1 GBP = 90.50 INR                       

BREAKING NEWS

വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയ്ക്ക് വിസ കിട്ടി; മഹാകവി വയലാറിന്റെ മകന്‍ ഏപ്രില്‍ 27ന് സതാംപ്ടണില്‍; ഓള്‍ഡ് ഈസ് ഗോള്‍ഡ് ഇക്കുറി വയലാര്‍ സ്മൃതികളില്‍ നിറയും

Britishmalayali
ജോര്‍ജ്ജ് എടത്വാ

ള്‍ഡ് ഈസ് ഗോള്‍ഡ് വയലാര്‍ നൈറ്റിന് നേതൃത്വമേകാന്‍ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എത്തുന്നു. സതാംപ്ടണിലെ കലാകാരന്മാരുടെയും കലാസ്വാദകരുടേയും സഘടനയായ കലാ ഹാംപ്ഷെയര്‍ മലയാള സിനിമാ സംഗീത ശാഖയിലെ കുലപതികള്‍ക്കു സമര്‍പ്പിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ' അനശ്വര ഗാനങ്ങളുടെ  അപൂര്‍വ്വ സംഗമം' ഒന്‍പതാം പതിപ്പിന് ആശംസകള്‍ അറിയിക്കുവാന്‍ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എത്തുന്നു. അടുത്തമാസം ഏപ്രില്‍ 27നു വൈകുന്നേരം നാലുമണിക്ക് സൗത്താംപ്ടണ്‍ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ ആണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തിരിതെളിയുക.

തലമുറകളായി മലയാളി മനസുകളെ തലോടിയുണര്‍ത്തുന്ന അനശ്വരഗാനങ്ങളുടെ സൃഷ്ടാവ് വയലാര്‍ രാമവര്‍മ്മക്ക് ആദരവായി ഇക്കുറി ഓള്‍ഡ് ഈസ് ഗോള്‍ഡ് വയലാര്‍ നൈറ്റ് എന്നപേരിലാണ് അവതരിപ്പിക്കുന്നത്. അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ പുത്രന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ യുകെയിലെ പ്രശസ്തരും പ്രമുഖരുമായ ഗായികാ ഗായകര്‍ക്കൊപ്പം ചേര്‍ന്ന് പിതാവിന്റെ ഇഷ്ട ഗാനങ്ങളെ അവതരിപ്പിക്കും.

1990ല്‍ ഗാനഗന്ധര്‍വന് പാടാനായി അയ്യപ്പഭക്തി ഗാനം എഴുതികൊണ്ടാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഗാനരചനയുടെ തുടക്കം കുറിച്ചത്. 1992ല്‍ എന്റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയില്‍ ദേവരാജന്‍ മാസ്റ്റര്‍ക്കായി വരികള്‍ കുറിച്ച് കൊണ്ട് സിനിമാ പിന്നണി ഗാനരംഗത്ത് എത്തി. 2003ല്‍ പുറത്തിറങ്ങിയ ചിത്രം മിഴി രണ്ടിലും ഏറെ ആരാധകരെ സൃഷ്ടിച്ചു. 2003ലും, 2009ലും മികച്ച ഗാനരചയിതാവായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നേടി. നാന്നൂറിലധികം ചലച്ചിത്രഗാനങ്ങള്‍ ശരത്ചന്ദ്ര വര്‍മ്മയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

നമ്മുടെ അതിവേഗ ജീവിത സാഹചര്യങ്ങളില്‍ കര്‍ണ്ണകടോല്‍ക്കരങ്ങളായി അണയുന്ന സംഗീതാഭാസങ്ങള്‍ക്കിടയില്‍ ജീവാമൃതം പോലെ എത്തുന്ന നനുത്ത സംഗീതത്തിന്റെ തേന്മഴ പൊഴിയുന്ന ഈ സംഗീത അര്‍ച്ചനയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. പഴയ ഗാനങ്ങളുടെ ആസ്വാദകര്‍ക്ക് ഒരു വിഭവ സമൃദ്ധമായ ഒരു വിരുന്നായിട്ടാണ്  ഓള്‍ഡ് ഈസ് ഗോള്‍ഡ് അണിയിച്ചൊരുക്കുന്നത്. കൂടാതെ നമ്മുടെ പുതിയ തലമുറക്ക് നമ്മുടെ മഹാരഥന്മാരെ പരിചയപ്പെടുത്തുക എന്ന  ദൗത്യവും കൂടെയുണ്ട് എന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവിനെ ഉപയോഗിക്കുന്ന ഒരുപറ്റം കലാകാരന്മാരാണ് കല എന്ന സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' സംഗീത അര്‍ച്ചനയില്‍ സമാഹരിക്കുന്ന തുക കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുമെന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു.

സിബി മേപ്രത്ത്, ഉണ്ണികൃഷ്ണന്‍ നായര്‍, ജയ്‌സണ്‍ മാത്യു ബത്തേരി, റജി കോശി, മനോജ് മാത്രാടന്‍, തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി ഓള്‍ഡ് ഈസ് ഗോള്‍ഡ് വയലാര്‍ നൈറ്റിന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Siby Meprathu- 07790 854050, Unnikrishnan -  07411 775410, Jaison Batheri- 07872 938694
വേദിയുടെ വിലാസം
Hedge End Village Hall, Southampton, SO30 4AF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category