1 GBP = 89.80 INR                       

BREAKING NEWS

പച്ചയ്ക്ക് തെരുവിലിട്ട് കത്തിക്കാ ന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ വിലാപത്തോട് മുഖം തിരിക്കാതെ മറുനാടന്‍ വായനക്കാര്‍; ഒരു ദിവസം കൊണ്ട് ആവാസ് അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് 1,81,000 രൂപ; അമേരിക്കയില്‍ നിന്ന് ഒരു വായനക്കാരി അയച്ച 50,000 രൂപയടക്കം പ്രവാസി മലയാളികള്‍ അയച്ച പണം എത്തുന്നതിന് മുന്‍പ് ചികിത്സയ്ക്കുള്ള പണം എത്തിയതിന്റെ ആശ്വാസത്തില്‍ പിതാവ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവല്ലയില്‍ നടുറോഡിലൂടെ നടന്ന് പോകുമ്പോള്‍ പ്രേമഭ്രാന്ത് മൂത്ത് മുഴു ഭ്രാന്തനായി മാറിയ ഒരു ചെറുപ്പക്കാരന്‍ പച്ചയ്ക്ക് കത്തിക്കാന്‍ ശ്രിച്ച പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തിലാണ്. പെണ്‍കുട്ടിയുടെ ചികിത്സയ്ക്കുള്ള കാശ് പോലും ഇല്ലാതെ കണ്ണീരോടെ കൂലിപ്പണിക്കാരനായ പിതാവ് കഴിഞ്ഞ ദിവസം മറുനാടനോട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ആ കുടുംബത്തെ സഹായിക്കാന്‍ മറുനാടന്‍ വായനക്കാരോട് ഞങ്ങള്‍ നടത്തിയ അഭ്യര്‍ത്ഥന കാട്ടുതീ പോലെയാണ് പടര്‍ന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോള്‍ ഈ കുടുംബത്തെ സഹായിക്കാന്‍ ആയി മറുനാടന്‍ വായനക്കാര്‍ നല്‍കിയത് 1,81,900.31 രൂപയാണ്. വിദേശത്ത് നിന്നും പ്രവാസി മലയാളികള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതടക്കം വേറെയും പണം ഈ ദിവസങ്ങളില്‍ എത്തുമെന്ന് കണക്കാക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ഒരു വായനക്കാരി 50,000 രൂപ അയച്ചതായി ഞങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 15000 രൂപ വരെ സഹയാധനമായി തന്നവരുണ്ട്. ഇതടക്കമുള്ള പണം ഇന്നും നാളെയുമായി അക്കൗണ്ടില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. 117 വായനക്കാരാണ് ഇതുവരെ കാശ് നല്‍കിയത്.

കൂലിപ്പണിക്കാരനായ ഈ പെണ്‍കുട്ടിയുടെ പിതാവിന്റെ കണ്ണുനീരിന്റെ കഥ ഞങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ വേദനയുടെ ആഴം നിങ്ങള്‍ക്ക് മനസിലാക്കാം.
ഈ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കാവുന്നതാണ്. ഒരു നയാ പൈസ പോലും മാറ്റാതെ മുഴുവന്‍ പണവും ഈ കുടംബത്തിന് തന്നെ നല്‍കുന്നതാണ്.

Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD 
Branch: THIRUVANANTHAPURAM-PATTOM

ഇതുവരെ ലഭിച്ച തുക പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേയ്ക്ക് ഇന്നു തന്നെ ട്രാന്‍സ്ഫര്‍ ചെയ്യാം. പിതാവിന്റെ അക്കൗണ്ട് ഡീറ്റേയ്ല്‍സ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് വൈകുന്നത്. സഹോദരീ ഭര്‍ത്താവ് അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റേയ്ല്‍സ് ലഭ്യമാണെങ്കിലും പിതാവിന്റെ അക്കൗണ്ടിലേയ്ക്ക് തന്നെ പണം മാറ്റിയാല്‍ മതിയെന്ന് ട്രസ്റ്റികള്‍ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരത്തോടെ അക്കൗണ്ട് വിവരങ്ങള്‍ പിതാവ് തന്നു കഴിഞ്ഞാല്‍ ഇന്നോ നാളെയോ ലഭ്യമായത്രയും പണം കൈമാറും. ബാക്കി പണം അപ്പീല്‍ അവസാനിപ്പിച്ച ശേഷം ഒരുമിച്ച് കൈമാറാന്‍ ആണ് തീരുമാനം.
ഇതുവരെ ലഭിച്ച പണത്തിന്റെ കണക്കുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആണ് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. പണം നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതായുള്ളതിനാല്‍ പേര് വിവരം മറച്ചാണ് നല്‍കുന്നത്. അതേ സമയം പണം നല്‍കിയ ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ നല്‍കുന്നതാണ്. ആര്‍ക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങളോ, സുതാര്യതയെ സംബന്ധിച്ച ആശങ്കയോ ഉണ്ടെങ്കില്‍ [email protected]  എന്ന വിലാസത്തിലേയ്ക്ക് ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ [email protected] എന്ന വിലാസത്തിലും അയയ്ക്കാം.
മറുനാടന്റെ മുന്‍കൈയില്‍ പൊതു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടനയാണ് ഈ കുടുംബത്തെ സഹായിക്കാനുള്ള പണം ശേഖരിക്കാന്‍ മുന്‍പോട്ടിറങ്ങിയത്. ശേഖരിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ലഭിക്കുന്ന മുഴുവന്‍ തുകയുടെയും കണക്കുകള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം പ്രസിദ്ധീകരിക്കും. ട്രസ്റ്റിന്റെ പ്രവര്‍ത്തന ചെലവിനായി വായനക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നും ഒരു നയാ പൈസ പോലും ഉപയോഗിക്കുകയുമില്ല. ഞങ്ങളുടെ സഹോദസ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇതുവരെ ആറ് കോടിയില്‍ ഏറെ രൂപ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയതും പൂര്‍ണമായും സുതാര്യത നിലനിര്‍ത്തിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category