1 GBP = 89.80 INR                       

BREAKING NEWS

യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊഞ്ചിറവിള അനന്തുവിനെ അരുംകൊല ചെയ്ത സംഭവത്തില്‍ വന്‍ പൊലീസ് വീഴ്ച്ചയെന്ന് കുടുംബത്തിന്റെ ആരോപണം; ക്രിമിനല്‍ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകള്‍ പൊലീസ് പാഴാക്കിക്കളഞ്ഞു; പരാതി ലഭിച്ച ശേഷവും പൊലീസ് അനങ്ങിയില്ല; തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായവും ലഭിച്ചു; കുടുംബത്തിന്റെ ആരോപണം ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും; സംഭവത്തില്‍ ഒരു മാസത്തിനുള്ളില്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കിയ കൊഞ്ചിറവിള അനന്തുവിന്റെ കൊലപാതകത്തില്‍ പൊലീസിന് വന്‍ വീഴ്ച സംഭവിച്ചതായി ആരോപിച്ചു കുടുംബം രംഗത്ത്. ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍പ്പെട്ടു മകന്‍ പിടഞ്ഞു മരിക്കുന്ന സമയത്ത് പരാതി നല്‍കിയെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. അനന്തുവിന്റെ മരണത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ട്. യൂത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായിരുന്നതിനാല്‍ പൊലീസ് ഇതില്‍ രാഷ്ട്രീയം കളിച്ചോ എന്ന സംശയവുമുണ്ട്. സിപിഎം ബന്ധമുള്ളവര്‍ എതിര്‍ ചേരിയില്‍ ഉള്ളതിനാലാണ് പൊലീസ് അനങ്ങാതിരുന്നതെന്നും കുടുംബം ആക്ഷേപിക്കുന്നു.

അനന്തുവിന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസ് ഇടപെടല്‍ വൈകിയതിനെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ ലാഘവ ബുദ്ധിയോടെയുള്ള ഈ സമീപനത്തെ തന്നെയാണ് കുടുംബവും കുറ്റപ്പെടുത്തുന്നത്.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കരമന തളിയലില്‍ നിന്ന് അനന്തുവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞപ്പോള്‍ വൈകിട്ട് അഞ്ചു മണിയോടെ കരമന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ അനന്തുവിന്റെ ജീവന്‍ രക്ഷിക്കേണ്ട നിര്‍ണായക മണിക്കൂറുകള്‍ പൊലീസ് കളഞ്ഞു കുളിച്ചു. കൗമാരക്കാരനായ അനന്തു ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍പ്പെട്ടു എന്നറിഞ്ഞിട്ടും പൊലീസ് ലാഘവത്തോടെ പെരുമാറി. വൈകിട്ട് അനന്തുവിനെ തട്ടിക്കൊണ്ടു പോയിട്ടും പിറ്റേന്ന് രാവിലെ 10 മണിയോടെ അനന്തുവിന്റെ മൃതദേഹം കണ്ടു കിട്ടുന്ന സമയം വരെ പൊലീസ് എന്ത് ചെയ്തു- അനന്തുവിന്റെ അച്ഛന്‍ ഗിരീശന്‍ മറുനാടന്‍ മലയാളിയോട് ചോദിച്ചു.

അനന്തുവിനെ തട്ടിക്കൊണ്ടു പോയത് കരമന പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള തമ്പുരാന്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ്. അനന്തുവിനെ മൃതദേഹം കണ്ടുകിട്ടുന്നത് കരമന പൊലീസ് സ്റ്റേഷന് തൊട്ടു തന്നെയുള്ള കൈമനം ജംഗ്ഷന് സമീപത്തും. വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. വിലപ്പെട്ട പതിനഞ്ച് മണിക്കൂറുകള്‍ ആണ് പൊലീസ് പാഴാക്കിക്കളഞ്ഞത്. അതുകൊണ്ട് തന്നെ ഈ ഉത്തരവാദിത്തത്തില്‍ നിന്നും പൊലീസിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല-ഗിരീശന്‍ പറഞ്ഞു.

കരമന തളിയല്‍ അരശുംമൂട്ടില്‍ നിന്ന് അനന്തുവിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ പ്രാദേശിക സഹായം അനന്തുവിനെ തട്ടിക്കൊണ്ടു പോയ ക്രിമിനല്‍ സംഘത്തിന് ലഭിച്ചിരിക്കാമെന്നും കുടുംബം സംശയിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം പ്രാദേശിക സഹായം ക്രിമിനല്‍ സംഘത്തിന് ലഭിച്ചു എന്ന് തന്നെയാണ് ഇവര്‍ക്ക് ലഭിക്കുന്ന വിവരങ്ങളും. അനന്തു ബൈക്കില്‍ കയറാന്‍ മടിച്ചപ്പോള്‍ പ്രശ്നം മനസിലാക്കിയ ചിലര്‍ അനന്തുവിനു വേണ്ടി ഇടപെടാന്‍ ശ്രമിച്ചു. അപ്പോള്‍ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അത് തടഞ്ഞു. അവര്‍ക്കൊപ്പം പോയില്ലെങ്കില്‍ പ്രശ്നമാകും എന്ന് മനസിലാക്കിയാണ് അനന്തു അവരുടെ കൂടെ ബൈക്കില്‍ കയറിയത്-കുടുംബം ആരോപിക്കുന്നു.

അതേസമയം പിടികൂടാനുള്ളവര്‍ ചിലര്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് കൂട്ടുപ്രതികളെ പിടിക്കാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കിയിട്ടുള്ളത്. അനന്തുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് പൊലീസ് അനുമാനം. തട്ടിക്കൊണ്ടുപോയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം അനന്തുവിന്റെ (21) മൃതദേഹം ഇന്നലെ കൈകാലുകള്‍ വെട്ടിയ നിലയിലാണ് നീറമണ്‍കര ബിഎസ്എന്‍എല്‍ ഓഫിസിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലെ പൊളിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശികളായ റോഷന്‍(23), ബാലു(23) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈയും കാലും വെട്ടിയ നിലയിലായിരുന്നു അനന്തുവിന്റെ ശരീരം കിടന്നിരുന്നത്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെയും ശരീരത്തില്‍ അടിയേറ്റതിന്റെയും പാടുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category