1 GBP = 85.00 INR                       

BREAKING NEWS

എലിസബത്ത് ഗാസ്‌കലിന്റെയും എമ്മലിന്‍ പാങ്ക്‌റസ്റ്റിന്റെയും ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍; ഈ മണ്ണില്‍ എംഎംഎയുടെ വനിതാദിനാഘോഷം ഗംഭീരമാകും

Britishmalayali
kz´wteJI³

ലോക വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ എലിസബത്ത് ഗാസ്‌കലിന്റെയും എമ്മലിന്‍ പാങ്ക്‌റസ്റ്റിന്റെയും ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മാഞ്ചസ്റ്ററിന്റെ മണ്ണില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷം വരുന്ന ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ എംഎംഎയുടെ സപ്ലിമെന്ററി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുക.

ലെവന്‍ഷൂം കൗണ്‍സിലര്‍ സിദ്രാ നൂര്‍ മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ വിവിധ കലാ പരിപാടികളും, വനിതകളുടെ അവകാശങ്ങളെക്കുറിച്ചുള്ള സെമിനാറും എംഎംഎയുടെ ബ്ലോഗിലേക്ക് (https://manchestermalayalee.wordpress.com/) നടന്ന കവിത, ചെറുകഥാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെടുന്നത് ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റീനാ വിത്സണ്‍ - 07588561976 
സ്ഥലത്തിന്റെ വിലാസം
MMA Cedar Mount Academy, 50 Wembley Road, Gorton, Manchester, M18 7DT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category