1 GBP = 89.80 INR                       

BREAKING NEWS

മോദിക്ക് ഷീ ജിന്‍ പിങ്ങിനെ പേടിയാണ്; ഊഞ്ഞാലാട്ടവും ആലിംഗനവുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈനീസ് നയതന്ത്രം; മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; ചൈനക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രജ്ഞതയുടെ തുടര്‍പരാജയമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

Britishmalayali
kz´wteJI³

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ പേടിയാണെന്ന് രാഹുല്‍ ആരോപിച്ചു. ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിര്‍ത്ത വാര്‍ത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രത്തിന്റെ തുടര്‍ച്ചയായ പരാജയമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡല്‍ഹിയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചു.

അതേസമയം അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ വീറ്റോ ചെയത നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. മസൂദ് അസഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം നാലുതവണയാണ് ചൈന തടഞ്ഞത്. പ്രമേയം അംഗീകരിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ചൈന വീറ്റോ ചെയതത്. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതിരെ പേരാടാനും മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണ് ചൈനയുടെ നടപടി എന്ന് രക്ഷാ സമിതി അംഗങ്ങളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

സ്വന്തം രാജ്യത്ത പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാക്കിസ്ഥാനെയും രക്ഷാ സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു. യു.എസ്, ഫ്രാന്‍സ്, യു.കെ എന്നീ സഥിരാംഗങ്ങളാണ് മസൂദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു നടപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category