1 GBP = 89.80 INR                       

BREAKING NEWS

രാമനിലയത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ സീറ്റ് മോഹികളുടെ നിര; എന്നാല്‍ ആര്‍ക്കും മുഖം കൊടുക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍; മുതിര്‍ന്ന നേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി; മാണി-ജോസഫ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ അതൃപ്തി അറിയിച്ചു; സഭയെ അവഗണിക്കുന്നുവെന്ന പരാതി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചതായി സൂചന; കോണ്‍ഗ്രസിന്റെ കരിസ്മാറ്റിക്ക് നേതാവിനെ ഒരു നോക്കു കാണാനായി ആര്‍ത്തിരമ്പി ജനം

Britishmalayali
കെ.എം. അക്ബര്‍

തൃശൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിടാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ കാണാനെത്തിയ സീറ്റ് മോഹികള്‍ക്ക് മുഖം കൊടുത്തില്ല. ഇന്നലെ രാത്രി തൃശൂര്‍ രാമനിലയത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ സീറ്റ് മോഹികളടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് എത്തിയത്. എന്നാല്‍, ആരുമായും രാഹുല്‍ കൂടിക്കാഴ്ചക്ക് അനുവദിച്ചില്ല. അതേ സമയം, മുതിര്‍ന്ന നേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ഇവരുമായി സ്ഥാനാര്‍ത്ഥി സാധ്യതകളിലും ചര്‍ച്ച നടത്തി.

കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ നേതാക്കളെ അതൃപ്തി അറിയിച്ച രാഹുല്‍, തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കേണ്ട ഈ സമയത്ത് നടക്കുന്ന തര്‍ക്കം മറ്റു സീറ്റുകളിലെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചതായാണ് വിവരം. സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയിലും പാര്‍ട്ടിയിലും ഉടലെടുത്ത പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് രാഹുല്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം, മത്സരിക്കാനില്ലെന്ന മുന്‍ നിലപാട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും വീണ്ടും രാഹുലിനോട് ആവര്‍ത്തിച്ചുവെന്നാണ് വിവരം.

ഇന്നലെ  തൃശൂരിലെത്തിയ രാഹുല്‍ ഗാന്ധി രാത്രിയിലും, ഇന്ന് രാവിലെയും നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തൃപ്രയാറില്‍ അഖിലേന്ത്യാ മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫിഷര്‍മെന്‍ പാര്‍ലിമെന്റില്‍ പങ്കെടുക്കാനെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമാണ് പ്രധാനമായും രാഹുലിനെ പുറത്ത് നിന്ന് സന്ദര്‍ശിച്ചത്.

2014ലെ തിരഞ്ഞെടുപ്പ്കാലത്ത് എഐസിസി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്ക് ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പ് കത്ത് അയച്ചത് ഏറെ വിവാദമായിരുന്നു. സഭയെ അവഗണിക്കുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം രാഷ്ട്രീയ സൂചനയുണ്ടെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ രാജാജി മാത്യു തോമസ് ഉറപ്പായതോടെ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. നിജി ജസ്റ്റിനേയോ അല്ലെങ്കില്‍ ബെന്നി ബെഹനാനേയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സഭ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

അതേസമയം രാമനിലയത്തിനു മുന്നിലും തുടര്‍ന്ന് അങ്ങോട്ടുള്ള യാത്രയിലും രാഹുലിനെ കാണാന്‍ നിരവധിപേരാണ് തടിച്ചുകൂടിയത്. തൃപ്രയാറിലെ സമ്മേളന വേദിയിലേയ്ക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ 'രാഹുല്‍'... 'രാഹുല്‍'... എന്ന ആര്‍പ്പുവിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നടന്ന പരിപാടികളിയും വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈയിലെടുത്തുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചും വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് സരസമായി മറുപടി നല്‍കിയുമായിരുന്നു രാഹുലിന്റെ ഇടപെടല്‍. നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. വലിയ പാഠങ്ങള്‍ നല്‍കുന്ന ആളുകളെ ആരെങ്കിലും വെറുക്കുമോ, തനിക്ക് മോദിയെ വെറുക്കാന്‍ കഴിയില്ല. മോദിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.

ലോകത്തിന്റെ സൗന്ദര്യം കാണാന്‍ മോദിക്ക് കഴിയുന്നില്ലെന്ന് പാര്‍ലമെന്റിലെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സിലായി. കുറഞ്ഞത് എന്റെ സ്‌നേഹമെങ്കിലും അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്നും പാര്‍ലമെന്റിലെ 'വൈറല്‍' രംഗത്തെ കുറിച്ച് രാഹുല്‍ പ്രതികരിച്ചു. ഈ പ്രതികരണവും നവമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category