1 GBP = 89.80 INR                       

BREAKING NEWS

ബിഹാറില്‍ 11 സീറ്റ് ഉറപ്പിച്ചു 20 സീറ്റ് ലാലുവിന് കൊടുത്തപ്പോള്‍ കര്‍ണാടകയില്‍ എട്ട് മാത്രം ദളിന് കൊടുത്തു 20 പിടിച്ചുവാങ്ങി കോണ്‍ഗ്രസ്; ഹരിയാനയില്‍ ആപ്പുമായി സഖ്യസാധ്യത തെളിഞ്ഞു; ഡല്‍ഹിയിലും യുപിയിലും ഉണ്ടായ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് പ്രധാന സംസ്ഥാനങ്ങള്‍ ഉറപ്പിച്ചത് രാഹുലിന്റെ തന്ത്രപരമായ ഇടപെടല്‍ തന്നെ; കര്‍ണാടകയിലും ബീഹാറിലും സഖ്യം ഉറപ്പിച്ചതോടെ ബിജെപി നേരിടുന്നത് കടുത്ത വെല്ലുവിളി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കുതിപ്പിന് തടയിടണമെങ്കില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമായ കാര്യമാണ്. ഇക്കാര്യം മറ്റാരേക്കാള്‍ ബോധ്യമുള്ളത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ്. അതുകൊണ്ടാണ് അദ്ദേഹം സഖ്യങ്ങള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുന്നതും. ബിഹാറിലും കര്‍ണാടകത്തിലും സഖ്യകക്ഷികളുമായി കൈകോര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഹരിയാനയിലും അതിനുള്ള വഴിയിലാണ്. ഇവിടെ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തേടുന്നത്.

ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച രാഹുല്‍ മുന്‍കൈയെടുത്തത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റുകളുടെ എണ്ണം കുറച്ചു കൊണ്ടാണ്. ഇവിടെ ലോക്സഭാ സീറ്റ് വിഭജന ധാരണയായത് 40 സീറ്റില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയാണ്. ഇടതു പാര്‍ട്ടികള്‍ക്കു 2 സീറ്റ് നല്‍കും. സിപിഐ യുവനേതാവ് കനയ്യകുമാറിനു ബേഗുസരായി സീറ്റ് ലഭിക്കുമെന്നാണു സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവ് ഉപേന്ദ്ര ഖുഷ്വാഹ, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവ് ജിതന്‍ റാം മാഞ്ചി തുടങ്ങിയവര്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍എല്‍എസ്പിക്ക് 3, എച്ച്എഎമ്മിനു 2, ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളിനും (എല്‍ജെഡി) മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും (വിഐപി) ഓരോ സീറ്റ് എന്നിങ്ങനെയാണു സീറ്റ് വിഭജനം.

കോണ്‍ഗ്രസ് ഇവിടെ പ്രതീക്ഷിച്ചതു 16 സീറ്റാണ്. അത് ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പിന് കടുത്ത നിരാശയുണ്ട് താനും. എന്നാല്‍, ബിഹാറിലെ സീറ്റു വിഭജനത്തിലെ ക്ഷീണം കര്‍ണാടതത്തില്‍ കോണ്‍ഗ്രസ് തീര്‍ത്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാദള്‍ (എസ്) 8 സീറ്റിലും മല്‍സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദള്‍ സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു ധാരണ. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

സുമലത മല്‍സരിക്കാനൊരുങ്ങുന്ന മണ്ഡ്യ ദളിനു തന്നെ നല്‍കും. അതേസമയം മൈസൂരു കുടക് സീറ്റ് കോണ്‍ഗ്രസ് വീട്ടുകൊടുക്കില്ല. ഈ സീറ്റ് ദളിനു വിട്ടുകിട്ടിയില്ലെങ്കില്‍ താന്‍ മല്‍സരരംഗത്തു തന്നെയുണ്ടാകില്ലെന്ന ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുടെ നിലപാട് ചര്‍ച്ചയില്‍ രാഹുലിനെ അറിയിച്ചതായാണു സൂചന. അതിനിടെ, ഏതു സീറ്റ് കിട്ടിയാലും മല്‍സരിക്കാനില്ലെന്ന സൂചനയോടെ ഹാസനില്‍ ഗൗഡ പ്രസംഗിച്ചത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.

ചെറുമക്കളായ നിഖില്‍ ഗൗഡ, പ്രജ്വല്‍ രേവണ്ണ എന്നിവരെ മണ്ഡ്യയിലും ഹാസനിലും മല്‍സരിപ്പിക്കുന്നത് കുടുംബവാഴ്ചയാണെന്ന ബിജെപി വിമര്‍ശനത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ദേവെഗൗഡ കണ്ണീരണിഞ്ഞു. കരയാന്‍ പിച്ച്ഡി എടുത്തവരാണ് അച്ഛനും മകനും (കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി) എന്നായിരുന്നു ബിജെപി തിരിച്ചടി.

ഡല്‍ഹിയില്‍ ആം ആദ്മിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യനീക്കം പൊളിഞ്ഞതിന് പിന്നാലെ ഹരിയാനയില്‍ ഇരുപാര്‍ട്ടികളും കൈകോര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇവിടെ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ആപ്പും ഒരുമിച്ചു നിന്നാല്‍ പത്ത് സീറ്റില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന വിലയിരുത്തലാണ് ഉള്ളത്. കഴിഞ്ഞ തവണ പത്തില്‍ ഏഴിടത്തു വിജയിച്ചത് ബിജെപിയായിരുന്നു. ഇപ്പോള്‍ ഭരണ കക്ഷിയായ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം ഹരിയാനയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം കൂടി മുതലെടുത്താല്‍ ബിജെപിക്ക് സീറ്റുകള്‍ കൂടുതലായി കുറയ്ക്കാന്‍ സാധിക്കും.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി രുചിക്കുമെന്ന് ആം ആദ്മി നടത്തിയ സര്‍വേയിലും പുറത്തുവന്ന വിവരം. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ചത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായെന്നുമാണ് സര്‍വേയില്‍ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നം ബിജെപി കൈകാര്യം ചെയ്ത രീതി അവര്‍ക്ക് തിരിച്ചടിയായി. ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇത് കാരണമായെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തെ ജവാന്മാര്‍ നടത്തിയ ധീരമായ പോരാട്ടത്തെ കെജ്രിവാള്‍ അളന്ന് നോക്കി ലാഭവും നഷ്ടവും പറയുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലുള്ള 7 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തന്നെ നേടുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായി ഏറെ നാളുകളായി എ.എ.പി. ശ്രമിക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇതിനെ പിന്തുണച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category