1 GBP = 90.50 INR                       

BREAKING NEWS

എസ് ഡി പി ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമെന്നും ഇ ടി മുഹമ്മദ് ബഷീര്‍; കൊണ്ടോട്ടിയിലെ ഹോട്ടലില്‍ പരസ്യമായി ചര്‍ച്ച നടത്തിയതില്‍ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണെന്ന് എസ്ഡിപിഐ; ചര്‍ച്ച കോണ്‍ഗ്രസിന്റെ അറിവോടെയെന്നും ബെന്നി ബഹനാന്‍ സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍; നിഷേധിച്ച് ബെന്നിയും; ലീഗിന് പരാജയഭീതിയെന്ന് കോടിയേരി; ലീഗ്-എസ്ഡിപിഐ ബന്ധം ചര്‍ച്ചയാക്കാന്‍ സിപിഎം

Britishmalayali
kz´wteJI³

മലപ്പുറം: എസ്ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി യാതൊരു രീതിയിലുള്ള സഖ്യവും പാടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് മുസ്ലീലീഗ്. അഭിമന്യു വധത്തെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനും എസ്്ഡിപിഐക്കുമെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ഉയര്‍ന്നപ്പോളും തങ്ങളല്ല സിപിഎമ്മാണ് ഇവരെ വളര്‍ത്തിയത് എന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ വാദം. എന്നാല്‍ ഇന്നലെ കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍വെച്ച് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലീഗ് വെട്ടിലായിരിക്കയാണ്. ലീഗിന്റെ മതേതര മുഖം വെറും തട്ടിപ്പാണെന്നും ജയിക്കാനായി ആര്‍എസ്എസിന്റെ വരെ വോട്ടുവാങ്ങിയ ചരിത്രമാണ് ഇവര്‍ക്കുള്ളതെന്നും പറഞ്ഞ് ഇടതുമുന്നണി വ്യാപകമായ പ്രചാരമാണ് അഴിച്ചുവിടുന്നത്. പൊന്നാനി അടക്കമുള്ള ലോക്‌സഭാ മണ്ഡലങ്ങളിലെ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഇതായിരിക്കും.

പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തെത്തി. ചര്‍ച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂടി അറിവോടെയായിരുന്നെന്നും ചര്‍ച്ചക്ക് ശേഷം ബെന്നി ബഹനാനെപ്പോലൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അന്‍വര്‍ ആരോപിച്ചു. പൊന്നാനിയടക്കമുള്ള സ്ഥലങ്ങളില്‍ പരാജയ ഭീതി പൂണ്ട യുഡിഎഫ്, മുമ്പ് ബിജെപിയുടെ വോട്ട് വാങ്ങിയപോലെ, എസ്ഡിപിഐയുടെ വോട്ടുവാങ്ങാനും ശ്രമിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. ഈ ചര്‍ച്ച പ്രചാരണ ആയുധമാക്കി സിപിഎം രംഗത്തെത്തിയതോടെ ലീഗ് പ്രതിരോധത്തിലാണ്. എന്നാല്‍ അന്‍വറിന്റെ ആരോപണം ബെന്നി ബെഹന്നാന്‍ നിഷേധിച്ചു.

പ്രശ്‌നത്തില്‍നിന്ന് തടിയൂരാനായി തങ്ങള്‍ നടത്തിയത് രഹസ്യ ചര്‍ച്ചയല്ല യാദൃശ്ചികമായ കൂടിക്കാഴ്ചയാണെന്നാണ് മുസ്ലീലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്. ഇടി പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും വ്യക്താമാക്കി. പക്ഷേ ചര്‍ച്ച നടന്നുവെന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി പറഞ്ഞതോടെ ലീഗ് വെട്ടിലായിരിക്കയാണ്. 'ഞങ്ങള്‍ നടത്തിയത് രഹസ്യ ചര്‍ച്ചയല്ല. കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണ്. എല്ലാ പാര്‍ട്ടികളുമായി എസ്ഡിപിഐ ചര്‍ച്ച നടത്താറുണ്ട്. അതിന്റെ ഭാഗമായാണ് ഇതും. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തു. അതിന്റെ ഭാഗമായി മലപ്പുറത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചയായിട്ടുണ്ട്.'- മജീദ് ഫൈസി മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം വീണുകിട്ടിയ അവസരം നന്നായി പ്രയോഗിക്കാനുള്ള അവസരത്തിലാണ് സിപിഎം. ലീഗിന് പരാജയ ഭീതിയാണെന്നും തീവ്രാവാദ ശക്തികള്‍ക്ക് വളംചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം മന്‍ നിര്‍ത്തി സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ഇറങ്ങുകയാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്തുവന്നത്. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് രാത്രി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടത് എന്നാണ് അറിയുന്നത്.

മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തിയതെങ്കില്‍ നസറുദ്ദീന്‍ എളമരം അഞ്ചുപേര്‍ക്കൊപ്പമാണ് എത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നസറുദ്ദീന്‍ എളമരവും മറ്റ് അഞ്ചുപേരും ടാമറിന്‍ഡ് റസ്റ്റോറന്റില്‍ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീര്‍ ഹോട്ടലിലെത്തി 105-ാം നമ്പര്‍ മുറിയെടുത്തു. അല്‍പ്പസമയത്തിനുശേഷം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച തുടര്‍ന്നു. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചര്‍ച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടല്‍ വിട്ടത്. നസറുദ്ദീന്‍ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.

2014 -ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് 47,000 വോട്ടും പൊന്നാനിയില്‍ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടാണിത്. മുന്‍ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം മണ്ഡലത്തില്‍ 2016ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരുന്നത്. നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category