ്ങള്‍ക്കായി മിനിമം വരുമാന രേഖയുണ്ടാക്കും. ഇതിനു താഴെയുള്ളവര്‍ക്കെല്ലാം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പു വരുത്തും. കടലോര ജനതയുടെ ദീര്‍ഘകാല ആവശ്യമായ പ്രത്യേക ഫിഷറീസ് മന്ത്രാലയ രൂപീകരണവും ഉറപ്പു നല്‍കി. യുപിഎ സര്‍ക്കാര്‍ വന്നാല്‍ പണക്കാര്‍ക്കല്ല, മറിച്ച് അര്‍ഹതയുള്ള എല്ലാ സംരംഭകര്‍ക്കും ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 3000 സ്ത്രീകള്‍ക്കിടയില്‍നിന്ന് ഇങ്ങനെ ചോദ്യത്തെ നേരിടുന്നത് നിങ്ങള്‍ എത്ര തവണ കണ്ടിട്ടുണ്ട്? (കരഘോഷം). ആരില്‍നിന്നും എന്തു ചോദ്യവും നേരിടാന്‍ തയാറായി പ്രധാനമന്ത്രി ഇങ്ങനെ നില്‍ക്കുന്നതു എത്ര തവണ കണ്ടു? (വീണ്ടും കയ്യടി). വിദ്യാഭ്യാസത്തെക്കുറിച്ച് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്നു ചോദിക്കാനുള്ള അവസരം എത്ര പേര്‍ക്കു ലഭിച്ചിട്ടുണ്ട്?-രാഹുല്‍ ചോദിച്ചു

അച്ഛനെ കൊന്നവരോട് വിദ്വേഷമില്ല
രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരോട് വിദ്വേഷമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അവരുടെ തടവുശിക്ഷ ഇളവുചെയ്യുന്നകാര്യം തീരുമാനിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു. 1991-ല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാഹുലിന്റെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ''ഒന്ന് വ്യക്തിപരമാണ്. അത് ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതാണ്. മറ്റേത് നിയമപരമായ കാര്യമാണ്. അത് അതിന്റെ വഴിക്ക് നടക്കും. അതില്‍ എന്തുതീരുമാനമുണ്ടായാലും ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങള്‍ അവരോട് ക്ഷമിച്ചുകഴിഞ്ഞു. ഞങ്ങള്‍ക്ക് ആരോടും ശത്രുതയോ വിദ്വേഷമോ ഇല്ല. കോടതിയാണ് തീരുമാനിക്കേണ്ടത്'' -അദ്ദേഹം പറഞ്ഞു.

അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി തന്നെയെന്ന് ആവര്‍ത്തിച്ചു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും രാഹുലിന്റെ പൊതുയോഗത്തില്‍ കൈയടി നേടി. 'അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ സുരക്ഷിതമായിരിക്കും. എം. കരുണാനിധിയുടെ മകനാണ് ഇതു പറയുന്നത്' നാഗര്‍കോവില്‍ സ്‌കോട് ക്രിസ്ത്യന്‍ കോളജ് മൈതാനത്തു തടിച്ചുകൂടിയ പതിനായിരങ്ങള്‍ ആരവങ്ങളോടെ സ്റ്റാലിന്റെ വാക്കുകളെ എതിരേറ്റു. മറുപടി പ്രസംഗത്തില്‍ 'തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി'യെന്നാണു സ്റ്റാലിനെ രാഹുല്‍ വിശേഷിപ്പിച്ചത്.സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category