1 GBP = 90.50 INR                       

BREAKING NEWS

സെന്റ് മേരീസ് ക്‌നാനായ കത്തോലിക് മിഷനില്‍ നോമ്പുകാല ത്രിദിന ധ്യാനം ഇന്ന് മുതല്‍ മാഞ്ചസ്റ്ററില്‍

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ നടക്കും. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഒന്‍പതു വരെയും നാളെ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു വരെയും ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് ആറു മണി വരെയും നടക്കും. സെന്റ് എലിസബത്ത് ദേവാലയത്തില്‍ ആയിരിക്കും ധ്യാനം നടത്തുന്നത്.

കുട്ടികള്‍ക്കായുള്ള ധ്യാനം മില്ലി രഞ്ജു ആന്റ് ടീമിന്റെ നേത്യത്വത്തില്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ വച്ച് നാളെ ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും 17നു ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് ആറു മണി വരെയും ആയിരിക്കും. കുട്ടികള്‍ക്കായുള്ള ഈ അവസരം പ്രയോജനപ്പെടുത്തി, കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
മുതിര്‍ന്നവരുടെ ധ്യാന സ്ഥലത്തിന്റെ വിലാസം
St. Elizabeth's RC Church, Lomond Road, Wythenshawe, M22 5JD
കുട്ടികളുടെ ധ്യാന സ്ഥലത്തിന്റെ വിലാസം
St John's Primary School, Woodhouse Lane, M22 9NW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category