1 GBP = 89.80 INR                       

BREAKING NEWS

പൗഡര്‍ ഉപയോഗിച്ചതിന് പിന്നാലെ കാന്‍സര്‍ ബാധിച്ചുവെന്ന പരാതി: 201 കോടി രൂപ യുവതിക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കാലിഫോര്‍ണിയ കോടതി; കമ്പനിയുടെ പൗഡര്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ നിലവിലുള്ളത് 13,000 കേസുകള്‍; വിധി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പൗഡറില്‍ ആസ്ബറ്റോസ് അംശം ഇല്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് കമ്പനി വക്താക്കള്‍

Britishmalayali
kz´wteJI³

കാലിഫോര്‍ണിയ: ആഗോള വ്യാപാര ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ആയിരക്കണക്കിന് കേസുകള്‍ നേരിടുന്ന വേളയിലാണ് കമ്പനിയെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധിയും നേരിടേണ്ടി വരുന്നത്. നാളുകളോളം പൗഡര്‍ ഉപയോഗിച്ചതിന് പിന്നാലെ ക്യാന്‍സര്‍ ബാധിതയായെന്ന് ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ച യുവതിക്ക് 201 കോടി രൂപ (29 മില്യണ്‍ യുഎസ് ഡോളര്‍) നല്‍കണമെന്നാണ് ഇപ്പോള്‍ കാലിഫോര്‍ണിയ ജൂറി വിധിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് കാലിഫോര്‍ണിയയിലെ സുപ്പീരിയര്‍ കോടതി വിധി പ്രസ്താവിച്ചത്.

അമേരിക്കയില്‍ മാത്രമായി ഇപ്പോള്‍ 13,000ല്‍ അധികം കേസുകളാണ് കമ്പനി നേരിടുന്നത്. എന്നാല്‍ വിധി വന്നിരിക്കുന്നത് കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ഇതില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടിരിക്കുകയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. പൗഡറില്‍ ആസ്ബറ്റോസിന്റെ അംശമുണ്ടെന്നാണ് പരാതിക്കാരിയായ വനിതയും പറഞ്ഞത്. എന്നാല്‍ ഇത് കൃത്യമായി കോടതിയില്‍ തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. എന്നാല്‍ ഇതിനു പിന്നാലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും കമ്പനി അധികൃതര്‍ തയാറായിട്ടില്ല.

ലോകത്തെ മുന്‍നിര ഗവേഷകരുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് കമ്പനി പൗഡര്‍ വിപണിയില്‍ ഇറക്കുന്നതെന്നും ഇതില്‍ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും പൂര്‍ണമായും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ടെറി ല്യൂവിറ്റ് എന്ന വനിതയാണ് കമ്പനിയ്ക്കെതിരെ പരാതി നല്‍കിയത്. 1960കള്‍ മുതല്‍ 70കള്‍ വരെ താന്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചിരുന്നുവെന്നും 2017ല്‍ തനിക്ക് മെസോതെലിയോമ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും ഇവര്‍ പറയുന്നു.

ആസ്ബറ്റോസിന്റെ അംശം ശ്വസനത്തിലൂടെ ശരീരത്തിനുള്ളില്‍ എത്തുകയും ശ്വാസകോശം, ആമാശയം എന്നീ ഭാഗങ്ങളിലുള്‍പ്പടെ ക്യാന്‍സര്‍ വരുന്ന അവസ്ഥയ്ക്കാണ് മെസോതെലിയോമ എന്ന് പറയുന്നത്. കമ്പനി 2019ല്‍ നേരിടേണ്ട ആയിരക്കണത്തിന് കേസുകളില്‍ ഒന്നുമാത്രമാണ് ഇത്. ജനുവരി ഏഴിന് ആരംഭിച്ച് വിചാരണ ഒന്‍പത് ആഴ്ച്ച നീണ്ടു നിന്നിരുന്നു. ഇരു കക്ഷികളുടെ ഭാഗത്ത് നിന്നും വിദ്ഗധരായ ഒട്ടേറെ പേര്‍ പരിശോധന നടത്തിയെന്നും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നുമാണ് വിവരം. എന്നാല്‍ ടെറി ഉപയോഗിച്ചിരുന്ന പൗഡറില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നും ഇത് ഉപയോഗിക്കരുതെന്ന് ആളുകളെ ബോധവത്കരിക്കുന്നതിനോ ഇതിന് ഉത്തമമായ പ്രതിവിധി കണ്ടെത്തുന്നതിനോ കമ്പനി പരാജയപ്പെട്ടു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

മാത്രമല്ല പൗഡറില്‍ ആസ്ബെറ്റോസില്ലെന്ന കമ്പനിയുടെ വാദത്തെ കോടതി അംഗീകരിച്ചില്ലെന്നും ടെറിയുടെ അഭിഭാഷകന്‍ മോശെ മെയ്മോന്‍ വ്യക്തമാക്കിയിരുന്നു. 1970കള്‍ മുതല്‍ 2000 വരെയുള്ള കാലയളവില്‍ കമ്പനി വിറ്റഴിച്ച് പൗഡറുകളില്‍ ആസ്ബറ്റോസിന്റെ അംശം ചെറിയ തോതില്‍ കണ്ടെത്തിയിരുന്നുവെന്ന് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category