1 GBP = 90.50 INR                       

BREAKING NEWS

ഉറങ്ങാന്‍ പോലും പേടിയോടെ നോര്‍ത്താംപ്ടണ്‍ മലയാളികള്‍; ആളുകള്‍ വീട്ടിലുള്ളപ്പോള്‍ തന്നെ ആയുധവുമായി എത്തി കവര്‍ച്ച പതിവ്; കാര്‍ ലോക്ക് ചെയ്തിട്ടാല്‍ ചില്ലു അടിച്ചു പൊളിക്കും; പോലീസില്ലാത്ത നഗരത്തില്‍ പ്രാണഭയവും; ജീവിതം നരകതുല്യമായപ്പോള്‍ സ്വയ രക്ഷയ്ക്ക് പട്രോള്‍ തുടങ്ങി മലയാളികള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: കഴിഞ്ഞ ഒരു വര്‍ഷമായി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന നഗരങ്ങള്‍ ലക്ഷ്യമിടുന്ന മോഷണ സംഘങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരകളായി മാറുകയാണ് നോര്‍ത്താംപ്ടണ്‍ മലയാളികള്‍. ഈസ്റ്റ് മിഡ്‌ലാന്റ്സിലെ ഏറ്റവും പ്രധാന പട്ടണം ആണെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷമായി പാപ്പരായിക്കൊണ്ടിരിക്കുന്ന കൗണ്‍സില്‍ നഗരത്തില്‍ അക്രമികളും പിടിച്ചുപറിക്കാരും മോഷണ സംഘങ്ങളും ചേര്‍ന്ന് 150 ലേറെ മലയാളി കുടുംബങ്ങളുടെ ജീവിതം നരക തുല്യമാക്കുകയാണ്.


അടുത്തകാലത്തായി ലെസ്റ്റര്‍, കവന്‍ട്രി എന്നിവിടങ്ങളില്‍ നിന്നും പലപ്പോഴും മോഷണ വാര്‍ത്തകള്‍ എത്തിയിരുന്നെകിലും നോര്‍ത്താംപ്ടണില്‍ നിന്നും എത്തുന്ന വാര്‍ത്തകള്‍ ഭീതിജനകമായി മാറുകയാണ്. വീട്ടില്‍ ആളുകള്‍ ഉള്ളപ്പോള്‍ പോലും കൂസലന്യേ എത്തുന്ന മോഷ്ടാക്കള്‍ ആയുധം കൂടി കയ്യില്‍ കരുതിയാണ് മോഷണത്തിനായി എത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് മലയാളി സമൂഹം.

ഒടുവില്‍ സ്വയ രക്ഷക്കായി ധീരരായ ചെറുപ്പക്കാര്‍ വാട്സ്ആപ് ഗ്രൂപ് സൃഷ്ടിച്ചു സംശയാസ്പദമായ സാഹചര്യം ദൃഷ്ടിയില്‍ പെട്ടാല്‍ ഉടന്‍ ലഭ്യമായ വാഹനങ്ങളില്‍ പട്രോളിംഗ് നടത്തുന്നിടം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഏതാനും മാസമായി തുടര്‍ച്ചയായി മോഷണം നടക്കുന്ന ഇവിടെ മിക്ക മലയാളി വീടുകളിലും ഒരു റൗണ്ട് മോഷണം നടന്നു കഴിഞ്ഞു.

ഏതാനും മാസത്തെ ഇടവേളയില്‍ രണ്ടാം റൗണ്ട് മോഷണമാണ് അക്രമികളുടെ പ്ലാന്‍. ഇത്തരത്തില്‍ പല വീടുകളിലും രണ്ടാം റൗണ്ട് മോഷണം നടക്കുകയാണ് ഇപ്പോള്‍. അടുത്തകാലത്തായി ഈ പ്രദേശത്തു മലയാളികളും മുസ്ലിം വംശജരും കൂട്ടമായി കുടിയേറി തുടങ്ങിയത് മോഷ്ടാക്കളെയും ആകര്‍ഷിക്കാന്‍ കാരണമായി എന്ന നിഗമനമാണ് ഉയരുന്നത്. വീടുകളുടെ വിലക്കുറവ് ഇവിടെ ഏഷ്യന്‍ കുടിയേറ്റം കൂടുതലാകാന്‍ പ്രധാന കാരണമാണ്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലക്കാരായ ആളുകളുടെ വീടിനോടു ചേര്‍ന്ന കണ്‍സര്‍വേറ്ററിയുടെ മുകളിലൂടെ കയറി മുകള്‍ നിലയിലെ ജനല്‍ സ്‌ക്രൂ ഡ്രൈവര്‍ വഴി തുറന്ന മോഷ്ടാക്കള്‍ നേരെ ബെഡ്‌റൂമിലാണ് ലാന്‍ഡ് ചെയ്തത്. കുട്ടികളെ സ്‌ക്രൂ ഡ്രൈവര്‍ കാട്ടി ഭീകഷണിപ്പെടുത്തിയ നാലംഗ സംഘം നൊടിയിടയില്‍ പതിനഞ്ചു പവന്‍ സ്വര്‍ണം കൈക്കലാക്കി സ്ഥലം കാലിയാക്കുകയും ചെയ്തു. മുഖം മൂടി അണിഞ്ഞെത്തുന്ന സംഘം എന്തും ചെയ്യാന്‍ തയ്യാറായാണ് വീടുകള്‍ക്ക് ഉള്ളിലേക്ക് എത്തുന്നത്. മറ്റൊരു വീട്ടില്‍ നിന്നും മോഷണത്തിനിടയില്‍ സംഘത്തിന്റെ വ്യക്തമായ മുഖ ചിത്രം ലഭിച്ചിട്ടും പ്രതികള്‍ ആരാണെന്നു പോലും പൊലീസിന് കണ്ടെത്താനായില്ല.

ചുരുങ്ങിയത് എട്ടു മലയാളികള്‍ ടാക്സി ഓടിക്കുന്ന ഈ നഗരത്തില്‍ വൈകിട്ട് ടാക്സി വീടിനു പുറത്തു പാര്‍ക്ക് ചെയ്യുമ്പോള്‍ ലോക്ക് ചെയ്യാന്‍ പാടില്ല എന്നത് മോഷ്ടാക്കളുടെ അലിഖിത നിയമമാണ്. അത്യാവശ്യം ചില്ലറയും നോട്ടും കാറില്‍ ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കില്‍ കാറിന്റെ ചില്ലു അടിച്ചു പൊളിക്കും. ഇതിനു ചെലവാക്കേണ്ടി വരുന്ന പണവും സമയവും ഓര്‍ത്തു ഇവിടെ ടാക്സിക്കാര്‍ കാറുകള്‍ ലോക്ക് ചെയ്യാറില്ല.

ചില്ലറ തേടി എത്തുന്ന മോഷണ സംഘത്തെ നിരാശരാക്കാതിരിക്കാന്‍ അല്‍പം പണം കാറില്‍ കരുതുകയും ചെയ്യും. ഇങ്ങനെ ഗതികെട്ട മലയാളികള്‍ കഴിയുന്നത്ര പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് സൃഷ്ടിച്ചു സ്വയം പ്രതിരോധം തീര്‍ക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പ് സ്വാന്‍സിയയില്‍ ഇങ്ങനെ മോഷ്ടാക്കളെ തുരുത്തിയ കാര്യം മുന്‍പ് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ചെറുപ്പക്കാര്‍ ജീവനും സ്വത്തിനും സംരക്ഷണം തേടി പോലീസിനെ കാത്തിരിക്കുന്നതില്‍ കാര്യമില്ല എന്ന് തിരിച്ചറിഞ്ഞാണ് സ്വന്തമായി പട്രോളിംഗ് നടത്തുന്നത്.

ഇതിനു നിയമപരമായി സാധുത ഇല്ലെങ്കിലും വേറെ നിവൃത്തിയില്ല എന്നതാണ് ഇവിടെയുള്ള മലയാളികള്‍ ചൂണ്ടിക്കാട്ടുന്ന വസ്തുത. സംശയാസ്പദമായി ചെറുപ്പക്കാരുടെ സംഘത്തെയോ വാഹനമോ കണ്ടാല്‍ ഉടന്‍ ഗ്രൂപ്പില്‍ ആരുടെയെങ്കിലും സന്ദേശം എത്തും. തുടര്‍ന്ന് സാധിക്കുന്നവരെല്ലാം സംശയകരമായ സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിടത്തു വാഹനവും ആയി എത്തും. അത്യാവശ്യം ആളുകള്‍ എത്തിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പ്രദേശം മൊത്തമായി നിരീക്ഷിക്കും. ആളുകള്‍ കുറവാണെങ്കില്‍ കാറില്‍ ഇരുന്നു തന്നെ പലവട്ടം പ്രദേശത്തു കറങ്ങി സാന്നിധ്യം അറിയിക്കും. ഇതാണ് മോഷണം തടയാന്‍ രൂപം നല്‍കിയ വാട്സ്ആപ് ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തന രീതി. ഇത് ഗുണം കണ്ടു തുടങ്ങി എന്നാണ് ഇപ്പോഴത്തെ സൂചനകള്‍ വ്യക്തമാകുന്നത്.

എന്നാല്‍ മോഷണം എപ്പോള്‍ എവിടെയും സംഭവിക്കാം എന്ന നില വന്നതോടെ ആളുകള്‍ക്ക് രാത്രി ജോലിക്കു പോകാന്‍ പോലും ഭയമായി തുടങ്ങിയിരിക്കുകയാണ്. മിക്ക വീടുകളിലും പുരുഷന്മാര്‍ രാത്രി ജോലിക്കാര്‍ ആയതിനാല്‍ സ്ത്രീകള്‍ തനിച്ചുള്ളപ്പോള്‍ മോഷ്ടാക്കള്‍ എത്തിയാല്‍ എന്ത് ചെയ്യും എന്ന ഭീതിയാണ് ഏവരും പങ്കു വയ്ക്കുന്നത്. മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റാതെ രാവിലെ എഴുന്നേറ്റു ജോലിക്കു പോകേണ്ടി വരുന്നതിന്റെ വിഷമതകള്‍ പങ്കു വയ്ക്കുന്നത് മറ്റൊരു കൂട്ടര്‍.

ചുരുക്കത്തില്‍ മോഷണ സംഘം നോര്‍ത്താംപ്ടണ്‍ മലയാളികളുടെ ജീവിതം കുട്ടിച്ചോറാക്കിയിരിക്കുകയാണ്. പോലീസാകട്ടെ ജോലിക്കു ആളില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യുന്നു. പോലീസ് സാന്നിധ്യം കുറഞ്ഞതോടെ മോഷണം അതിന്റെ സകല സീമകളും കൈവിട്ടു വര്‍ദ്ധിക്കുകയാണ്. ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഓരോ മണിക്കൂറിലും നോര്‍ത്താംപ്ടണില്‍ പുതിയ മോഷണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെടുന്നത്.

നോര്‍ത്താംപ്ടണ്‍ കൗണ്‍സില്‍ ഏതാനും വര്‍ഷമായി പാപ്പരായി മാറിയ സാഹചര്യത്തില്‍ ബെനിഫിറ്റ് ആശ്രയിച്ചു കഴിഞ്ഞിരുന്ന ആളുകളുടെ ജീവിതം കൂടുതല്‍ ദുരിതത്തില്‍ ആക്കിയതും മോഷണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ലൈബ്രറികളും പാര്‍ക്കുകളും അടക്കമുള്ളവ അടച്ചു പൂട്ടുന്ന പട്ടണത്തില്‍ ബിസിനസു സ്ഥാപനങ്ങള്‍ക്കും പൂട്ടു വീണതോടെ തൊഴില്‍ രഹിതരായവരില്‍ കുറേപ്പേര്‍ മോഷണ രംഗത്ത് എത്തിയിരിക്കാം എന്നാണ് കണക്കു കൂട്ടുന്നത്. ഏഷ്യന്‍ വംശജരുടെ വീടുകളില്‍ സ്വര്‍ണവും പണവും സുലഭമാണ് എന്ന പ്രചാരണം ചെറു മോഷണ സംഘങ്ങള്‍ക്ക് ആവശ്യത്തിലും അധികമായ പ്രചോദനം കൂടിയാണ്.

മിക്ക മലയാളി വീടുകളില്‍ നിന്നും പത്തു മുതല്‍ പതിനഞ്ചു പവന്‍ വരെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഇതിനോടൊപ്പം ആയിരക്കണക്കിന് പൗണ്ട് വീടുകളില്‍ സൂക്ഷിക്കുന്ന ശീലവും മോഷ്ടാക്കളെ സ്ഥിരമായി ഏഷ്യന്‍ വീടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു പോലീസ് തന്നെ സ്വര്‍ണവും പണവും വീട്ടില്‍ സൂക്ഷിച്ചു ജീവന് ആപത്തുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി തുടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category