1 GBP = 90.50 INR                       

BREAKING NEWS

പുതിയ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടി രൂപീകരിച്ചതോടെ ലിബറല്‍ ഡെമോക്രാറ്റുകളുടെ അടിത്തറ ഇളകുന്നു; ബ്രക്‌സിറ്റ് നടക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി ലീഡര്‍ വിന്‍സ് കേബിള്‍ രാജിവെക്കുന്നു

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ബ്രക്‌സിറ്റ് വിരുദ്ധര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടി ശക്തിയാര്‍ജിച്ചതോടെ, ലിബറല്‍ ഡമോക്രാറ്റുകളുടെ അടിത്തറ ഇളകുകയാണ്. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി നേതാവ് വിന്‍സ് കേബിള്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു. മേയില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിന്‍സിന്റെ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.

ബ്രക്‌സിറ്റിന്റെ കാലയളവില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുതലമുറ വരണമെന്നതാണ് വിന്‍സ് കേബിള്‍ തന്റെ രാജിക്ക് ന്യായീകരണം നല്‍കുന്നത്. മറ്റൊരു രാഷ്ട്രീയ പുസ്തകം കൂടി എഴുതുന്നതിന്റെ തിരക്കിലാണെന്നും എംപിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോര്‍ക്കില്‍ ലിബറല്‍ ഡമോക്രാറ്റ് കോണ്‍ഫറന്‍സ് നടക്കുന്നതിനിടെയാണ് 75-കാരനായ വിന്‍സിന്റെ പ്രഖ്യാപനം വരുന്നത്.

കുടുംബപരമായ ആവശ്യങ്ങളും രാജിക്ക് കാരണമായി അദ്ദേഹം പറയുന്നു. ഭാര്യയുമൊത്ത് കൂടുതല്‍ സമയം ചെലവിടുന്നതിനു കൂടിയാണ് താന്‍ നേതൃസ്ഥാനമൊഴിയുന്നതെന്ന് വിന്‍സ് പറയുന്നു. ബ്രക്‌സിറ്റ് പ്രശ്‌നം പരിഹരിച്ചശേഷം നേതൃസ്ഥാനം ഒഴിയുമെന്നായിരുന്നു വിന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ബ്രക്‌സിറ്റ് ചിലപ്പോള്‍ നടന്നേക്കില്ലെന്ന് അദ്ദേഹം പറയുന്നു.

ആരാണ് തന്റെ പിന്‍ഗാമിയായി ലിബറല്‍ ഡമോക്രാറ്റ് നേതാവാകുകയെന്ന് വിന്‍സ് പ്രഖ്യാപിച്ചിട്ടില്ല. മുന്‍ മന്ത്രികൂടിയായ ജജോ സ്വിന്‍സണ്‍, എഡ് ഡാവി, ലയ്‌ന മോറന്‍ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്. ബ്രക്‌സിറ്റിന്മേല്‍ രണ്ടാം ഹിതപരിശോധന നടത്തണമെന്ന പ്രചാരണം നയിക്കുന്ന ഗിന മില്ലറും ചിലപ്പോള്‍ അപ്രതീക്ഷിതമായി നേതൃസ്ഥാനത്തേക്ക് വന്നേക്കാം.

ഒട്ടേറെ മികച്ച നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും അവരിലേറ്റവും യോഗ്യനായ വ്യക്തി നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും വിന്‍സ് പറഞ്ഞു. പുതിയതായി ചുമതലയേല്‍ക്കുന്നത് ആരായാലും അവരെ നിയന്ത്രിക്കുന്നതിനായി താന്‍ ബാക്ക് സീറ്റ് ഡ്രൈവിങ് നടത്തില്ലെന്നും വിന്‍സ് വ്യക്തമാക്കി. ശരിയായ രീതിയില്‍ത്തന്നെയാകും പുതിയ നേതാവിനെ പാര്‍ട്ടി തിരഞ്ഞെടുക്കുയെന്നും അദ്ദേഹം പറഞ്ഞു.

2017-ല്‍ പ്രസിദ്ധീകരിച്ച ഓപ്പണ്‍ ആംസ് എന്ന പൊളിറ്റിക്കല്‍ ത്രില്ലറിന്റെ രണ്ടാം ഭാഗമെഴുതുകയെന്ന ഉദ്ദേശ്യവും വിന്‍സിനുണ്ട്. ബ്രിട്ടന്റെ സമ്പദ്ഘടന മാറ്റിമറിച്ച രാഷ്ട്രീയക്കാരെക്കുറിച്ചുള്ള പുസ്തകാമായിരുന്നു അത്. അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ മുതല്‍ മാര്‍ഗരറ്റ് താച്ചര്‍വരെയുള്ള നേതാക്കളാണ് അതില്‍ പ്രതിപാദിക്കപ്പെട്ടത്. താന്‍ ജനിച്ചുവളര്‍ന്ന യോര്‍ക്കില്‍ പാര്‍ട്ടി സമ്മേളനം നടക്കവെ, രാജി പ്രഖ്യാപിക്കേണ്ടിവന്നത് വിഷമകരമായ സംഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രക്‌സിറ്റ് അടുത്തകാലത്തൊന്നും നടക്കില്ലെന്നാണ് തന്റെ തോന്നലെന്ന് വിന്‍സ് പറയുന്നു. മുന്‍ ബിസിനസ് സെക്രട്ടറി കൂടിയായ വിന്‍സ്, ബ്രക്‌സിറ്റ് നടക്കുന്നത് ബ്രിട്ടീഷ് വാണിജ്യലോകത്തിന് കടുത്ത തിരിച്ചടിയാണെന്ന പക്ഷക്കാരനാണ്. രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്നതാണ് ലിബറല്‍ ഡമോക്രാറ്റുകളുടെ പ്രധാന ആവശ്യം. അതിനു പ്രധാനമന്ത്രി തയ്യാറായേക്കുമെന്നും വിന്‍സ് പ്രതീക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category